ഈശാവാസ്യോപനിഷത്തിൽ നിന്ന്-1

ഈശാവാസ്യോപനിഷത്ത്

"വിദ്യാം ചാവിദ്യാം ച 
യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീർത്വാ 
വിദ്യയാഽമൃതമശ്ശതേ !"

ഓം നമോ നാരായണാഃ

ശുഭദിനം !
                 -ഈശാവാസ്യോപനിഷത്ത്

വിദ്യയേയും അവിദ്യയേയും ഒരുമിച്ചു ചെയ്യേണ്ടതാണെന്നറിയുന്നവൻ അവിദ്യ കൊണ്ട് മരണത്തെ ജയിച്ചിട്ട് വിദ്യകൊണ്ട് അമൃതത്തെ പ്രാപിക്കുന്നു.

ഭൗതിക ജീവിതവും പ്രധാനമാണ്. യഥാർത്ഥമായ മണ്ണ് കൊണ്ടുണ്ടാക്കിയ കുടം -യാഥാർത്ഥമല്ലാതാകുന്നില്ല. സത്യത്തിൽ നിന്നും മിഥ്യ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ സത്യത്തിന് വിവിധ തലങ്ങളുണ്ട്. ഭൗതിക ജീവിതം എന്ന തലത്തെ ഉൾക്കൊണ്ടശേഷം അതിന്റെ പരിമിതികൾ മനസ്സിലാക്കി, കർമ്മങ്ങളിലൂടെ കടന്നുപോകുന്ന ജീവിതം മൃത്യുവിലെത്തിനിൽക്കുമെന്ന സത്യം തിരിച്ചറിഞ്ഞ് നിഷ്കാമ കർമ്മങ്ങളിലൂടെ മൃത്യുവിനെ ജയിച്ച് വിദ്യയാൽ അഥവാ ജ്ഞാനത്താൽ അമൃതത്വം പ്രാപിക്കുന്നു.      
***

ശ്രീവാമനാവതാര-സ്തോത്രം

🌷എല്ലാവർക്കും തിരുവോണാശംസകൾ🙏 
ശ്രീവാമനാവതാര അഷ്ടോത്തര ശതനാമസ്തോത്രം.

വാമനോ വാരിജാതാക്ഷോ 
വര്‍ണീ വാസവസോദരഃ
വാസുദേവോ വാവദൂകോ
 വാലഖില്യസമോ വരഃ 

വേദവാദീ വിദ്യുദാഭോ 
വൃതദണ്ഡോ വൃഷാകപിഃ
വാരിവാഹസിതച്ഛത്രോ 
വാരിപൂര്‍ണകമണ്ഡലുഃ

വലക്ഷയജ്ഞോപവീതോ 
വരകൌപീനധാരകഃ
വിശുദ്ധമൌഞ്ജീരശനോ 
വിധൃതസ്ഫാടികസ്രജഃ

വൃതകൃഷ്ണാജിനകുശോ 
വിഭൂതിച്ഛന്നവിഗ്രഹഃ
വരഭിക്ഷാപാത്രകക്ഷോ
 വാരിജാരിമുഖോ വശീ

വാരിജാങ്ഘ്രിര്‍വൃദ്ധസേവീ 
വദനസ്മിതചന്ദ്രികഃ 
വല്‍ഗുഭാഷീ വിശ്വചിത്ത
ധനസ്തേയീ വിശിഷ്ടധീഃ 

വസന്തസദൃശോ വഹ്നി 
ശുദ്ധാങ്ഗോ വിപുലപ്രഭഃ 
വിശാരദോ വേദമയോ
 വിദ്വദര്‍ധിജനാവൃതഃ

വിതാനപാവനോ വിശ്വവിസ്മയോ 
വിനയാന്വിതഃ 
വന്ദാരുജനമന്ദാരോ 
വൈഷ്ണവര്‍ക്ഷവിഭൂഷണഃ 

വാമാക്ഷീമദനോ വിദ്വന്ന-
യനാംബുജഭാസ്കരഃ 
വാരിജാസനഗൌരീശവയസ്യോ 
വാസവപ്രിയഃ

വൈരോചനിമഖാലങ്കൃ
 ദ്വൈരോചനിവനീവകഃ 
വൈരോചനിയശസ്സിന്ധുചന്ദ്രമാ 
വൈരിബാഡബഃ

വാസവാര്‍ഥസ്വീകൃതാര്‍ഥി
ഭാവോ വാസിതകൈതവഃ
വൈരോചനികരാംഭോ
ജരസസിക്തപദാംബുജഃ

വൈരോചനികരാബ്ധാരാ
പൂരിതാഞ്ജലിപങ്കജഃ
വിയത്പതിതമന്ദാരോ 
വിന്ധ്യാവലികൃതോത്സവഃ

വൈഷംയനൈര്‍ഘൃണ്യഹീനോ 
വൈരോചനികൃതപ്രിയഃ
വിദാരിതൈകകാവ്യാക്ഷോ 
വാംഛിതാജ്ങ്ഘ്രിത്രയക്ഷിതിഃ

വൈരോചനിമഹാഭാഗ്യ 
പരിണാമോ വിഷാദഹൃത് 
വിയദ്ദുന്ദുഭിനിര്‍ഘൃഷ്ട
ബലിവാക്യപ്രഹര്‍ഷിതഃ

വൈരോചനിമഹാപുണ്യാ
ഹാര്യതുല്യവിവര്‍ധനഃ
വിബുധദ്വേഷിസന്ത്രാസ
തുല്യവൃദ്ധവപുര്‍വിഭുഃ 

വിശ്വാത്മാ വിക്രമക്രാന്ത
ലോകോ വിബുധരഞ്ജനഃ 
വസുധാമണ്ഡലവ്യാപിദി
വ്യൈകചരണാംബുജഃ 

വിധാത്രണ്ഡവിനിര്‍ഭേദി
ദ്വിതീയചരണാംബുജഃ 
വിഗ്രഹസ്ഥിതലോകൌഘോ 
വിയദ്ഗങ്ഗോദയാങ്ഘ്രികഃ 

വരായുധധരോ വന്ദ്യോ 
വിലസദ്ഭൂരിഭൂഷണഃ 
വിഷ്വക്സേനാദ്യുപവൃതോ 
വിശ്വമോഹാബ്ജനിസ്സ്വനഃ 

വാസ്തോഷ്പത്യാദി
ദിക്പാലബാഹുര്‍വിധുമയാശയഃ 
വിരോചനാക്ഷോ വഹ്ന്യാസ്യോ 
വിശ്വഹേത്വര്‍ഷിഗുഹ്യകഃ 

വാര്‍ധികുക്ഷിര്‍വാരിവാഹ
കേശോ വക്ഷസ്ഥ്സലേന്ദിരഃ 
വായുനാസോ വേദകണ്ഠോ
 വാക്ഛന്ദാ വിധിചേതനഃ 

വരുണസ്ഥാനരസനോ 
വിഗ്രഹസ്ഥചരാചരഃ 
വിബുധര്‍ഷിഗണപ്രാണോ 
വിബുധാരികടിസ്ഥലഃ 

വിധിരുദ്രാദിവിനുതോ 
വിരോചനസുതാനന്ദനഃ 
വാരിതാസുരസന്ദോഹോ 
വാര്‍ധിഗംഭീരമാനസഃ 

വിരോചനപിതൃസ്തോത്ര
കൃതശാന്തിര്‍വൃഷപ്രിയഃ 
വിന്ധ്യാവലിപ്രാണനാധ 
ഭിക്ഷാദായീ വരപ്രദഃ 

വാസവത്രാകൃതസ്വര്‍ഗോ 
വൈരോചനികൃതാതലഃ 
വാസവശ്രീലതോപഘ്നോ 
വൈരോചനികൃതാദരഃ 

വിബുധദ്രുസുമാപാങ്ഗ
വാരിതാശ്രിതകശ്മലഃ 
വാരിവാഹോപമോ
 വാണീഭൂഷണോവതു വാക്പതിഃ 

ഇതി വകാരാദി ശ്രീ വാമനാവതാരാഷ്ടോത്തര
ശതം പരാഭവ
ശ്രാവണ ബഹുല പ്രതിപദി 
ലിഖിതം രാമേണ സമര്‍പിതം ച
ശ്രീ ഹയഗ്രീവായദേവായ!

🌷🪔


വിനായക ചതുർഥി (Vinayaka Chaturthi)

ശ്രീ ഗണേശോത്സവവും
ശ്രീ ഗണേശ് ജയന്തിയും

നമ്മുടെ നാട്ടിൽ ഗണേഷ് ജയന്തിയും,ഗണേശോത്സവവും എന്താണെന്ന് അറിയാതെയാണ് കൊണ്ടാടപ്പെടുന്നതെന്ന് തോന്നുന്നു.

ഉത്സവം എന്നു പറഞ്ഞാൽ ആഘോഷം,ജയന്തി എന്നു പറഞ്ഞാൽ പിറന്നാൾ ആണ്. ഇത് ശരിയായ രീതിയിൽ മനസ്സിലാക്കാത്തതാണ് നമ്മുടെ കുഴപ്പം. 

ഇപ്പോൾ നമ്മൾ ആചരിച്ചുവരുന്ന വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ പിറന്നാൾ ദിനമല്ല.  
ഇന്നു കാണുന്ന രീതിയിലുള്ള ഗണേശോത്സവം 1660കളിൽ ഛത്രപതി ശ്രീ ശിവാജി മഹാരാജിന്റെ ഭരണകാലത്ത് തുടക്കം കുറിക്കുകയും ഇടക്കാലത്ത് അന്യം നിന്നുപോകയും , പിന്നീട് രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം 
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭാരതീയ സമൂഹത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഗണേശോത്സവത്തിന് ശ്രീ ബാലഗംഗാധര തിലകന്‍ (സാര്‍വ്വജനിക ഗണേശോത്സവത്തിന്) തുടക്കമിട്ടത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഉത്സവത്തിന്റെ തുടക്കം.  

💐ഏവർക്കും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട്‌ ഭക്തിസാന്ദ്രമായ ശ്രീ ഗണേഷ് ചതുർഥി ആശംസകൾ നേരുന്നു.💐
***


പാഞ്ചജന്യം

പാഞ്ചജന്യം

പാഞ്ചജന്യം ശ്രീ കൃഷ്ണന് ലഭിച്ചത് എങ്ങനെ...?

സമുദ്രത്തിനടിയിൽ പഞ്ചജൻ എന്നൊരു അസുരൻ ശംഖിനുള്ളില്‍ കഴിയുന്നു ണ്ടായിരുന്നു അവനാണ് സാന്ദീപനി മഹര്‍ ഷിയുടെ മകനെ തട്ടിയെടുത്തത്.

സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാ രായിരുന്നു ശ്രീകൃഷ്ണനും ബലരാമനും.

ഒരു ദിവസം ഗുരു അവരോടു പറഞ്ഞു.... 
 
''ശിഷ്യന്മാരേ... കുളിക്കാനായി പോയ എന്റെ മകൻ സമുദ്രത്തില്‍ അകപ്പെട്ടു. നിങ്ങള്‍ വേഗം പോയി അവനെ രക്ഷിച്ചു കൊണ്ടുവരണം.''
''തീര്‍ച്ചയായും ഗുരുദേവാ... ഞങ്ങള്‍ അങ്ങയുടെ മകനുമായി ഉടനെത്താം.''
ശ്രീകൃഷ്ണനും ബലരാമനും വൈകാതെ സമുദ്രതീരത്തെത്തി. എന്നിട്ട് സമുദ്രത്തിന്റെ ദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി. 
''സമുദ്രത്തിനടിയിൽ പഞ്ചജൻ എന്നൊരു അസുരൻ ശംഖിനുള്ളിൽ കഴിയുന്നുണ്ട്. അവനാണ് സാന്ദീപനി മഹര്‍ഷിയുടെ മകനെ തട്ടിയെടുത്തിരിക്കുന്നത്.'' വരുണൻ പറഞ്ഞു.
അതുകേട്ടതും ശ്രീകൃഷ്ണൻ സമുദ്രത്തിലേക്ക് ഊളിയിട്ടു. എന്നിട്ട് ശംഖിനുള്ളിൽ കഴിയുന്ന പഞ്ചജൻ എന്ന അസുരനെ കണ്ടെത്തി.
എന്റെ ഗുരുവിന് സങ്കടമുണ്ടാക്കിയ നീയിനി ഒരു നിമിഷം ജീവിച്ചിരുന്നുകൂടാ.'' എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ ആ അസുരനെ വകവരുത്തി. എന്നിട്ട് ശംഖിനുള്ളില്‍നിന്നും മഹര്‍ഷിയുടെ മകനെ മോചിപ്പിച്ചു. പഞ്ചജൻ വസിച്ചിരുന്ന ശംഖും അവര്‍ കൊണ്ടു പോയി.
വൈകാതെ അവര്‍ അവിടെനിന്നും ഗുരുവിന്റെ അടുത്തേക്ക് നീങ്ങി. മകനെ തിരിച്ചുകിട്ടിയപ്പോള്‍ സാന്ദീപനി മഹര്‍ഷിക്ക് സന്തോഷമായി.
അദ്ദേഹം ശ്രീകൃഷ്ണനേയും ബലരാമനേയും ചേര്‍ത്തു പിടിച്ച് അനുഗ്രഹിച്ചു. ആ സമയം ശ്രീകൃഷ്ണൻ പഞ്ചജൻ കഴിഞ്ഞിരുന്ന ശംഖെടുത്ത് ഉറക്കെ ഊതി. ആ ശംഖാണ് പിന്നീട് പാഞ്ചജന്യം എന്ന പേരില്‍ അറിയപ്പെട്ടത്.
...