Keyman for Malayalam Typing

പ്രാതസ്മരണസ്ത്രോത്രം (Paahala sruthi)


മനസ്,  വാക്ക്, പ്രവൃത്തി ഇവയെല്ലാം ശുദ്ധീകരിക്കാനുള്ള ഒരു മഹത്തായ വേദാന്ത ശ്ലോകമാണ് ചുവടേ കൊടുത്തിട്ടുള്ളത്.  രാവിലെ പ്രാര്‍ത്ഥിക്കുവാന്‍  വളരെ നല്ലത്. അക്ഷരത്തെറ്റുകള്‍‌ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ദയവു ചെയ്ത് ചൂണ്ടി ക്കാണിക്കുക. 


പ്രാതസ്മരാമി ഹൃദി സംസ്ഫുരദാത്മതത്വം
സച്ചിത്സുഖം പരമഹംസഗതിം തുരീയം.
യത്സ്വപ്നജാഗരസുഷുപ്തമവൈതി നിത്യം
തദ്ബ്രഹ്മനിഷ്കലമഹം ന ച ഭൂതസങ്ഘഃ 1

പ്രാതര്‍ഭജാമി മനസാം വചസാമഗമ്യം
വാചോവിഭാന്തി നിഖിലാ യദനുഗ്രഹേണ.
യന്നേതിനേതിവചനൈര്‍‌നിഗമാ അവോചം-
സ്തം ദേവദേവഭജമച്യുതമാഹുരഗ്ര്യം. 2

പ്രാതര്‍‌ നമാമി തമസഃ പരമര്‍ക്ക‍‌വര്‍ണ്ണ
പൂര്‍ണ്ണം സനാതനപദം പുരുഷോത്തമാഖ്യം.
യസ്മിന്നിദം ജഗദശേഷമശേഷമൂര്‍തൌ
രജ്ജ്വാം ഭുജങ്ഗമ  ഇവ പ്രതിഭാസിതം വൈ. 3

ശ്ലോകത്രയമിദം പുണ്യം ലോകത്രയവിഭൂഷണം.
പ്രാതഃ കാലേ പഠേദ്യസ്തു സ ഗച്ഛേത്പരം പദം.

ഗണേശഭുജങ്കം (Ganesa Bhujankam)

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം

ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.

ലസത്തുന്ദിലാങ്കോപരി വ്യാളഹാരം

ഗണാധിശമീശാനസൂനും തമീഡേ. 1

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം

സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.

ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം

ഗണാധിശാമീശാനസൂനും തമീഡേ. 2

പ്രകാശഞ്ചപാരത്കരത്നപ്രസൂന

പ്രവാലപ്രഭാതാരുണജ്യോതിരേകം.

പ്രലംബോദരം വക്രതുണ്ഡൈക ദന്തം

ഗണാധിശാമീശാനസൂനും തമീഡേ. 3

വിചിത്രസ്പുരദ്രന്തമാലാകിരീടം

കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.

വിഭൂഷൈകഭൂഷം ഭവദ്വംസഹേതു

ഗണാധിശാമീശാനസൂനും തമീഡേ. 4

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ

ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.

മരുസ്തുന്ദരീചാമരൈഃ സേവ്യമാനം

ഗണാധിശാമീശാനസൂനും തമീഡേ. 5

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം

കൃപാകോമലോദാരലോലാവതാരം.

കലാബിന്ദുഗം ഗീയതേ  യോഗിവര്യൈഃ

ഗണാധിശാമീശാനസൂനും തമീഡേ. 6

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം

ഗുണാതീതമാനന്ദമാകാരശൂന്യം.

പരം പാരമോംങ്കാരമാമ്നായഗര്‍ഭ

വദന്തി പ്രഗല്‍ഭം പുരാണം തമീഡേ. 7

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം

നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.

നമോ`നന്തലീലായ കൈവല്യഭാസേ

നമോ വിശ്വബീജ പ്രസീദേശസൂനോ. 8

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ

പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ . 

ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ

ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ. 9

ഹനുമന്ത ഭുജംഗ പ്രയത സ്ത്രോത്രം(1-15)

ശനിയാഴ്ച ദിവസം ഹനുമാനെ സ്തുതിക്കുന്നത്  വളരെ നല്ലതാണ്. ഇതാ സുന്ദരമായ ഒരു സ്തോത്രം.

പ്രപന്നാനുരാഗം, പ്രഭാ കാഞ്ചനാഭം,

ജഗത്‌ ഗീത ശൌര്യം, തുഷാരാദ്രി ധൈര്യം,

തൃണീകൃത്യ ഹേതിം രണോധ്യാദ്‌ വിഭൂതിം,

ഭജേ വായു പുത്രം, പവിത്രത്‌ പവിത്രം. ൧

 

ഭജേ ഹേമരംഭ  വനെ നിത്യവാസം,

ഭജേ ബാല ഭാനു പ്രഭാചാരു ഭാസം,

ഭജേ ചന്ദ്രികാ കുന്ദ മന്ദാരഹാസം,

ഭജ സന്തതം രാമഭൂപാലദാസം. ൨

 

ഭജേ ലക്ഷ്മണ പ്രാണ രക്ഷ സുദക്ഷം,

ഭജേ തോഷിത ശേഷ ഗീര്‍വാണ പക്ഷം,

ഭജേ ഗോര സങ്ഗ്രാമ സീമാ ഹതാക്ഷം,

ഭജേ രാമ നാമാനു സമ്പ്രാപ്ത ലക്ഷം. ൩

 

കൃതാ ഭീതി നാദം ക്ഷിതി ക്ഷിപ്ത പാദം,

ഘനക്രാന്ത ജംഗം കടി സ്തോദു ജംഗം,

അജന്ദസ്ത കേശം ഭജസ്ളിഷ്ട ദാസം,

ജയ ശ്രീ സമേതം, ഭജേ രാമധൂതം. ൪

 

ചലത്‌ ബലാ ഗാതാദ്‌ ബ്രഹ്മ ചക്രവാളം,

കഠോരട്ടഹാസാത്‌ പ്രഭിന്നാജ ഭന്ദം,

മഹാ സിംഹ നാദ ദ്വിസീര്‍ണ ത്രിലോകം,

ഭജേ ചഞ്ചനേയം പ്രഭും വജ്ര കായം. ൫

 

രണേ ഭീഷണേ മേഘ നാദാധി നാധെ,

സരോഷം സമാവാപ്യ സൌമിത്രമാംസെ,

ഖഗനാം ഘനാനാം സുരാണാം ച മാര്‍ഗെ,

നടാന്തം നമാന്തം ഹനുമന്തമീഡെ. ൬

 

നഖാ പാസ്ത ജംഭാരി ഡംബോലിധാരം,

കരദ്വന്ദ്വ നിര്‍ധൂഹ കാരോഗ്ര ദന്ദം,

പദാ ഗാത ഭീതാഹി രാജാധി വാസം,

രണ ക്ഷോഭ ദക്ഷം ഭജേ പിംഗലക്ഷം. ൭

 

പ്രദോഷേ പ്രഭാതേ തദാ ച അര്‍ധ രാത്രെ,

ശുഭംഗം ജിതാനംഗ ലീലാ പ്രസംഗം,

സദാ ഭാവയന്‍ മാനസീമും വധേധ്യ,

സ്സധന്യസ്സ മാന്യോ ന ചാസ്യോപദാസ്തെ. ൮

 

വിലദ്വാരി ഭൂപാലകദ്വാരി ഘോരെ,

ഗജ വ്യാഗ്ര സിംഹ കുലാരണ്യ ഭാഗെ,

ശരണ്യായ വര്‍ണ്യായ ദേവൈര്‍ നമസ്തെ,

നമസ്തെ കപി ശ്രേഷ്ട രാമ പ്രിയായ. ൯

 

സുധാ സിന്ധുമൂലങ്ങ്യ സ ധോനി സ്സേധെ,

സുധാന്ധ പ്രക്നുപ്ത സുധാമൌഷധേസ്ത,

ക്ഷണാദ്രോണ ശൈലേയ ശരേണ നേതും,

ഭവന്തം വിനാ കൊ ഹായ്‌ ലോകേ സമര്‍ത. ൧൦

 

സമുദ്രം തരംഗാധി രൌധ്രം വിനീന്ദ്രം,

വിലംഘൊരു ഝങ്ങാ സ്തുതാ മര്‍ത്യ സംഘ,

നിരതംഗ ലങ്കം വിലങ്കം വിധായ,

പിതേവാസി സീതാതിതാ പാപ ഹാരി. ൧൧

 

രമാനാധ രാമാം ക്ഷമാനാധ രാമാം,

യശോ ഹേതു ഭൂതം വിശോകം വിധായ,

വനം സന്തഹന്തം ജവദ്ധാന വാനം,

സദാ ചിന്തയേ ശ്രീ ഹനുമന്തമേവ. ൧൨

 

ജരാഭരതോ ഭൂരിപീദാ ശരീരെ,

എരൂദ രണാ രൂദ ഭൂരിപ്രതാപ,

ഭവത്‌ പാദ ഭക്തിം ഭവദ്‌ ഭക്തി രക്തിം,

കുരു ശ്രി ഹനുമത്‌ പ്രഭോ, മയ്‌ ദയാലൊ. ൧൩

 

ഉധരന്തരംഗം സദാ രാമ ഭക്തം,

സമുദ്ധന്ദ വൃതിം ദ്വിഷദ്ധ്വന്ദ ലോലം,

അമോഘാനുഭാവം തമൌഗഗ്ന ദക്ഷം,

തന്‍മത്‌ പ്രഭാവം ഹനുമന്ത മീഡെ. ൧൪

 

കരോത്ഭാസി ടങ്കം കിരീടീ ധ്വജാങ്കം,

ഹതാശേഷപങ്കം രണേ നിര്‍വിശങ്കം,

ത്രിലോകീ മൃഗാങ്കം ക്ഷണം ദ്വഗ്ദ്ധ ലങ്കം,

സദാ നിഷ്കളങ്കം ഹനൂമന്തമീഡേ. ൧൫

(ബാക്കി ഭാഗം അടുത്ത ശനിയാഴ്ച  പോസ്റ്റ് ചെയ്യാം.)

മഹിഷാസുരമർദ്ദിനി സ്തോത്രം (Part 2 of Mahishasuramardini Stothram contd...)

കുറിപ്പ്:-

1) ഇതിനു മുൻപുള്ള പത്ത് സ്ലോകങ്ങൾ " മഹിഷാസുരമർദ്ദിനി"  ഒന്നാം ഭാഗത്തിൽ കൊടുത്തിട്ടുണ്ട്.

2) നവരാത്രിയെ കുറിച്ചുള്ള ഒരു കഥ ഇംഗ്ലീഷിൽ ഈ ബ്ലോഗിൽ തന്നെ ഒരു പോസ്റ്റിൽ ഉണ്ട്.

സഹിത മഹാഹവ മല്ലമ തല്ലിക മല്ലിത രല്ലക മല്ലരതേ
വിരചിത വല്ലിക പല്ലിക മല്ലിക ഝില്ലിക ഭില്ലിക വർഗ്ഗ വൃതേ.
സിതകൃത പുല്ലിസമുല്ല സിതാരുണ തല്ലജ പല്ലവ സല്ലലിതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപര്ർദ്ദിനി ശൈലസുതേ.  ൧൧11

അവിരല ഗണ്ഡ ഗലന്മദ മെദുര മത്ത മതങ്കജ രാജപതേ
ത്രിഭുവന ഭൂഷണ ഭൂത കലാനിധി രൂപ പയോനിധി രാജസുതേ.
അയി സുദ തീജന ലാലസമാനസ മോഹന മന്മഥ രാജസുതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ.  ൧൨ 12

കമല ദളാമല കോമള കാന്തി കലാകലിതാതുല ഫാലതലേ 
സകല വിലാസ കലാനിലയക്രമ കേളി  കളത്കള  ഹംസകലേ.
അളികുല സങ്കുല കുന്തള  മണ്ഡല മൗലിമിളദ്ബകുളാളി കുലേ,
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ.  ൧൩ 13

കര മുരളീ രവ വീജിത കൂജിത ലജ്ജിത കോകില മഞ്ചുമതെ
മിലിത പുലിന്ദ മനോഹര ഗുഞ്ചിത രഞ്ചിതശൈല നികുഞ്ചഗതെ
നിജഗുണ ഭൂത മഹാശബരീഗണ സദ്ഗുണ സംഭൃത കേലിതലേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതെ ൧൪ 14

കടിതട പീത ദുകൂല വിചിത്ര മയൂഖതിരസ്കൃത ചന്ദ്ര രുചേ
പ്രണത സുരാസുര മൌലിമണിസ്പുര ദംശുല സന്നഖ ചന്ദ്ര രുചേ
ജിത കനകാചല മൌലിപദോർജിത  നിർഭര കുംജര കുംഭകുചേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൫ 15

വിജിത സഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃത സുരതാരക സങ്കരതാരക സങ്കരതാരക ശൂനുസുതേ
സുരഥ സമാധി സമാനസാമാധി സമാധിസമാധി സുജാതരതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൬ 16

പദകമലം കരുണാനിലയേ വരിവസ്യതി യോഗ്നുദിനം സ ശിവേ
അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് .
തവ പദമേവ പരമ്പദമിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ര്ശൈലസുതേ ൧൭ 17

കനകലസത്കല സിന്ധു ജലൈരനു സിങ്കിനുതേ ഗുണ രംഗഭുവം
ഭജതി സ കിം ന ശചീകുച കുംഭ തടീ പരിരംഭ സുഖാനുഭവം
തവ കരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. ൧൮ 18

തവ വിമലെന്ദുകുലം വദനെന്ദുമലം സകലം നനു കൂലയതേ
കിമു പുരുഹൂത പുരീന്ദുമുഖീ സുമുഖീഭിരസൌ വിമുഖീക്രിയതേ.
മമ തു മതം ശിവനാമധനെ ഭവതീ കൃപയാ കിമുത ക്രിയതേ
ജയ ജയ ഹെ  മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ.  ൧൯ 19

അയി മയി ദീനദയാലുതയാ കൃപയൈവ ത്വയാ ഭവിതത്വമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാഗ്നുമിതാസിരതേ.
യദുചിതമത്ര ഭവത്യുരരി കുരുതാദുരുതാപമപാകുരുതേ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ.  ൨൦ 20

( ഇതി ശ്രീ മഹിഷാസുര മർദ്ദിനി സ്തോത്രം സമ്പൂർണ്ണം )
നോട്ട്:-  അക്ഷരത്തെറ്റുകൾ ഉൻഡായിരിക്കാം, ക്ഷമിക്കുക.

ബാങ്ക് വിളി

ഇത്  റംസാന്‍ മാസമാണല്ലോ. അഴീക്കോടുള്ള മുസ്‌ലിം പള്ളികളില്‍നിന്നുയരുന്ന ബാങ്ക്‌ - വിളികള്‍ കേട്ടാണ് പലപ്പോഴും നമ്മളുടെ കുട്ടിക്കാലത്ത്  സമയം കണക്കാക്കിയിരുന്നത്. ഒരു ദിവസത്തില്‍    അഞ്ച് നേരങ്ങളിലായി ഭക്തിസാന്ദ്രമായ ആ ശബ്ദം സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണമെന്ന പോലെ കേള്‍ക്കാമായിരുന്നു. ഒരു പ്രത്യ്യേക ശൈലിയിലുള്ള  ബാങ്ക് വിളി വിശ്വാസികളെ മാത്രമല്ല  സഹൃദയരായുള്ള മനുഷ്യാത്മക്കള്‍‌ ഏവരൂടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ പോരുന്നതായിരുന്നു. നിറഞ്ഞ ഭക്തിയുടെയും മനംകവരുന്ന ഈണത്തിന്റെയും അപൂര്‍വ്വസങ്കലനമാണ് ബാങ്ക് വിളി. കാലാന്തരത്തില്‍ ബാങ്ക്‌  വിളിക്കും മാറ്റങ്ങളുണ്ടായിത്തുടങ്ങി. ദൂരസ്ഥലങ്ങളില്‍ കേള്‍ക്കാന്‍ ചില പള്ളികളില്‍   ഇലക്‌ട്രോണിക് ഉപകരണങ്ങള്‍‌  ഉപയുക്തമാക്കാന്‍ തുടങ്ങി. ഈ ശബ്ദം  നമസ്കാര സമയം അറിയിക്കുന്നതോടൊപ്പം അള്ളാഹുവിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും മുഹമ്മദ്  നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.

ഗോവിന്ദം ഭജമൂഢമതേ!

ശ്രീ ശങ്കരാചാര്യര്‍  ഭജഗോവിന്ദത്തിലൂടെ മനുഷ്യ   ജീവിത മൂല്യങ്ങളെക്കുറിച്ച് വളരെ താത്വീകമായി പ്രതിപാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു ശ്ലോകമാണ് താഴെ ക്കൊടുത്തിരിക്കുനത്.

“കുരുതേ ഗംഗാ സാഗരഗമനം

വ്രതപരിപാലനമഥവാ ദാനം

ജ്ഞാനവിഹിനഃ സര്‍വമതേന

മുക്തിം ന ഭജതി ജന്മ ശതേന”

വിവേകവും ദൈവ വിശ്വാസവും ഇല്ലെങ്കില്‍  നൂറ്‌ ജന്മമെടുത്തിട്ടും കാര്യമില്ല. ഇതാണ് സകല മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്.

മഹിഷാസുരമർദ്ദിനി സ്തോത്രം ( Part 1 - Mahishasuramardini )

2017 ൽ നവരാത്രി ആരംഭിച്ചത് സപ്തമ്പർ 21നാണ്. 29നു മഹാനവമിയും 30നു വിജയ ദശമിയും.
സുപ്രസിദ്ധമായ മഹിഷാസുര മർദ്ദിനി സ്തോത്രം രണ്ട് ഭാഗങ്ങളായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് .

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതെ 
ഗിരിവര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതെ
ഭഗവതി ഹെ ശിതി കണ്ഠ കുടുമ്പിനി ഭൂരി കുടുമ്പിനി ഭൂരി കൃതെ
ജയ ജയ ഹെ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതെ  1

സുരവരവർഷിണി ദുർദ്ധുര ധർഷിണി ദുർമുഖമർഷിണി ഹർഷരതെ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കൽമഷമോഷിണി ഘോഷരതേ
ദനുജ നിരോഷിണി ദിതിസുത രോഷിണി ദുര്മദ ശോഷിണി സിന്ധുസുതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യപർദിനി ശൈലസുതെ   2

അയി ജഗദംബ  മദംബ കദംബ വനപ്രിയ വാസിനി ഹാസരതെ
ശിഖരി ശിരോമണി തുങ്ക ഹിമാലയ ശൃംഗ നിജാലയ മധ്യഗതെ
മധു മധുരേ  മധു കൈടഭ ഭഞ്ചിനി കൈടഭ ഭഞ്ചിനി രാസരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ  3

അയി  ശതഖണ്ഡ വിഖണ്ഡിത രുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതെ
രിപു ഗജ ഗണ്ഡ വിദാരണ ചണ്ഡ പരാക്രമ ശുണ്ഡ മൃഗാധിപതെ
നിജ ഭുജ ദണ്ഡ നിപാതിത ചണ്ഡ വിപാതിത മുണ്ഡ ഭടാധിപതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ   4

അയി രണ ദുർമ്മദ ശത്രു വധോദിത ദുർദ്ദര നിർഭര ശക്തിധൃതേ
ചതുര വികാര ധുരീണ മഹാമയ  ദൂത കൃത പ്രമഥാധിപതെ
ദുരിത ദുരീഹ ദുരാശയ ദുർമ്മദ  ദാനവ ദൂത കൃതാന്തമതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ  5

അയി ശരണാഗത വൈരി വധൂവര വീര വരാഭയ ദായകരെ
ത്രിഭുവന മസ്തക ശൂല വിരോധി ശിരോധികൃതാമല ശൂലകരെ
ദുമിദുമി താമര ദുന്ദുഭിനാദ മഹോ മുഖരീകൃത തിഗ്മകരെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ  6

അയി നിജ ഹൂംകൃതി മാത്ര നിരാകൃത ധൂമ്ര വിലോചന ധൂമ്ര ശതെ
സമര വിശോഷിത ശോണിത  ബീജ സമുദ്ഭവ ശോണിത ബീജ ലതെ 
ശിവ ശിവ ശുംഭ നിശുംഭ മഹാഹവ തര്പിത ഭൂത പിശാചരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ   7

ധനുരനു സംഗ രണക്ഷണ സംഗ പരിസ്പുര ദംഗ നടത്കടകെ
കനക പിശംഗ പൃഷക്ത നിഷംഗ രസദ്ഭട ശൃഗ ഹതാവടുകെ
കൃത ചതുരാങ്ക ബലക്ഷിതി രങ്ക ഘടദ്ബഹുരങ്ക രടദ്ബടുകെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ  8

ജയ ജയ ജപ്യ ജയെജയ ശബ്ദ പരസ്തുതി തത്പര വിശ്രനുതെ
ഝണ ഝണ ഝിഞ്ചിമി ഝിംകൃത നൂപുര സിഞ്ചിത മോഹിത ഭൂതപതെ
നടിത നടാര്ധ നടീനട നായക നാടിത നാട്യ സുഗാനരതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ  9

അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതെ
ശ്രിത രജനീ രജനീ രജനീ രജ നീ-രജനീകര വക്ത്രവൃതെ
സുനയന വിഭ്രമര ഭ്രമര ഭ്രമര ഭ്രമര ഭ്രമരാധിപതെ
ജയ ജയ ഹെ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതെ. 10”

കുറിപ്പ്:-
1) ബാക്കിയുള്ള വരികൾക്കായി " മഹിഷാസുരമർദ്ദിനി"  രണ്ടാം ഭാഗം കാണുക.

2) നവരാത്രിയെ കുറിച്ചുള്ള ഒരു കഥ ഇംഗ്ലീഷിൽ മറ്റൊരു പോസ്റ്റിൽ ഉണ്ട്.

(അക്ഷര തെറ്റുകൾ  ചൂണ്ടിക്കാണിക്കാനപേക്ഷ)

Audio available in YouTube http://youtu.be/4auwC9pUlQ4
Technorati Tags: ,,,,aigiri,nandini,navarathri

കൃഷ്ണജയന്തി

ഇന്നാണ് കൃഷ്ണജയന്തി നാംകൊണ്ടാടുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ആ‍ാഗസ്റ്റ് 13നു തന്നെ ഗോകുലാഷ്ടമി കൊണ്ടാടിക്കഴിഞ്ഞു. ഈ വ്യത്യാസം എന്തുകൊണ്ടാണാവോ?

കൃഷ്ണഗാഥയിലെ ഒരു പ്രാര്‍ഥനയാണ് ചുവടെ കൊടുത്തിരിക്കുന്ന്ത്.

“ക്ഷീരസാഗരവാരിരാശിയില്‍ നാഗവീരവിരാസനേ

താരില്‍ മാതൊടുകൂടിമേവിന നീരജായത ലോചന.

നീരുലാവിന നീരദാവലി നേരെഴും തവ പൂവല്‍ മേ

പാരമുള്ളിലെഴുന്നുതോന്നുക ഘോരതാപകശാന്തയെ.

പാരിടത്തിലുരത്തുനിന്നൊരു ഭാരമമ്പൊടു പോക്കുവാന്‍

പാരില്‍ വന്നു പിറന്നതെന്നതു ചേരുവില്ലതു ചെഞ്ചമ്മേ.

പാരിടത്തയകത്തെടുത്തൊരു ചാരു നിന്നുടല്‍ തന്നെയും

ആദരിച്ചു ധരിച്ചു നിന്നതുമേദിനിക്ക് പൊറുക്കുമോ.

നാമരൂപമകന്നു നിന്നൊരുനാഥനേ നളിനേക്ഷണ

നാരദാദിഭിരാനതം തവ നാമരൂപമുപാസ്മഹെ.

വീതരാഗമുനീന്ദ്ര വന്ദിത ബോധരൂപ ദയാനിധേ

വീക്ഷണാന്തമിതെന്നില്‍ നല്‍കുക മോക്ഷദം കരുണാസ്പദം.

ഏവമെന്നതുദുരമായതില്‍ മേവിനിന്നൊരു ദേവനെ

വേദനാവലി വേര്‍പെടുപ്പൊരു പാദ സേവ വഴങ്ങനാം.

ധാരണാദികളാദരിച്ചെഴുമാരണാദികലാദരാല്‍

ഘോരരായകൃതാന്തകിങ്കരര്‍ വാരണായ വനാന്തരേ.

നിന്നുനീതിയിലുള്ളില്‍ നണ്ണിന നിന്‍ പദം നിഖിലേശ്വര

ഊനമറ്റു തെളിഞ്ഞു തോന്നുക മാനസേമദലാനസേ.

കേശവാദികള്‍ നാമമാണ്ടെഴുമീശനിന്‍ നയനാഞ്ചലം

ക്ലേശപാശ വിനാശമെങ്ങളിലേശുന്മാറരുളേണമേ.

ദേവ ദേവ ദയാനിധേ തവചേവടിത്തണല്‍ കേവലം

പാതകാപതശാന്തയേമമനാഥ നല്‍കുക സാദരം.

വൃഷ്ണവീരവിരിഞ്ച വന്ദിത കൃഷ്ണ രാമകൃപാംബുധെ

പുഷ്കരേക്ഷണ പൂരിതാഖില നിഷ്കളാത്മപതേ നമഃ

വേദസാരവിനോദനെനമൊ വേദപാലകനേനമഃ

വേദവേദികള്‍‌ വേദ്യനേ നമൊ വേദനായവനേ നമഃ”

Technorati Tags:

ശിവസ്തുതി (Sivasthuthi 37-48)

1 മുതല്‍‌  36 വരെയുള്ള ശ്ലോകങ്ങള്‍‌   ഇതിനു മുന്‍പുള്ള   പോസ്റ്റില്‍‌ ഉണ്ട്.

നിഗമാവലി പുകഴുന്തവ ചരണാംബുജ യുഗളം

നിയതം മമ മനകാമ്പിനു നിനവായ് ‌വരികിനിയും.  37

പെരുതാകിന ദുരിതാമയ പരിതാപഹമയി നിന്‍

ചരിതാമൃത-മുരചെയ് കയി രസനാ മമ രസികാ.  38

ധരണീധര കരുണാകര  ശരണാഗത ജനതാ

പരിപാലന നിരതാഖില ദുരിതാപഹ ജഗതാം.  39

കലിനാശന കബളീകൃത നവനീതക തൊഴുതേന്‍

വിലസീടുക നിയതം മയി നിരുണാതവ കരുണാ.  40

ജഡരൂപക ജഗതാത്മക ജയമാധവ ഭഗവന്‍

ജയദേവകി തനയാദിമ ജയകാരണ ജഗതാം.  41

ജയസുന്ദര ജയനന്ദജ ജയമംഗല വസതെ

വ്രജമന്ദിര മുനി വന്ദിത ചരണം ഭവ സതതം.  42

കലുഷാപഹ കമലാനന കലശോദധി മകള്‍‌ തന്‍   

കരവാരിജ പരിലാളിത ചരണാംബുജ സതതം.  43

കമലാസന വിമലാനന മുഖരീകൃത മഹിമന്‍

കലി നാശന കരി നാശന കനമേകുക കരുണാം.  44

മുരശാസന നരകാന്തക മുഖരീകൃത മുരളീ

വിവശീകൃത ജന മാനസ സരസീരുഹ വിതതേ.  45

ചരിതാമൃത വിവശീകൃത ഭുവനാകില വസതേ

നിരുപാതിക നിയതന്തവ തിരുമെയ് പരി കലയേ.  46

യദുനന്ദന മുഖ പങ്കജ പരിനിന്ദിത വിലസ-

ച്ഛശിമണ്ഡല മണിമണ്ഡിത വരമണ്ഡന ജഗതാം.  47

ഭുജമണ്ഡല പരിപണ്ഡിത രിപുമണ്ഡല സതതം

വ്രജമന്ദിര മുനിവന്ദിത ചരണാംബുജ ശരണം.  48

(സമാപ്തം)

Technorati Tags:

ശിവസ്തുതി (Sivasthuthi-13-24)

ഇതിനു  മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 12 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

നയമീടിന നയനാഞ്ചല-മലിവോടയി തഴുകുന്ന-

ണികാതിണ തുണയാകയി മന-കാമ്പിനു മമതേ. 13

തിലസൂന-മിതലിവോടയി പലപോതടി പണിയും

തിരുനാസിക തിറമോടിത തൊഴുതേനഹ മഹമേ.  14

ഉരുമണ്ഡന മണീകുണ്ഡല പരി മണ്ഡിത-മിത ഞാന്‍

മണീഗണ്ഡക യുഗളന്തവ ജനിഖണ്ഡന തൊഴുതേന്‍.  15 

മലര്‍ മാനിനി മനകാമ്പിനു മദനാമയമരുളും

മണീവായ്‌  മലര്‍ മനകാമ്പിനൊ-രണിയായ്  വരികനിശം.  16

പരിനിന്ദിത മൃദു കന്ദക മരു നന്ദിത രദനം

വര ദന്തവ വദനം മമ വിപദന്തക ഭവതാം.  17

അണി പുഞ്ചിരി തുണയായെഴു-മമലന്തവ വചസാം

നിചയമ്മമ ചെവികള്‍ക്കയി വശമായ് വരികിനിയും.  18

അഘസൂദന-മഘവന്മുഖ-മഖ ഭോജികള്‍‌ തൊഴുമീ-

മ്മുഖ പങ്കജ മഘ പങ്കജ വിപദം കളലകകലെ.  19

വളര്‍ കാമ്പുവോടളവേറിന കലഹമ്പര-മിയലും

ഗള കാന്തിയില്‍      വിളയാടുക ദലിതാപദി മനതാര്‍.    20

പരിചോടയി കടല്‍ മാനിനി തട മമ്മുല-മരുവും

തിരുമാറിട-മിത ഞാനയി പരി പാലക തൊഴുതേന്‍.  21

പരിതാപദ മസുരാവലി മനതാരതി ലനിശം

കരതാര്‍ തവ ദുരിതാപഹ-മിത ഞാനയി തൊഴുതേന്‍ .  22

മധുരാവലി പരിപൂരിത-മുദരന്തവ സുഭഗം

ദുരിതാവലി ഭിരുതമ്മമ വരവേണമിതനിശം. 23

തരുണാരുണ കിരണാവലി തരമീടിന വസനം

കരണേ മമ പരി ഖേലതു കരുണാകര-നിതരാം.  24

തുടരും...

Technorati Tags:

ശിവസ്തുതി (sivastuthi 25-36)

ഇതിനു തൊട്ട് മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 24 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

 

കലയേ ഹൃദി മണി മേഖല മരുവീടിന ജഘനം

കടല്‍ മാനിനി സുകൃതാവലി  വിലസീടിന നിലയം.  25

വലസൂദന മണി കമ്പ മിതിടയുന്തടയുഗളം

വടിവോടയി വരമേകുക വരദാധിപ മമതേ.  26

പരി പീഡിത കരി കുംഭമി-തുരുകുമ്പടി മരുവും

വര ജാനുക യുഗളന്തവ മുരശാസന തൊഴുതേന്‍.  27

മലരമ്പ തരമമ്പിന ശരധിദ്വയമിടയും

വരജംഘകള്‍‌   കരയേറ്റുക ദുരിതാര്‍ണ്ണവസലിലാല്‍.  28

കമഠാകൃതി തൊഴുതീടിന സുഷമാ പരി കലിതം

പ്രപദമ്മമ വിപദം കളകപദം തവ വിപദാം.  29

ചരണായിത സരസീരുഹ പരിശോഭിത ദലമായ്

വിലസ്സീടിന വിരല്‍ തന്നിര കരുതീടുക മനമേ.  30

മഖ ഭോജികള്‍‌ മകുടാഞ്ചിത മണികോടികളുരസും

നഖമാലകള്‍‌ തൊഴുതേനഹ മഘജാലക-മകല്‍‌വാന്‍.  31

ധ്വജ പങ്കജ വര രേഖകള്‍‌   നിരചിന്തിന കഴല്‍ തന്‍            

തലമംബുക മമ ചേതസി മധു സൂദന സതതം.  32

പദനിന്ദിത മൃദു പങ്കജ നഖ നിന്ദിത ഖഗതേ

ഗള നിന്ദിത വരകമ്പുക ഭുജ നിന്ദിത ഭുജഗ.  33

സ്മിത നിന്ദിത വര കുന്ദക മുഖ നിന്ദിത ശശഭൃല്‍         

കച നിന്ദത തിമിരന്തവ തിരു മെയ് പരി കലയെ.  34

കര വാരിജ പരിശോഭിത ദരവാരിജമമലം

വര വാരിജ നിലയാകര പരിലാളിത ചരണം.  35

പദ വാരിജ ചരിതാമയ പരിനോദന നിപുണം

നവ വാരിജ നയനന്തവ തിരുമെയ് പരി കലയെ.  36

(തുടരും...)

Technorati Tags: