തിരുവാതിര വ്രതം (2020)

തിരുവാതിര വ്രതം 

 2020 തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം 05.30 മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.

ഓം നമ ശിവായ!

വ്രതനിഷ്ഠ, ആഹാര നിഷ്ഠ 


(ഏതാണോ നിങ്ങൾക്ക് കിട്ടുന്നത് അതനുസരിച്ചു ചെയ്യുക. ആചാരങ്ങളിൽ പ്രാദേശികമായി ചില ചെറിയ മാറ്റങ്ങൾ വരാറുണ്ട്. അതനുസരിച്ച് വ്രതം എടുക്കുക.)


അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്. ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം. വ്രതമെടുക്കുന്നവർ സന്ധ്യക്ക് മുമ്പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി, സിന്ദൂരം ചാർത്തി തലയിൽ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം. (മംഗല്യവതികൾ ശ്രീപാർവ്വതിയെ സ്മരിച്ചു കൊണ്ട് സീമന്ത രേഖയിലാണ് സിന്ദൂരം അണിയേണ്ടത് ) നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി, പാർവ്വതി, പരമശിവൻ എന്നിവരെ പ്രാർത്ഥിക്കണം ഉറക്കമിളക്കുന്നവർ ഉറങ്ങാതെ ഭജനം, തിരുവാതിര കളി , പുരാണ പാരായണം ഇവയിൽ മുഴുകണം. പഞ്ചാക്ഷരീ മന്ത്രവും ശിവപാർവ്വതി പ്രീതികരമായ സ്തോത്രങ്ങളും ശിവസഹസ്രനാമവും ശിവപുരാണവും മറ്റുമാണ് ജപിക്കേണ്ടത്. സ്ത്രീകൾ കൂട്ടമായി തിരുവാതിര ആചരിക്കുന്നതാണ് ഉത്തമം. പാതിരാത്രി കഴിഞ്ഞാൽ കുളിച്ചു വന്ന് പാതിരാപ്പൂവ് ചൂടണമത്രേ. അടയ്ക്കാമണിയൻ എന്ന ചെടിയുടെ പൂവും കായുമാണ് പാതിരാപ്പുവ്. ഇതു കിട്ടാത്തവർ ദശപുഷ്പം, തുളസി ഇവ ചൂടിയാൽ മതി.

(കടപ്പാട്: സുജ നായർ)


ഓം നമ ശിവായ



അഭിപ്രായങ്ങളൊന്നുമില്ല: