പാലിക്കേണ്ടവ

പഴയ തറവാട്ടിൽ ജനിച്ചു വളർന്നവർ കീഴെ പറയുന്ന കാര്യങ്ങളെല്ലാം പലതവണ കേട്ട് മടുത്തുപോയിരിക്കും! പുതിയ തലമൂറക്ക് ഇതെല്ലാം അറിയാമെന്ന തോന്നലും ഉണ്ടാകാം. വീട്ടിൻ്റെ ഐശ്വര്യമാണ് ഇതിനൊക്കെ അടിതസ്ഥാനം. നല്ലതൊക്കെ ഉടനെ സ്വീകരിക്കാവുന്നതും. അല്ലത്തതൊക്കെ പതിയെ ചിന്തിച്ച് മാറ്റി വെക്കുകയും ആവാം.


 

വീട് എന്ന സങ്കല്പം നിലനിൽക്കണമെങ്കിൽ ചില നിഷ്ക്കർഷങ്ങളൊക്കെ പണ്ടുള്ള അമ്മമാർ പരമ്പര-പരമ്പരയായി പകർന്നുകൊടുത്തിട്ടുള്ള ചില കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


1) രണ്ടിടത്ത് ഭക്ഷണം പാകം ചെയ്യരുത്. 


2) ചിതലും പുറ്റും വീട്ടുനുള്ളിൽ ഉണ്ടാകാതെ സൂക്ഷിക്കണം. 

(ഇന്നും കുടിലുകൾ കെട്ടി ജീവിക്കുന്നവരുണ്ട്, അവർക്ക് വേണ്ടിയാണിത് പറയുന്നത്.) , ചിലന്തി വലയും കെട്ടാൻ അനുവദിക്കരുത്. 


3) വിളക്ക് കരിന്തിരി കത്തരുത്. 


4) കിടന്നെഴുന്നേറ്റാൽ പായയും കിടക്കയും മടക്കിവെക്കാതിരിക്കരുത്. 


5) ഉമ്മറപ്പടിമേലിരിക്കരുത്. 


6) ഉമ്മറപ്പടിയിൽ തലവെച്ചുകിടന്നുറങരുത്.


7) വീട്ടിലുള്ള തുണിയോ മുറമോ തീപിടിക്കരുത്.


8) നടവഴിയിൽ ഇരിക്കാനും കിടക്കാനും പാടുള്ള തല്ല. 


9) വിശന്നുവരുന്നവനു അന്നം കൊടുക്കാതിരി ക്കരുത്. 


10) എച്ചിൽ നീക്കാതെ കിടക്കരുത്. 


11) എച്ചിൽ പാത്രങൾ കഴുകാതെ കിടക്കരുത്.


12) നിത്യന മുറ്റം അടിക്കാതെ കിടക്കരുത്. 


13) വീട്ടുമുറ്റത്ത് പുല്ല് വളരാതെ നോക്കണം. 


14) ഉപയോഗശൂന്യമായ വസ്തുക്കൾ മുറ്റത്തേക്ക് വലിച്ചെറിയരുത്. 


15) ഉപയോഗിച്ച വസ്ത്രങൾ കഴുകാതെ ഇടരുത്. 


16)അത്താഴപ്പട്ടിണി കിടക്കരുത്. 


17) വീടിന് മുൻവശത്ത് തുപ്പരുത്. 


18) കുടുംബാംഗങൾ തമ്മിൽ കലഹിക്കരുത്. 


19 )പിൻവശത്തുകൂടി സാധനങൾ കടത്തി കൊ ണ്ട് പോകരുത്. 


20) നഖംമുറിച്ചതും, അടയ്ക്കാമൊരിയും,തലമുടി വേർപെടുത്തിയതും പുരയിടത്തിനുള്ളിൽ ഇടരു ത്. 


21) ഉമിക്കരിയും ഉപ്പും കയ്യിൽ കൊടുക്കുകയോ കളയുകയോ ചെയ്യരുത്. 


22) പകർച്ചവ്യാധി ബാധിച്ചേടത്ത് എണ്ണ വറുത്തിട രുത്. 


23) അമ്മിയിന്മേലും ഉരലിന്മേലും കയറി നില്ക്ക രുത് ഇരിക്കരുത്. 


24) വീട്ടിൽ അരി, വിളക്കെണ്ണ, വിളക്ക് തിരി, ഉപ്പ്, അലക്കുവസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്, കൺമഷി എന്നിവ ഉണ്ടാവാതിരിക്കരുത്.

 

ഇതിൽ പലതും കാലഹരണപ്പെട്ടിട്ടുണ്ടാവാം. വീട് മുഴുവൻ പണിയും കഴിയും മുൻപേ താമസിക്കാനൊക്കെ ഇക്കാലത്ത് നിർബന്ധിതരാകുമ്പോഴും ഇതൊക്കെ ഓർത്താൽ നന്ന്.

*** 

...

അഭിപ്രായങ്ങളൊന്നുമില്ല: