രാമായണ ദര്‍ശനം

കര്‍ക്കടക മഴയില്‍ നനഞ്ഞും വിറച്ചും രോഗബാധിതരായും മറ്റും വലയുന്ന കാലം. ശ്രീരാമ ദര്‍ശനത്തിന്‌ അമ്പലമുറ്റങ്ങളിലേക്ക്‌ പോകുന്ന ഈ ഭക്തന്മാരുടെ നത്തിക്കുത്തിയുള്ള നടത്തം കാണുമ്പോള്‍ ഇന്നത്തെ പുരോഗമനവാദികളെന്ന്‌ സ്വയം ചമഞ്ഞു നടക്കുന്ന ആളുകള്‍ക്ക്‌ അതൊക്കെ നല്ല വിനോദമായിത്തോന്നിയേക്കാം. ശ്രീരാമ ദര്‍ശനം കഴിഞ്ഞാല്‍ കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തോളം പുണ്യമുള്ള വേറെ എന്തു പണിയാണ്‌ പഴമക്കാര്‍ക്ക്‌ ഉള്ളത്‌ ?

എത്ര കാലമായി രാമായണത്തെപറ്റി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ? എന്നിരുന്നാലും കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള്‍ രാമായണത്തിലുണ്ട്‌.

നിങ്ങളും ഈ വരികള്‍ വായിച്ചിരിക്കാം

"ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്‍കലംബരം

മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം"

(ഗോമൂത്രത്തില്‍ പാകം ചെയ്ത കിഴങ്ങ്‌ ഭക്ഷിച്ചും മരത്തോല്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്‍ഭപുല്ലു കൊണ്ടുള്ള പായയില്‍ കിടന്നുമൊക്കെയാണു തന്റെ അനുജന്‍ ഭരതന്‍ രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന്‍ അറിയുന്ന ഭാഗമണിത്‌)

സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്‌. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്‌ ! ഭരതന്റെ രാമ ഭക്തിക്കു മുന്നില്‍ എന്റെ സാഷ്ടാങ്ക പ്രണാമം..!

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: