ശ്ലോകം:
"സന്തോഷഃ പരമോ ലാഭഃ സത്സംഗഹഃ പരമാ ഗതിഃ
വിചാരഃ പരം ജ്ഞാനം ക്ഷമേ പരം സുഖം!"
അർത്ഥം:
സന്തോഷമാണ് ഏറ്റവും വലിയ നേട്ടം. സത്യസന്ധരായ കൂട്ടുകാരാണ് ഏറ്റവും മികച്ച സമ്പാദ്യം. ചോദ്യമാണ് വിദ്യ നേടാൻ ഉത്തമം. ക്ഷമായാണ് ഏറ്റവും നല്ല ആനന്ദം.
...
മനുഷ്യർ ആരും എല്ലാം തികഞ്ഞവരല്ല. നിരന്തര കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികം. അത് മനസ്സിലാക്കുന്നവർ മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കാൻ തയ്യാറാകുന്നു. അഹന്തയില്ലാത്ത ഒരു മനസ്സിനേ ക്ഷമിക്കാനുള്ള ശക്തിയുണ്ടാകൂ. ക്ഷമ ശീലമാക്കിയവർ യോഗികളാണ്. ക്രോധത്തിനും വിദ്വേഷത്തിനും എതിരായുള്ള ആയുധമാണ് ക്ഷമ. മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ശീലമാണ് ക്ഷമാശീലം.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ