സുബ്രഹ്മണ്യ സ്ത്രോത്രം










സുബ്രഹ്മണ്യ സ്ത്രോത്രം

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ

“സിന്ദൂരാരുണവിഗ്രഹം സുരഗണാനന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ കല്പപ്രകാമോജ്ജ്വലം 
നാനാവിഭ്രമ ഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാഭീഷ്ടപ്രഭാവം ഗുഹം!”

Meaning:-
സിന്ദൂരംപോലെ ചുവന്ന ദേഹമുളളവനും ദേവന്മാർക്ക് ആനന്ദംനൽകുന്നവനും
സുന്ദരനും ദിവ്യങ്ങളായ കുറിക്കൂട്ടുകളും മാലകളുമണിഞ്ഞവനും ചുവന്ന
ആഭരണങ്ങൾകൊണ്ട് ഏറ്റവുംശോഭിക്കുന്നവനും വിലാസോചിതമായ ബഹുവിധ
ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശം കൊണ്ട്മനോഹരനും വേലും
അഭയമുദ്രയും കൈകളിൽ ധരിക്കുന്നവനും സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുവാൻ
ശക്തിയുളളവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ നമസ്കരിക്കുന്നു!
 
മേലെ കാണുന്ന ചിത്രങ്ങള്‍ ചെന്നൈയിലുള്ള ബെസന്ത് നഗര്‍
എന്ന സ്ഥലത്തുള്ള മുരുഗന്‍ ക്ഷെത്രങ്ങളാണ് .
 
  
 
 


അഭിപ്രായങ്ങളൊന്നുമില്ല: