പോരാ പോരാ നാളിൽ നാളിൽ ഉയരട്ടെ…!

Important note:

Today we are celebrating 67th Independence Day (15/08/2013). The following write up was posted 14 th of August 2011 as mentioned in the beginning itself. However nothing has changed with respect to national flag hoisting function even now.

നാളെ 65 മത്തെ  സ്വാതന്ത്ര്യദിനാഘോഷം ! ദേശീയ പതാക ഉയർത്തലാണ്  നാളെ നമ്മൾ കാണാൻ പോകുന്ന  മുഖ്യ ചടങ്ങ്. ഏറേക്കാലമായി ഇത് സഹികെട്ടതുകൊണ്ട് ഇതെഴുതാൻ തോന്നിയതാണ്.

പതാക ഉയർത്തുന്നത്  കണ്ടാൽ പലപ്പോഴും തോന്നിപ്പോകുന്നത് ഇന്നത്തെ മിക്ക മന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും, ഗവർണർമാർക്കുമൊക്കെ ഇത്  ഒരു തമാശയാണോ എന്നാണ്.  ഇവരുടെ പതാക ഉയർത്തൽ കർമ്മം, ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാരേയും സ്വാതന്ത്ര്യസമരസേനാനികളേയും അവഹേളിക്കുന്ന തരത്തിലാണ്. വർഷത്തിൽ ഒരു തവണ കിട്ടുന്ന  സൌഭാഗ്യത്തിന്  അർഹരാവാൻ വേണ്ടുന്ന സാവകാശവും ആരോഗ്യവും ഇല്ലാത്ത ഇവരാണ് നമ്മുടെ  ഭരണാധികാരികൾ! സങ്കടപ്പെടുകയല്ലാതെ വേറെ എന്തു ചെയ്യാൻ!

പതാക ഉയർത്തൽ എന്നാൽ ഉദ്ദേശിക്കുന്നത്, ദേശീയഗാനം ആലപിച്ചു കൊണ്ട്  വളരെ പതുക്കെ പതാക കെട്ടിയ കയർ വലിച്ച്, കൊടിമരത്തിന്റെ മുകളിൽ വരെ ഉയർത്തിയതിനു ശേഷം അല്പം താഴ്തി പതാക കെട്ടുന്നതിനെയാണ്. അതുപോലെ തന്നെ പതാക താഴ്ത്തുമ്പോഴും പതാക വീണ്ടും മുകളിലേക്ക് ഉയർത്തിയതിനു ശേഷമേ താഴെ ഇറക്കാറുള്ളൂ.

ഇപ്പോഴത്തെ മഹൽ  വ്യക്തികൾ പതാക കെട്ടിയ കയർ ഒന്നു തൊട്ടു തൊട്ടില്ല എന്ന് വരുത്തിതീർക്കുന്ന വിധത്തിൽ തന്റെ കൈപ്പത്തി കയറിന്മേൽ വെക്കുന്നു. തുടർന്ന്  അവരുടെ സെക്യൂരിറ്റ്യി സ്റ്റാഫോ, മററ്റാരെങ്കിലും അദ്ദേഹത്തിന്റെ മസിൽ പവർ കാണിക്കുന്നു!  അടുത്ത നൊടിയിടയിൽ പതാക പോയി മുകളിൽ  ഇടിച്ച് നിൽക്കും. അതോടെ ഒന്നു വരിഞ്ഞ് കെട്ടി  ഭഗ്യത്തിന് ഒരു സല്യൂട്ട്  അടിച്ച്  പ്രഹസനം പൂർത്തിയാകുന്നതായാണ് നമ്മൾ പലപ്പോഴും കാണുന്നത്.

പണ്ട് ഒര്  തിരഞ്ഞെടുപ്പ് കമ്മീഷണർ പത്ര സമ്മേളനം നടത്തുകയായിരുന്നു. ആ സമയത്ത്  മേശമേൽ വെച്ചിരുന്ന മിനി നേഷനൽ ഫ്ലേഗ് തല കീഴായി കണ്ട പത്ര പ്രവർത്തകർ,  അത് വലിയ പ്രധാന്യത്തോടെ തന്നെ അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. അബദ്ധത്തിൽ  താഴെ വീണുപോയ കൊടി മുറി തൂത്തുവാരിയ മനുഷ്യൻ ശരിയായി വെക്കാതതായിരുന്നു കാരണമായി അന്ന്  കമ്മീഷണർ പറഞ്ഞത്  എന്നാണെന്റെ ഓർമ്മ.

ഇതിലും അപലപനീയമായ കാഴ്ചകൾക്കും പഞ്ഞമൊന്നുമില്ല. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിൽ മൊഹാലിയിൽ നടന്ന സംഭവം ആരും  അത്ര കാര്യമായി എടുത്തിട്ടുണ്ടാവില്ല. ഇന്റർ നേഷനൽ ക്രിക്കറ്റ് കൌൺസിലിന്റെ (ICC) നിയമോപദേഷ്ടാവ്  ഹോളിക സെൻ ഒബറോയ് , ദേശീയ പതാകയോട് കാണിച്ച അനീതി അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ? ICC യുടെ ഹോളോഗ്രാം ദുരുപയോഗപ്പെടുത്തി എന്നു കരുതി ചവിട്ട് കൊണ്ടത്  ദേശീയ പതാക!  ക്രിക്കറ്റിന്റെ ചൂടിൽ ഒരു നികൃഷ്ട സാധനമായാണ്  നമ്മുടെ ദേശീയ ചിഹ്നം പലരും കാണുന്നത് ! അതുകൊണ്ടായിരിക്കാം നമുക്ക് ക്രികറ്റിലുള്ള ഒന്നാം സ്ഥാനവും ഇന്ന് നഷ്ടപ്പെട്ടത് !

സംഗതിയുടെ തീവ്രത കൂടുന്നത് വേണമെന്ന് അവഹേളിക്കുമ്പോഴാണ്.  ഒരു സംസ്ഥാന തലസ്ഥാനത്തെ  വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന മറ്റൊരു സംഭവം കൂടി പറയാം. കുപ്പത്തൊട്ടി നിറഞ്ഞൊഴുകുന്നു. അത് കൊണ്ടു പോയി വെളിയിലുള്ള കോർപറേഷന്റെ വലിയ ചവറ്റ് കൊട്ടയിലിടണം. ഉത്തരവാദപ്പെട്ട തൊഴിലാളി എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ്. ബന്ധപ്പെട്ടവരുമായുള്ള ചർച്ചക്ക് ശേഷം ആഫീസ് പരിസരം വൃത്തിയാക്കി. ഇതു കണ്ട ഒരാൾ ചോദിച്ചു  “ഇത്രപെട്ടെന്നെങ്ങിനെ ഇത്രയും വെയ്സ്റ്റ് ബിൻ വൃത്തിയാക്കി ? ”

അടുത്ത ദിവസത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടു. ദേശീയക്കൊടിയിൽ പൊതിഞ്ഞ്  കുപ്പക്ക് അന്തിമോപചാരം നടത്തി ! അഞ്ചാറു പതിറ്റാണ്ടിൽത്തന്നെ നമ്മുടെ രാജ്യസ്നേഹം ഇത്രയും തരം താണുവെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും സ്തിതി! ജയ്ഹിന്ദ്!

2 അഭിപ്രായങ്ങൾ:

keraladasanunni പറഞ്ഞു...

ദേശീയപതാകയെ നിന്ദിക്കുന്നത് കുറ്റമാണെന്ന് അറിയാത്തവരോ ?

അജ്ഞാതന്‍ പറഞ്ഞു...

ഇത്തരം കാര്യങ്ങള്‍ പറയുന്നവര്‍ ഇപ്പോള്‍ പിന്തിരിപ്പരത്രേ.ദേശീയഗാനം കേട്ട് എണീറ്റു നിന്നതിന് അപമാനം സഹിച്ചിട്ടുണ്ട് ഞാന്‍.