ചന്ദനക്കുറി ഭസ്മക്കുറി കുങ്കുമം ഇവ തൊടുന്ന വിധം

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്.

ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്ന് 

ഇതൊക്കെ ആചരിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. മതപരമായ 

അനുഷ്ഠാനമെന്ന രീതിയിലാണ് ഇന്ന് കുറി തൊടുന്നതിന് പലരും 

കണക്കാക്കുന്നത്. ഇന്ന് കുറി തൊടുന്നതിന് പകരം സ്റ്റിക്കർ പൊട്ടുകളും 

മറ്റ് വിപണിയിൽ  ലഭ്യമായ നിറങ്ങളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ 

കുറി തൊടുന്നതിനു വ്യക്തമായചില ആചാരങ്ങളു ണ്ടായിരുന്നു നമ്മുടെ നാട്ടിൽ. 

ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി .

തൊടുന്നതിന് ഉപയോഗിക്കുന്നത്.

ബ്രാഹ്മമുഹൂർത്തത്തിൽ ചന്ദനവും 

പുലർച്ചെ കുങ്കുമവും 

സായാഹ്നത്തിൽഭസ്മവും 

ധരിക്കുന്നത് നാഡീശോധനത്തിനും 

രോഗനിവാരണത്തിനും ഉത്തമമാണ് 

എന്നാണ് അഭിജ്നമതം.
തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതു 

കർമ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങൾ പറയുന്നു. 

നെറ്റിത്തടം, കഴുത്ത്, തോളുകൾ, കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം,പുറത്ത് 

ഇങ്ങിനെ ദേഹത്ത് കുറി തൊടാറുണ്ട്. 

 

ചന്ദനധാരണത്തിന് ഒരോ സ്ഥലത്തും തൊടുമ്പോൾ നാമം ജപിക്കുന്നത് കേട്ടിരിക്കുമല്ലോ!
|
നെറ്റിയിൽ :- ഓം കേശവായ നമഃ
കണ്ഠത്തിൽ :- ഓം പുരുഷോത്തമായ നമ:
ഹൃദയത്തിൽ :- ഓം വൈകുണ്ഠായ നമഃ
നാഭിയിൽ :- ഓം നാരായണായ നമ :
പിന്നിൽ; - ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയിൽ് :- ഓം യമുനായ നമഃ
വലതുചെവിയിൽ :- ഓം ഹരയേ നമഃ
മസ്തകത്തിൽ :- ഓം ഹൃഷീകേശായ നമഃ
പിൻകഴുത്തിൽ:- ഓം ദാമോദരായ നമഃ

ശിവനെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക 

വസ്തുക്കളും കത്തിയമർന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ
പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം.
ശിവൻ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം
വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാർ മാത്രമേ മൂന്നു കുറി 

അണിയാൻ പാടുള്ളൂ. ഒറ്റക്കുറി എല്ലാവർക്കുമാവാം.

  

*** 

 


 

 

 

അഭിപ്രായങ്ങളൊന്നുമില്ല: