സുഭാഷിതം 21

 സുഭാഷിതം

"ന ദേവായ ന ധര്‍മ്മായ ന ബന്ധുഭ്യോ ന ചാര്‍ഥിനേ,

ദുര്‍ജനസ്യാര്‍ജിതം വിത്തം ഹ്രിയതേ ഖലു തസ്കരൈഃ"

(= ആര്‍ക്കും കൊടുക്കാതെയും ആരെയും സഹായിക്കതെയും സമ്പാദിച്ചതെല്ലാം പൂഴ്ത്തി വയ്ക്കുന്നവന്‍. അവസാനം അതെല്ലാം കള്ളന്‍ കൊണ്ടുപോവുന്നത് കണ്ട് കരയേണ്ടി വരും.)

ദൈവീകകാര്യങ്ങൾക്കോ ധര്‍മ്മത്തിനോ* *ബന്ധുക്കളെ സഹായിക്കാനോ, അല്ലെങ്കില്‍* *ചോദിച്ചുവരുന്നവര്‍ക്ക് ദാനം നല്‍കാനോ ഉപയോഗിക്കാതെ* *സ്വരൂപിച്ചു വച്ചിരിക്കുന്ന ദുഷ്ടന്മാരുടെ സ്വത്തെല്ലാം തീര്‍ച്ചയായും കള്ളന്മാരും കൊള്ളക്കാരും കൊണ്ടുപോകും.

***

അഭിപ്രായങ്ങളൊന്നുമില്ല: