സൂപ്പര്‍ മൂണ്‍ (Super Moon)

ശനിയാഴ്ച (19 03 2011) വസന്തപൗര്‍ണമിനാള്‍. ചന്ദ്രന്റെ വിസ്മയക്കാഴ്ചയ്ക്കായി ലോകം ആകാശത്തേക്ക് മിഴിയര്‍പ്പിക്കുന്നു. സമീപകാലത്ത് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന നാള്‍. 'സൂപ്പര്‍ മൂണ്‍' എന്ന് ഈ പ്രതിഭാസം അറിയപ്പെടുന്നു. 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനം ഈ കാഴ്ചയ്ക്ക് വേദിയൊരുക്കുന്നത്.

ചന്ദ്രന്റെ അസാധാരണവലിപ്പവും ദൃശ്യപൂര്‍ണിമയുമാണ് ഇതിന്റ പ്രത്യേകത. പതിവില്‍ 14 ശതമാനം വലിപ്പത്തിലാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയെന്ന് ശാസ്ത്രലോകം. നഗ്‌നനേത്രങ്ങള്‍കൊണ്ടുതന്നെ നന്നായി കാണാവുന്നതാണ് ഈ ദൃശ്യം. ടെലിസ്‌കോപ്പിന്റെ സഹായം അത്യാവശ്യമില്ലെന്ന് അര്‍ഥം. തെളിഞ്ഞ ആകാശമുള്ള നാട്ടിന്‍പുറങ്ങളില്‍ കാഴ്ച കൂടുതല്‍ വ്യക്തമായിരിക്കും.

സൂപ്പര്‍മൂണ്‍ പ്രകൃതിദുരന്തം കൊണ്ടുവരുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത് ദീര്‍ഘ വൃത്തത്തിലായതിനാല്‍ ചില കാലങ്ങളില്‍ അത് 3.5 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തും മറ്റു ചിലപ്പോള്‍ നാലുലക്ഷം കിലോമീറ്റര്‍വരെ അകന്നും കാണപ്പെടും (Apogee and Perigee). മിക്കപ്പോഴും ചന്ദ്രനിലേക്കുള്ള ദൂരം ഇതിനിടയിലായിരിക്കും. ഒരു നൂറ്റാണ്ടില്‍ അഞ്ചോ ആറോ തവണ ചന്ദ്രനും ഭൂമിയുംതമ്മിലുള്ള അകലം തീരെ കുറയും. അത്തരമൊരു അവസരമാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: