ശ്രീവിഷ്ണുസഹസ്രനാമ സ്തോത്രo
ഓം നമോ നാരായണായ🙏
മഹേഷ്വാസോ മഹീഭർത്താ
ശ്രീനിവാസ സ്സതാംഗതിഃ
അനിരുദ്ധസ്സുരാനന്ദോ
ഗോവിന്ദോ ഗോവിദാംപതിഃ
(ശ്ലോകം_20)
മഹേഷ്വാസഃ = മഹത്തായ വില്ലോടു കൂടിയവൻ;
മഹീഭർത്താ = ഭൂമിദേവിയുടെ ഭർതൃപദമലങ്കരിക്കുന്നവൻ;
ശ്രീനിവാസഃ = ശ്രീയോടുകൂടി ലക്ഷ്മീദേവിയോടു കൂടി വസിക്കുന്നവൻ;
സതാംഗതിഃ = സജ്ജനങ്ങൾക്ക് അഭയമേകുന്നവൻ;
അനിരുദ്ധഃ = ആരാലുംതടയപ്പെടാൻ കഴിയാത്തവൻ;
സുരാനന്ദഃ = ദേവൻമാരെ ആനന്ദിപ്പിക്കുന്നവൻ;
ഗോവിന്ദഃ =പശുപാലകൻ;
ഗോവിദാംപതിഃ = ജ്ഞാനികൾക്ക്പ്രിയപ്പെട്ടവൻ.
ഭൂമിദേവിയുടെ ഭർത്താവെന്നും ലക്ഷ്മീദേവിയുടെ ഭർത്താവെന്നും കല്പിക്കുന്നതു കൊണ്ട് സൃഷ്ടിയുടേയും ധനസമൃദ്ധിയുടേയും കാരകനായി വർത്തിക്കുന്നു എന്നു ചുരുക്കം. ഭൂമിയിലെ സൃഷ്ടിക്കും സകലമാനതിന്റെയും പോഷണത്തിനും കാരണമാകുന്നു ഭഗവാൻ എന്നും പറയാം.
വ്യാഖ്യാനം
സജ്ജനങ്ങൾക്ക് എന്നും അനുഗ്രഹം വർഷിക്കുന്ന ഭഗവാൻ ദേവമാർക്കും പ്രിയപ്പെട്ടവനാണ്.ഭൂമി താഴ്ന്നുപോയ അവസരത്തിൽ അത് പൊക്കിയെടുത്ത് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുകയും അതിശക്തമായ കാറ്റിലും പേമാരിയിലും വൃന്ദാവനത്തെ സംരക്ഷിക്കാൻ ഗോവർദ്ധനഗിരി കുടയായി പിടിച്ചതും ദേവന്മാർക്കു പ്രിയപ്പെട്ടവനും സജ്ജനങ്ങൾക്ക് അഭയം നൽകുന്നവനുമെന്നന്റെ ഉദാഹരണമാണ്. ഭൂമിയിലെ സകല ജീവജാലങ്ങൾക്കുമെന്ന പോലെ യാതൊരു സൃഷ്ടിക്കും അതിന്റെ പാലകനായി ഭഗവാൻ സദാശ്രദ്ധിക്കുന്നു.
(സഹവർത്തികൾക്കോ സഹജീവികൾ ക്കോ സഹായം ചെയ്യുന്നവന് അല്ലെങ്കിൽ സംരക്ഷിക്കുന്നവന് എന്നും നന്മയും ഐശ്വര്യവുമുണ്ടാകും. വിവേകികളായ മനുഷ്യർ മറ്റുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞ് അവരെ സഹായിക്കണം. അങ്ങനെയുള്ളവന് ഭഗവദ് അനുഗ്രഹം ജീവിതവിജയം ഉണ്ടാകും.)
ഓം നമോ ഭഗവതേ വാസുദേവായ🙏
കടപ്പാട് :Aravind Nair
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ