ആദി വിരാട് പുരുഷ നാരായണൻ:?

ആരാണ്_ആദി_വിരാട്_പുരുഷ_നാരായണൻ:

വിഷ്ണുപുരാണം പറയുന്നു പരമാത്മാവ് സാക്ഷാൽ നാരായണനാണെന്ന് .

ശിവപുരാണം പറയുന്നു ശിവനാണ് പരമാത്മാവെന്ന്.

ദേവീ ഭാഗവതം പറയുന്നു ദേവിയാണ് പരമാത്മാവെന്ന് .

ഗണേശ പുരാണത്തിൽ ഗണപതിയാണ് പരമാത്മാവ് .

ഇതെല്ലാം സത്യം തന്നെയാണ് !

പരബ്രഹ്മ സ്വരൂപങ്ങൾ എന്നു പറയുന്നത് ആറ് പേരാണ് :

മഹാപ്രളയത്തിന് ശേഷവും ഇവർ ആറ് പേരും മാത്രമേ ഉണ്ടാകൂ :

I    ആദി നാരായണൻ

2    ആദി മഹാശിവൻ

3   ആദി പരാശക്തി

4    ആദി മഹാഗണപതി

5    ആദി  മുരുകൻ

6     ആദി നാരായണൻ സൂര്യൻ 

അനേക കോടി ബ്രഹ്മാണ്ഡങ്ങളിലെ അനേക കോടി വിഷ്ണു ഭഗവാന്റെ ശക്തികൾ ഒന്നു ചേരുമ്പോൾ ആദി നാരായണനാകുന്നു :

അനേക കോടി ബ്രഹ്മാണ്ഡത്തിലെ അനേക കോടി ശിവന്റെ ശക്തി ഒന്നു ചേരുമ്പോൾ ആദി മഹാശിവനാകുന്നു :

അനേകകോടി ബ്രഹ്മാണ്ഡത്തിലെ ശക്തിസ്വരൂപിണി പാർവ്വതിയുടെ ശക്തി ഒന്നു ചേരുമ്പോൾ ആദി പരാശക്തിയാകുന്നു :

ഇതുപോലെ ഗണപതിയും മുരുകനും സൂര്യനും :

ഈ പറഞ്ഞ പരബ്രഹ്മസ്വരൂപങ്ങളായ ആദി നാരായണനും ആദി മഹാശിവനും ആദി പരാശക്തിയും ആദിമഹാഗണപതിയും മുരുകനു സൂര്യനും ഒന്നു ചേരുമ്പോൾ ഉണ്ടാകുന്ന പരമാത്മസ്വരൂപമാണ് ആദി വിരാട് പുരുഷ നാരായണൻ :

എന്നു പറഞ്ഞാൽ ആദി വിരാട് പുരുഷനിൽ കോടിക്കണക്കിന് നാരായണനുണ്ട് ശിവനുണ്ട് ഗണപതിയുണ്ട് പാർവ്വതിയുണ്ട് സൂര്യനുണ്ട് മുരുകനുണ്ട് :

ആദി വിരാട് പുരുഷൻ ഒരു നിമിഷത്തിൽ തന്നെ കോടി കണക്കിന് ബ്രഹ്മാണ്ഡങ്ങൾ സൃഷ്ടിക്കുന്നു അതുപോലെ കോടികണക്കിന് ബ്രഹ്മാണ്ഡങ്ങൾ നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു :

കേവലം ആദി വിരാട് പുരുഷനാരായണനെ പ്രാർത്ഥിക്കുന്ന ഒരാൾക്ക് മുപ്പത്തിമുക്കോടി ദേവതകളുടെ അനുഗ്രഹം ലഭിക്കുന്നു :

കേവലം ആ പാദത്തിൽ പൂക്കൾ സമർപ്പിക്കുകയോ ഒരു തുള്ളി കണ്ണുനീർ പൊഴിക്കുകയോ ചെയ്താൽ എല്ലാവരുടെ പാദങ്ങളിലും അത് എത്തപ്പെടുന്നു :

ഭജിക്കൂ  :  ഓം ആദി വിരാട് പുരുഷായ നാരായണായ നമോ നമ:

സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാഃ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്നുയാത്'

സർവ്വം ആദി വിരാട് പുരുഷ നാരായണ മസ്തു :

അഭിപ്രായങ്ങളൊന്നുമില്ല: