ചൈത്ര നവരാത്രി - ഒരു വിവരണം

 ചൈത്ര നവരാത്രി 

"പ്രഥമം ശൈല പുത്രീതി
 ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ഡേതി
 കൂശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമാതേതി
ഷഷ്ഠം കാർത്യായനീതഥാ
സപ്തമം കാലരാത്രീതി 
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാത്രീച
 നവദുർഗാ പ്രകീർത്തിതാ"

ഭാരതത്തിൽ ത്രിലോകനാഥയും ആദിപരാശക്തിയുമായ ദേവിയെ നവരാത്രിയിൽ ഒൻപത് വ്യത്യസ്ത ഭാവങ്ങളിൽ പൂജിച്ച് ആരാധിച്ചു പോരുന്നു. സക്ഷാൽ പരാശക്തിയുടെ അനുഗ്രഹത്താൽ മാത്രമെ ത്രിമൂര്‍ത്തികള്‍ക്കുപോലും ചലിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് വിശ്വാസം .കാരണം സർവ്വഭൂതങ്ങളുടെയും ആത്മാവും ശക്തിസ്വരൂപിണിയുമാണ് ദേവി .അമാവാസി കഴിഞ്ഞുവരുന്ന തൊട്ടടുത്ത ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി കണക്കാക്കുന്നത്. (2023 ൽ മാർച്ച് 22 മുതൽ 30 വരെ)

രണ്ടുഋതുക്കൾ(കാലങ്ങൾ) കൂടിച്ചേരുന്ന സമയമാണ് നവരാത്രി. ഈ സമയത്ത് പ്രപഞ്ചത്തിൽ നിന്നുള്ള അപരിമിതമായ ഒരു പ്രത്യേകശക്തി പ്രധാന ഊർജ്ജമായി നമ്മിലേക്ക് പ്രവഹിക്കുന്നു.വർഷത്തിൽ നാല് നവരാത്രികൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ട് നവരാത്രികളാണ് നമ്മൾ ഭാരതീയർ പൊതുവെ ആഘോഷിക്കാറുള്ളത്.ചൈത്ര നവരാത്രി, അശ്വിൻ നവരാത്രി എന്നിവ. ചൈത്ര നവരാത്രി ആരംഭിക്കുന്നത് മഞ്ഞുകാലം മാറി കടുത്ത വേനൽക്കാലം തുടങ്ങുമ്പോഴാണ്. നമ്മുടെ ഭൂമിയും പ്രകൃതിയും ഒരു പ്രധാന കാലാവസ്ഥാ മാറ്റത്തിലൂടെ കടന്നുപോകുന്ന സമയത്താണ് എല്ലാ നവരാത്രികളും തുടങ്ങുന്നത്.

ഈ വർഷത്തെ ചൈത്ര നവരാത്രി ശുക്ലപക്ഷം ആദ്യം (പ്രതിപദ) മുതൽ തുടങ്ങി നവമിയുടെ അന്ന് അവസാനിക്കുന്നു. ഈ വർഷം ചൈത്ര പ്രതിപദയുടെ അന്ന് നവരാത്രി മാർച്ച്22 ന് (മീനം 8)ആരംഭിച്ച് നവമി മാർച്ച് 30ന് (മീനം16) സമാപിക്കുകയും ചെയ്യുന്നു. 

ആത്മീയ ഊർജ്ജം ലഭിക്കുവാൻ നവരാത്രി കാലത്ത് ഉപവാസവും,ഒരിക്കലും അനുഷ്ടിച്ചു ദേവിനാമങ്ങൾ ഉരുവിട്ട് പ്രത്യേക പൂജകൾ വീടുകളിൽ ചെയ്യാറുണ്ട്. ഈ ചടങ്ങിൽ ദേവിയുടെ ഒൻപത് അവതാരങ്ങളടെയും രൂപങ്ങളും വെച്ച് പൂജകൾ ചെയ്തു വരുന്നു.

ഉപവാസം അനുഷ്ടിച്ചോ ഒരിക്കലെടുത്തോ ദേവീപൂജകൾ ചെയ്യുന്നത്.ഏവർക്കും ശക്തിസ്വരൂപിണിയായ ദേവിയുടെ അനുഗ്രമുണ്ടാകാൻ സഹായിക്കും.

"അമ്മേ നാരായണ,
ദേവീ നാരായണ,
ലക്ഷ്മീ നാരായണ,
ഭദ്രേ നാരായണ !"

ഹരി ഓം 

(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല: