Keyman for Malayalam Typing

കൃഷ്ണജയന്തി

ഇന്നാണ് കൃഷ്ണജയന്തി നാംകൊണ്ടാടുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ആ‍ാഗസ്റ്റ് 13നു തന്നെ ഗോകുലാഷ്ടമി കൊണ്ടാടിക്കഴിഞ്ഞു. ഈ വ്യത്യാസം എന്തുകൊണ്ടാണാവോ?

കൃഷ്ണഗാഥയിലെ ഒരു പ്രാര്‍ഥനയാണ് ചുവടെ കൊടുത്തിരിക്കുന്ന്ത്.

“ക്ഷീരസാഗരവാരിരാശിയില്‍ നാഗവീരവിരാസനേ

താരില്‍ മാതൊടുകൂടിമേവിന നീരജായത ലോചന.

നീരുലാവിന നീരദാവലി നേരെഴും തവ പൂവല്‍ മേ

പാരമുള്ളിലെഴുന്നുതോന്നുക ഘോരതാപകശാന്തയെ.

പാരിടത്തിലുരത്തുനിന്നൊരു ഭാരമമ്പൊടു പോക്കുവാന്‍

പാരില്‍ വന്നു പിറന്നതെന്നതു ചേരുവില്ലതു ചെഞ്ചമ്മേ.

പാരിടത്തയകത്തെടുത്തൊരു ചാരു നിന്നുടല്‍ തന്നെയും

ആദരിച്ചു ധരിച്ചു നിന്നതുമേദിനിക്ക് പൊറുക്കുമോ.

നാമരൂപമകന്നു നിന്നൊരുനാഥനേ നളിനേക്ഷണ

നാരദാദിഭിരാനതം തവ നാമരൂപമുപാസ്മഹെ.

വീതരാഗമുനീന്ദ്ര വന്ദിത ബോധരൂപ ദയാനിധേ

വീക്ഷണാന്തമിതെന്നില്‍ നല്‍കുക മോക്ഷദം കരുണാസ്പദം.

ഏവമെന്നതുദുരമായതില്‍ മേവിനിന്നൊരു ദേവനെ

വേദനാവലി വേര്‍പെടുപ്പൊരു പാദ സേവ വഴങ്ങനാം.

ധാരണാദികളാദരിച്ചെഴുമാരണാദികലാദരാല്‍

ഘോരരായകൃതാന്തകിങ്കരര്‍ വാരണായ വനാന്തരേ.

നിന്നുനീതിയിലുള്ളില്‍ നണ്ണിന നിന്‍ പദം നിഖിലേശ്വര

ഊനമറ്റു തെളിഞ്ഞു തോന്നുക മാനസേമദലാനസേ.

കേശവാദികള്‍ നാമമാണ്ടെഴുമീശനിന്‍ നയനാഞ്ചലം

ക്ലേശപാശ വിനാശമെങ്ങളിലേശുന്മാറരുളേണമേ.

ദേവ ദേവ ദയാനിധേ തവചേവടിത്തണല്‍ കേവലം

പാതകാപതശാന്തയേമമനാഥ നല്‍കുക സാദരം.

വൃഷ്ണവീരവിരിഞ്ച വന്ദിത കൃഷ്ണ രാമകൃപാംബുധെ

പുഷ്കരേക്ഷണ പൂരിതാഖില നിഷ്കളാത്മപതേ നമഃ

വേദസാരവിനോദനെനമൊ വേദപാലകനേനമഃ

വേദവേദികള്‍‌ വേദ്യനേ നമൊ വേദനായവനേ നമഃ”

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: