ഹനുമാനും ശ്രീകൃഷ്ണനും
രണ്ടുപേരും പർവ്വതം ഉയർത്തി പിടിച്ച് ലോക സംരക്ഷണം നടത്തി.
ഹനുമാൻ സഞ്ജീവിനിക്കായി ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാപർവ്വതം വഹിച്ചുകൊണ്ട് വന്നു.
ശ്രീകൃഷ്ണൻ ഗോവർദ്ധനഗിരി ഒരു കുട പോലെ അനായാസമായി ഉയർത്തിപ്പിടിച്ച് പേമാരിയിൽ നിന്ന് നാടിനേയും കന്നുകാലി സമ്പത്തിനേയും രക്ഷിച്ചു.
രണ്ടുപേരും വിശ്വരൂപം ധരിച്ചു.
ഹനുമാൻ രണ്ടുപ്രാവശ്യവും, ശ്രീകൃഷ്ണൻ മൂന്നുപ്രാവശ്യവും.
രണ്ടുപേരും ദൌത്യവൃത്തി നിർവഹിച്ചതായി പുരാണത്തിൽ കാണാം..
ഹനുമാൻ ലങ്കയിൽ സീതാദേവിയെ തേടിപ്പോയെങ്കിലും രാവണസഭയിൽ ശ്രീരാമദൂതനായി തൻ്റെ ദൗത്യം നിർവഹിച്ചു.
ശ്രീകൃഷ്ണൻ പാണ്ഡവന്മാർക്കുവേണ്ടി ദുര്യോധന- രാജ - സഭയിൽ ദൂതനായി കൃത്യം നിർവ്വഹിച്ചു.
ഹ്ബ്രഅനുമാൻ ഹ്മ്ചാരിയാണ്. നൈഷ്ഠിക ബ്രഹ്മചാരി! ശ്രീകൃഷ്ണൻ അനാദി ബ്രഹ്മചാരി.
രണ്ടുപേരും ആദ്യമായി വധം ചെയ്തതു രാക്ഷസികളായ പൂതനയേയും സിംഹികയേയും ആണ്.
രണ്ടുപേരും ഭാരതയുദ്ധത്തിൽ പാണ്ഡവരുടെ പക്ഷംനിന്നു.
ശ്രീകൃഷ്ണൻ അർജ്ജുനൻ്റെ സാരഥിയും ഹനുമാൻ കൊടി അടയാളവുമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ