സന്ധ്യാ നാമം

സന്ധ്യാ നാമം 

നാമജപം മനുഷ്യ മനസ്സിന് ഉന്മേഷവും ഊർജ്ജവും തരുന്ന ഒരു ഒറ്റമൂലികയാണ്. 

എല്ലാ വീടുകളിലും സന്ധ്യാസമയം ആയാൽ  പതിവായി വിളക്ക് വെച്ച് തൊഴുത് 

അരമണി നേരമെങ്കിലും നാമം ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. ഇതെല്ലാം 

ചരിത്രമായിക്കൊണ്ടിരിക്കുന്ന  ഈ 

അവസരത്തിൽ വീടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് നല്ലതാണ്.

എറ്റവും എളിതും ദൈവീകമായതുമായ സന്ധ്യാ നാമം ഏതാണെന്ന് പ്രത്യേകം പറയെണ്ടതില്ലല്ലൊ!

"രാമ രാമ രാമ രാമ രാമ രാമ...."തന്നെ.കൂടാതെ

"നമഃ ശിവായ, നാരായണായ നമഃ, 

അച്യുതായ നമഃ, അനന്തായ നമഃ, 

ഗോവിന്ദായ നമഃ, ഗോപാലായ നമഃ, 

ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, 

വിഷ്ണുവേ ഹരി."

എല്ലാാം ഒന്നു തന്നെ.


സന്ധ്യാനാമജപം കഴിഞ്ഞാൽ കൊച്ചു കുടികളാണെങ്കിൽ       

നക്ഷത്രങ്ങൾ : 27 ഉരുവിടും. 

അറിയാത്ത കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്ത് ആവർത്തിപ്പിക്കും.

"അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, 

പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , 

ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, 

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി"


അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്,

"പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15."

അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ:

"ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം."

പിന്നെ പഞ്ചഭൂതങ്ങൾ 

"ഭൂമി, ജലം, വായു, അഗ്നി, ആകാശം"

പിന്നെ പഞ്ച മാതാക്കൾ , "അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി"

അടുത്തത്  സപ്തർഷികൾ "മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു"

ചിരഞ്ജീവികൾ ആണ് പിന്നെ "അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ"

തുടർന്ന്  നവഗ്രഹങ്ങൾ: "ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു"

പിന്നെ നവരസങ്ങൾ: *ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

അത് കഴിഞ്ഞാൽ ദശാവതാരം: മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'"

ഇതിനൊക്കെ പുറമെ 1-16 വരെയുള്ള ഗുണകോഷ്ടം. നാമജപ ലാഘവത്തോടെ തന്നെ ഗുണകോഷ്ടവും പടിക്കാമെന്നത് ഇതു കൊണ്ട്  കുട്ടികൾക്ക്  സാധ്യമാകുന്നു. ചെറുകുട്ടികൾ എണ്ണാൻ പഠിക്കുന്നതും അങ്ങിനെ തന്നെ.

*നാമജപം കഴിഞ്ഞ ശേഷം ചോറുണ്ണാൻ വിളിക്കുന്നതുവരെ പഠിപ്പ് തന്നെ.

പിന്നെ കിടന്നുറങ്ങുമ്പോഴും കുടികൾക്ക് പുരാണ കഥകൾ പറഞ്ഞു കൊടുക്കുന്ന അമ്മമാരും മുത്തശിമാരും കുടികളുടെ ഭാവി ഭദ്രമാക്കുന്നു.

***

അഭിപ്രായങ്ങളൊന്നുമില്ല: