ASTROLOGY ജ്യോതിഷം Introduction

നിങ്ങൾക്ക് ജ്യോതിഷം എന്താണ് എങ്ങിനെയാണ് എന്തിനാണ് എന്നൊക്കെയുള്ള 

സംശയങ്ങൾ നിവൃത്തിവരുത്താനായി വാരം ഒരു പോസ്റ്റ് എന്ന ക്രമത്തിൽ ഈ ബ്ളോഗിൽ 

ഒരു പരമ്പര ആരംഭിക്കുകയാണ്.

ജ്യോതിഷം , കല്പം , നിരുക്തം , ശിക്ഷ , ഛന്ദസ്സ്, വ്യാകരണം എന്നീ 

ഹൈന്ദവശാസ്ത്രങ്ങളെ വേദത്തിന്റെ അംഗങ്ങളായിട്ടാണു പരിഗണിച്ചു വരുന്നതു്. അതിൽ ജ്യോതിഷം വേദപുരുഷൻറ നേത്രസ്ഥാനം അലങ്കരിക്കുന്നു. ഭാരതിയ ഋഷീശ്വരന്മാർ ദീർഘകാലത്തെ മനനധ്യാന പരീക്ഷണങ്ങളുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും  ഫലമായി ഗ്രഹങ്ങൾക്കു മനുഷ്യ ജീവിതത്തിലുള്ള സ്വാധീനശക്തി കണ്ടു പിടിച്ചു് ആ ജ്ഞാന വിജ്ഞാന മഹാരത്നങ്ങളെ ജ്യോതിശ്ശാസ്ത്രമാകുന്ന പൂർണ്ണ കുംഭത്തിൽ അടക്കം ചെയ്തു.


ജ്യാതിഷത്തിനു ഗണിതം , സംഹിത, ഹോര എന്നീ മൂന്നു ശാഖകളും ; ജാതകം, പ്രശ്നം, മുഹൂർത്തം,  നിമിത്തം , ഗോളം, ഗണിതം ഇങ്ങനെ ആറു ഉപശാഖകളുമുണ്ട് . കാലത്രയങ്ങളിൽ ഓരോ വ്യക്തിക്കുമുണ്ടാകുന്ന  ഭാഗ്യ-നിർഭാഗ്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു  ദിവ്യശാസ്ത്രമാണു ജ്യാതിഷം. ഗഹനവും വിജ്ഞാനപ്രദവും , പ്രായോഗിക ജീവിതത്തിൽ സർവ്വഥാ പ്രയോജനകരവുമായ ജ്യാതിഷ  തത്ത്വങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാകത്തക്കവിധത്തിൽ വളരെ ലളിതമായ ഭാഷയിൽ  ഇവിടെ പോസ്റ്റ് ചെയ്യാനാണ്‌  ഞാൻ ഉദ്യമിക്കുന്നത്. മലയാളത്തിൽ ജ്യോതിഷഗ്രന്ഥങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എങ്കിലും സരളമായി മന:സ്സിലാക്കാൻ പ്രയാസമുണ്ട്. ആ പ്രശ്നം ഈ പോസ്റ്റ് പരിഹരിക്കുമെന്നു ഉറപ്പുണ്ടു്.

*** 


 

അഭിപ്രായങ്ങളൊന്നുമില്ല: