Keyman for Malayalam Typing

സപ്തമാതൃശ്ലോകം


സപ്തമാതൃശ്ലോകം
ഹൈന്ദവ വിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ദേവീ മന്ത്രമാണ്  സപ്തമാതൃശ്ലോകം. 
ഇതിന്റെ അർത്ഥവും ഈ മന്ത്രം  ജപിക്കുന്നതിന്റെ ഉദ്ദേശ്യവും താഴെ നൽകുന്നു:

ശ്ലോകം1 :
"ബ്രാഹ്മി മാഹേശ്വരി ചൈവ കൗമാരി വൈഷ്‌ണവി തഥാ |
വാരാഹി ച മഹേന്ദ്രാണി ചാമുണ്ഡാ സപ്‌തമാതരഃ ||"

അർത്ഥം: 
ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്‌ണവി, വാരാഹി, ഇന്ദ്രാണി (മഹേന്ദ്രാണി), ചാമുണ്ഡാ എന്നീ ഏഴു പേരാണ് സപ്തമാതാക്കൾ (ഏഴ് ദേവിമാർ).

ശ്ലോകം 2 :
"നമസ്തുഭ്യം മഹാമാതഃ സർവരക്ഷാകരീ ശുഭേ |
ഭക്താനാം അഭയം ദത്ത്യാ 
ത്രാഹി നഃ പരമേശ്വരി ||"

അർത്ഥം: സർവ്വതിനെയും സംരക്ഷിക്കുന്നവളും എല്ലാ മംഗളങ്ങളും നൽകുന്നവളുമായ അല്ലയോ മഹാമാതാവേ, അങ്ങേയ്ക്ക് നമസ്കാരം. ഭക്തർക്ക് അഭയം നൽകി ഞങ്ങളെ കാത്തുരക്ഷിച്ചാലും പരമേശ്വരി.

എന്തിനാണ് ഈ മന്ത്രം ചൊല്ലുന്നത്?

സപ്തമാതാക്കളെ (ദേവിയുടെ ഏഴ് ഭാവങ്ങളെ) സ്തുതിക്കുന്ന ഈ മന്ത്രം പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾക്കായി ജപിക്കുന്നു:

സർവ്വ സംരക്ഷണം: ശ്ലോകത്തിൽ തന്നെ പറയുന്നതുപോലെ ("സർവരക്ഷാകരീ") എല്ലാവിധ ആപത്തുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ ഇത് ചൊല്ലുന്നു.

ഭയം അകറ്റാൻ: "അഭയം ദത്ത്യാ" എന്ന് പ്രാർത്ഥിക്കുന്നതിലൂടെ മനസ്സിലെ ഭയവും ആശങ്കകളും അകറ്റി ധൈര്യം ലഭിക്കാൻ ഈ മന്ത്രം സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

മംഗള പ്രാപ്തി: കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ("ശുഭേ") നിലനിർത്താൻ ദേവിയുടെ അനുഗ്രഹം തേടിയാണ് ഇത് ജപിക്കുന്നത്.

ദുർദോഷങ്ങൾ മാറാൻ: ചാമുണ്ഡി, വാരാഹി തുടങ്ങിയ ഉഗ്രരൂപിണികളായ ദേവിമാരെ കൂടി സ്മരിക്കുന്നതുകൊണ്ട് ദുർദൃഷ്ടികളും നെഗറ്റീവ് ഊർജ്ജവും അകലാൻ ഈ പ്രാർത്ഥന ഗുണം ചെയ്യും.

ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോഴോ, വീട്ടിൽ സന്ധ്യാദീപം തെളിയിച്ച് പ്രാർത്ഥിക്കുമ്പോഴോ ഭക്തിയോടെ ജപിക്കാൻ കഴിയുന്ന വളരെ ലളിതവും ശക്തിയുള്ളതുമായ ഒരു ശ്ലോകമാണിത്.

 🙏🙏🙏

ദോണർ

 ദോണർ

 

പാണ്ഡവരുടെയും കൗരവരുടെയും ധനുർവ്വേദഗുരു. ധനുർവേദത്തിൻറ സമ്പൂർണ്ണ ശാഖകളിലും പ്രവീണ നായിരുന്ന ദ്രോണർ ഭരഭ്വാജമഹർഷിയുടെ പുത്രനാണു.

ഒരു മുളങ്കുഴലിൽ (ദ്രോണത്തിൽ) നിന്നും ഉത്ഭവിച്ചതു കാരണം ദ്രോണർ എന്ന് പേരിട്ടു. (അധുനിക റടെസ്റ്റ് ട്യൂബ് ബേബിക്ക് സമാനമായ പൌരാണിക ജനനം എന്നു വേണമെങ്കിൽ സങ്കല്പിക്കാം).

ഭരദ്വാജനിൽനിന്നും ആയുധവിദ്യ അഭ്യസിച്ച ദ്രോണർ ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച പുത്രൻ ജന്മാവസരത്തിൽ അശ്വത്തെപ്പോലെ കൂവിയതിനാൽ കുട്ടി അശ്വത്ഥാമാവ് എന്ന പേരിൽ അറിയപ്പെട്ടു. ആ ഘട്ടത്തിൽ പരശുരാമൻ ബ്രാഹ്മണക്കും സമ്പത്തു ദാനം ചെയ്യുന്നതറിഞ്ഞ് ദ്രോണർ അങ്ങോട്ട് തിരിച്ചു. ദ്രോണർ എത്തിയപ്പോഴേയ്ക്കും പരശുരാമന്റെ കൈവശം അസ്ത്രങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ദ്രോണർ അവ ഏററുവാങ്ങി. ആ അസ്ത്രങ്ങളോടു കൂടി പരശുരാമന്റെ ധനുർവ്വേദവിദ്യ മുഴുവൻ ദ്രോണർക്കും ലഭിച്ചു.

ധനുർവ്വേദം ലഭിച്ചെങ്കിലും ദ്രോണർ തികച്ചും ദരിദ്രനായിരുന്നു. കുട്ടിക്കു പാൽ വാങ്ങിക്കൊടുക്കാൻ പോലും വക കാണാതെ വിഷമിച്ച ദ്രോണർ സഹപാഠിയും സുഹൃത്തുമായിരുന്ന പാഞ്ചാല രാജാവായ ദ്രുപദനെ സമീപിച്ചു. ദ്രുപദൻ മുമ്പു കണ്ടിട്ടുള്ള ഭാവം പോലും നടിക്കാതെ ദ്രോണരെ അവഹേളിച്ചയച്ചു. 

ദ്രുപദനോടു പ്രതികാരം ചെയ്യുമെന്നു പ്രതിജ്ഞചെയ്ത ദ്രോണർ ഹസ്തിനപുരി യിലെത്തി. കഴിവുള്ള കുറെ ശി ഷ്യന്മാരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം കുറെ നാൾ അവി ടെ ഒരു ബ്രാഹ്മണഭവനത്തിൽ കഴി ഞ്ഞുകൂടി. ഒരിക്കൽ ബാലന്മാരായ കൗരവപാണ്ഡവന്മാർ കാര-കളിയി ലേർപ്പെട്ടിരുന്നപ്പോൾ കാര യാദൃച്ഛി കമായി ഒരു കിണറ്റിൽ വീണുപോയി, കാര കരക്കെടുക്കുവാൻ മാർഗ്ഗം കാണാതെ കുമാരന്മാർ വിഷണ്ണരായി നിന്നപ്പോൾ അതുവഴി വന്ന ദ്രോണർ ഒരു പുല്ലെടുത്ത് അതിൽ അസ്‌ത്രം മന്ത്രിച്ചു കയററിയശേഷം കാരയിൽ എയ്തു പിടിപ്പിച്ചു. വീണ്ടും എയ്ത പുല്ല് ആദ്യത്തെ പുല്ലിൽ തറച്ചിരുന്നു . അങ്ങനെ തുടരെത്തുടരെ പുല്ലസ്ത്രങ്ങൾ എയ്തു പിടിപ്പിച്ചശേഷം കാര കരയ്ക്കടുത്തു കൊടുത്തു. ബാലന്മാർ ഈ അത്ഭുത .വിദ്യയെപ്പററി ഭീഷ്മർക്ക് അറിവു കൊടുത്തു. ഭീഷ്മർ ദ്രോണരെ കൊട്ടാരത്തിൽ വിളിച്ചുവരുത്തി കുട്ടികളുടെ ഗുരുവാക്കി. വിദ്യാഭ്യാസകാലത്തു് ആയുധവിദ്യയിൽ അതിപാടവം പ്രദർശിപ്പിച്ച അർജ്ജുനൻ അതുല്യനായ വില്ലാളിയായിത്തീരുമെന്നും ഗുരു അനുഗ്രഹിച്ചു. 

ഒരിക്കൽ എകലവ്യൻ എന്ന കാട്ടാളവംശജൻ ആയുധവിദ്യ അഭ്യസിക്കാനായി ദ്രോണരെ സമീപിച്ചു. അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ ഏകലവ്യൻ മണ്ണകൊണ്ടു് ദ്രോണരുടെ ദ്രോണരുടെ ഒരു പ്രതിമയുണ്ടാക്കി. പ്രതിമയെ ഗുരുവായിക്കരുതി പൂജിച്ചുകൊണ്ടു” ആയുധാഭ്യാസം നിർവ്വഹിച്ച ഏകലവ്യൻ അർജ്ജുനനെക്കാൾ വലിയ വില്ലാളിയായിത്തീർന്നു. അർജ്ജുനന്റെ ശ്രേഷ്ഠസ്ഥാ നത്തിനു കോട്ടം വരാതിരിക്കാനായി

ദ്രോണാചാര്യർ ഏകലവ്യനെ സമീപിച്ചു” അവന്റെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങിച്ചു. അങ്ങനെ ഏകലവ്യൻ അർജ്ജുനനെക്കാൾ താഴ്ന്ന വില്ലാളി യായിത്തീർന്നു.

ഒരിക്കൽ ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന ദ്രോണരുടെ കാലിൽ മുതല പിടിച്ചു മററു ശിഷ്യന്മാർ പകച്ചു നിന്നപ്പോൾ അർജ്ജുനൻ മുമ്പോട്ടുചെന്നു മുതലയെക്കൊന്നു” ഗുരുവിനെ രക്ഷിച്ചു. സന്തുഷ്ടനായ ആചാര്യൻ അർജ്ജുനന് ബ്രഹ്മശിരാസ്ത്രം ഉപദേശിച്ചു കൊടുത്തു.

 

വിദ്യാഭ്യാസാനന്തരം നടന്ന ആയുധപരീക്ഷ പൂർത്തിയായപ്പോൾ ഗുരുദക്ഷിണയുടെ സമയമായി. മുമ്പു തന്നെഅവഹേളിച്ച ദ്രുപദ രാജാവിനെ ബന്ധനസ്ഥനാക്കി തന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഗുരു ആജ്ഞാപിച്ചു,അർജുനൻ ഗുരുവിന്റെ ആഗ്രഹം നിറവേററി. ദ്രുപദൻ ആചാര്യനുമായി സഖ്യം ചെയ്തു. അതനുസരിച്ച് ദ്രോണർക്ക് പാഞ്ചാലരാജ്യത്തിന്റെ അർദ്ധഭാഗം ലഭിച്ചു കൗരവരും പാണ്ഡവരും തമ്മിൽ കുരുക്ഷേത്രത്തിൽ  ഏററുമുട്ടുന്നതു തടയാൻ ദ്രോണർ ചില വിഫലശ്രമങ്ങൾ നടത്തുകയുണ്ടായി. ഒടുവിൽ യുദ്ധമല്ലാതെ മററു പോംവഴിയില്ല എന്ന ഘട്ടമായപ്പോൾ ധമ്മപുത്രർ ദ്രോണരെ സമീപിച്ചു അനുഗ്രഹം അപേക്ഷിച്ചു. ദ്രോണർ ഇങ്ങനെ പറഞ്ഞു . "യുദ്ധത്തിൽ പാണ്ഡവർ ജയിക്കും നിശ്ചയം, പക്ഷേ

ഞാൻ കൗരവപക്ഷത്തു നിൽക്കും; അ തിനൊരു കാരണമുണ്ടു . മനുഷ്യൻ പണത്തിനടിമയാണു .

കൗരവർ എന്നെ ധനം കൊണ്ടും ബന്ധിച്ചിരിക്കുകയാണു്. എന്നാൽ ഞാൻ യുദ്ധം ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്കും ജയിക്കാൻ പ്രയാസമാണു് . ഞാൻ യുദ്ധം ഉപേക്ഷിച്ചു ദർഭപ്പുല്ലിൽ കിടക്കുമ്പോൾ മാത്രമേ ആക്കെങ്കിലും എന്നെ വധിക്കുവാൻ സധിക്കുകയുള്ള. യുദ്ധത്തിൽ അഹിതമായ വാർത്ത ശ്രവിച്ചെങ്കിൽ മാത്രമേ ഞൻ യുദ്ധം ഉപേക്ഷിക്കുകയുള്ളൂ. അതിനാൽ യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ എന്നെ വധിക്കാൻ നോക്കുക.

കുരുക്ഷേത്രത്തിൽവച്ച് സ്വപുത്രനായ അശ്വത്ഥാമാവ് വധിക്കപ്പെട്ടതറിഞ്ഞു

ശോകാകുലനായ ദ്രോണർ അസ്ത്രം ഉപേക്ഷിച്ചു യോഗധാരണം ചെയ്തു ബ്രഹ്മലോകം പൂകി, അങ്ങനെ യോഗ ശക്തിയാൽ  ത്മാവു വേർപെട്ട് നിശ്ചലനായിരുന്ന ദ്രോണാചാര്യരെ ധൃഷ്ടദ്യുന്മൻ ശിരച്ഛേദം ചെയ്തു .

...

ഹരിനാമമാഹാത്മ്യം - 24

 ഹരിനാമമാഹാത്മ്യം 

 

ശ്ലോകം -  24

 ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-

മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും

കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി

പോകുന്നപോലെ; ഹരി നാരായണായ നമഃ

ഏകാന്തയോഗികളിൽ ആകാംക്ഷകൊണ്ടു് =  ഏകാന്തയോഗികളുടെ അനുഭവങ്ങൾ എനിക്കും ലഭിക്കണമെന്ന്  

ആഗ്രഹിച്ചുകൊണ്ടു്;  ഏകാന്തമെന്ന വഴി = ഏകാന്തമായ വഴിക്ക് പോകുന്നിതെന്മനവും = എന്റെ മനസ്സും പോകുന്നു;   

കാകൻ പറന്നു് = കാക്ക പറന്നു്; പുനരന്നങ്ങൾ പോയ വഴി = അന്നങ്ങൾ പോയ വഴിയിലൂടെ; പോകുന്നപോലെ = 

 പോകുന്ന പോലെയാണു് (എന്റെ ആഗ്രഹം) എന്നറിയാമെങ്കിലും അതിനായി അനുഗ്രഹിക്കണമേ;   

ഹരി നാരായണായ നമഃ =  ഹരേ, നാരായണ നിന്തിരുവടിക്കു നമസ്കാരം.

 ഏകാന്ത യോഗികളുടെ അനുഭവങ്ങൾ എനിക്കുമുണ്ടാകണമെന്ന് ഞാൻ കൊതിക്കുന്നു. അരയന്നങ്ങളുടെ വഴിയേ  

പറക്കാൻ കാക്ക ആഗ്രഹിക്കുന്നതുപോലെയാണ് എന്റെ ആഗ്രഹമെന്നറിയാം. എന്റെ ആഗ്രഹം സാധിക്കാൻ  

നിന്തിരുവടിയുടെ അനുഗ്രഹം എനിക്കുണ്ടാകണമേ. ഹരേ, നാരായണ, നിന്തിരുവടിക്കുനമസ്കാരം.  

 ഏകാന്ത ഭക്തന്റെ ലക്ഷണങ്ങൾ മുൻ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഭഗവത് ഗീതയിൽ നിന്ന് ഉദ്ധരിച്ചു.  

അത് ഏകാന്ത യോഗിക്കു ചേരും. ഗീതയിൽ ആത്മസംയോഗത്തിൽ ഏകാന്ത യോഗയെ കുറിച്ച് ഭഗവാൻ 

 ഇപ്രകാരം അരുളി ചെയ്തു. 

 സനകൻ, നാരദൻ, ശ്രീശുകൻ എന്നിവരെ ഏകാന്ത യോഗികളെന്നു പറയാം. അനന്യചിത്തരായി ഏകാന്ത  

ഭാവത്തോടെ ഈശ്വരസേവ ചെയ്യുന്ന ആ യോഗികളെ അനുകരിച്ച് ഏകാന്തഭക്തി ഉണ്ടാകാൻ ആഗ്രഹിക്കുന്ന 

 ആചാര്യൻ വിനയംകൊണ്ട് തനിക്കതിനു യോഗ്യതയില്ല എന്ന് പറയുന്നു. ഒരലങ്കാരപ്രയോഗം കൊണ്ടാണ് താൻ 

 അവരിൽനിന്നും താഴെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നത്. അന്നങ്ങൾ പോയവഴിക്ക് കാകൻ പറന്നപോലെയാണ് 

 തന്റെ ആഗ്രഹം എന്ന്. ഹംസ ശബ്ദം സന്യാസിമാരിൽ ഉയർന്ന ഒരു വിഭാഗത്തെ കുറിക്കുന്ന സാങ്കേതിക

ശബ്ദവുമാണ്. ആധ്യാത്മികതയുടെ ഉന്നതതലങ്ങളിൽ വിഹരിക്കുന്ന ഏകാന്തയോഗികളെ അന്തരീക്ഷത്തിൽ  

വളരെ ഉയരെ പർവതങ്ങളേയും മഹാസമുദ്രങ്ങളേയും കീഴിലാക്കി പറന്നു കളിക്കുന്ന അരയന്നങ്ങളുമായി 

 താരതമ്യപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ പ്രതീകമാണ് തൂവെള്ളനിറമുള്ള അരയന്നങ്ങൾ. കാക്കയാകട്ടെ  

അജ്ഞാനത്തിന്റെയും അശുദ്ധിയുടെയും പ്രതീകവും.  അരയന്നം പറക്കുന്ന മാർഗ്ഗങ്ങളിലൂടെ കാക്കക്കു പറക്കാൻ  

സാധ്യമല്ല. 

 എങ്കിലും ഭഗവത് പ്രസാദംകൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല. കാക്കക്ക് അരയന്നതിന്റെ കഴിവുകൾ കൊടുക്കാനോ, 

 അരയന്നത്തെ കാക്കയായോ, കാക്കയെ അരയന്നമായൊ മാറ്റാനോ ഭഗവദനുഗ്രഹത്തിന് സാധിക്കും. ഭഗവാൻ,  

ഏകാന്തയോഗികളുടെ യോഗ്യതകളില്ലാത്ത ഞാൻ അവരുടെ അനുഭൂതികൾ ആഗ്രഹിക്കുന്നു. അരയന്നങ്ങളുടെ  

മാർഗ്ഗത്തിൽ പറക്കാനാഗ്രഹിക്കുന്ന കാക്കയുടേതുപോലെ എന്റെ ആഗ്രഹം അത്യാഗ്രഹമായിരിക്കാം. എങ്കിലും  

നിന്തിരുവടിയുടെ കാരുണ്യമുണ്ടെങ്കിൽ എനിക്ക് എല്ലാ കഴിവുകളുമുണ്ടാകാം. ഏകാന്ത ഭക്തി തന്ന് എന്നെ  

അനുഗ്രഹിക്കേണമേ. ഹരേ, നാരായണ, നിന്തിരുവടിക്കു നമസ്കാരം.  "ഓം നമോ നാരായണായഃ"

 ഹരിഃ നാരായണായഃ നമഃ

*** 

...