ഈശാവാസ്യോപനിഷത്തിൽ നിന്ന്-1

ഈശാവാസ്യോപനിഷത്ത്

"വിദ്യാം ചാവിദ്യാം ച 
യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീർത്വാ 
വിദ്യയാഽമൃതമശ്ശതേ !"

ഓം നമോ നാരായണാഃ

ശുഭദിനം !
                 -ഈശാവാസ്യോപനിഷത്ത്

വിദ്യയേയും അവിദ്യയേയും ഒരുമിച്ചു ചെയ്യേണ്ടതാണെന്നറിയുന്നവൻ അവിദ്യ കൊണ്ട് മരണത്തെ ജയിച്ചിട്ട് വിദ്യകൊണ്ട് അമൃതത്തെ പ്രാപിക്കുന്നു.

ഭൗതിക ജീവിതവും പ്രധാനമാണ്. യഥാർത്ഥമായ മണ്ണ് കൊണ്ടുണ്ടാക്കിയ കുടം -യാഥാർത്ഥമല്ലാതാകുന്നില്ല. സത്യത്തിൽ നിന്നും മിഥ്യ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ സത്യത്തിന് വിവിധ തലങ്ങളുണ്ട്. ഭൗതിക ജീവിതം എന്ന തലത്തെ ഉൾക്കൊണ്ടശേഷം അതിന്റെ പരിമിതികൾ മനസ്സിലാക്കി, കർമ്മങ്ങളിലൂടെ കടന്നുപോകുന്ന ജീവിതം മൃത്യുവിലെത്തിനിൽക്കുമെന്ന സത്യം തിരിച്ചറിഞ്ഞ് നിഷ്കാമ കർമ്മങ്ങളിലൂടെ മൃത്യുവിനെ ജയിച്ച് വിദ്യയാൽ അഥവാ ജ്ഞാനത്താൽ അമൃതത്വം പ്രാപിക്കുന്നു.      
***

അഭിപ്രായങ്ങളൊന്നുമില്ല: