പട്ടത്താനം - ഒരു വിവരണം

പട്ടത്താനം

പട്ടത്താനം എന്നൊരു ചടങ്ങ് കേരളത്തിൽ ഉണ്ട്. എന്താണെന്ന് അന്വേഷിക്കാം.

കേരളോല്പത്തിയെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച്, കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമാണ് കോഴിക്കോട് തളിക്ഷേത്രത്തിൽവെച്ച് 101 സ്മാർത്തന്മാർക്ക് 101 പണത്തിന്റെ കിഴി നൽകുന്ന സമ്പ്രദായം ആരംഭിച്ചത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

15-ാം നൂറ്റാണ്ടിൽ സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഉന്നതിയിലായിരുന്നു. ബ്രഹ്മഹത്യാപാപത്തിനു പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും ഐതിഹ്യമുണ്ട്. അതിനുപിന്നിൽ ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കഥയാണ്.

ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ സാമൂതിരി കോവിലകത്ത് കടന്നുകൂടിയ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു
തമ്പുരാൻ കോവിലകത്തെ തമ്പുരാട്ടിയുമായി ഒളിച്ചോടി. ഇതറിഞ്ഞ സാമൂതിരി ആ
തമ്പുരാട്ടിയെ വംശത്തിൽനിന്ന്  പുറന്തള്ളി. കോലത്തുനാട് ആക്രമിക്കാൻ സാമൂതിരിപ്പാട് 
സൈന്യത്തെ അയച്ചപ്പോൾ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായി.

പന്തലായിനി ഉൾപ്പെട്ട നാടും  തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മസ്ഥാനവും സാമൂതിരിക്ക്
വിട്ടുകൊടുത്തു. സാമൂതിരി മൂസ്സതുമാരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തുനിന്ന് ഒഴിവാക്കി.
അവർ നിരാഹാരമനുഷ്ഠിച്ചു മരിച്ചു. ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാർ വിധിച്ചുവെന്നാണ് പറയപ്പെടുന്നത്. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്നാണ് മറ്റൊരു വിശ്വാസം.

തിരുനാവായ യോഗക്കാരുടെ നിർദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്നും കഥയുണ്ട്.

***

അഭിപ്രായങ്ങളൊന്നുമില്ല: