Keyman for Malayalam Typing

#alex എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#alex എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അലക്സാണ്ടർ മഹാനായിരുന്നു!

ലോകം പിടിച്ചടക്കാൻ നടന്ന അലക്‌സാണ്ടർ എന്ന ഏകാധിപതി യോട് ഡയോജനിസ് എന്ന ഗുരുനാഥൻ ചോദിക്കുന്നു; 
"എന്തിനാണ് ഇത്രയധികം ആക്രമണം നടത്തുന്നത്?"  
"ലോകം പിടിച്ചടക്കാൻ !" -എന്ന് ഉത്തരം. "ലോകം   എന്തിന്   പിടിച്ചടക്കണം ?"
" അതൊരു സന്തോഷം.!"
" ഇപ്പോള്‍ സന്തോഷമില്ലേ?"

 ബലം പ്രയോഗിച്ച് സന്തോഷം ഉണ്ടാക്കാനാവില്ല. അത് സ്വയം ഉണ്ടാകുന്നതാണ്. മനുഷ്യന്റെ പ്രകൃത്യാലുള്ള ഭാവം സന്തോഷമാണ്. ആ സന്തോഷം നിലനിര്‍ത്തി കൊണ്ടുപോവുക. മനസ്സിന് എന്നും സമാധാനമുണ്ടാകും. അതുതന്നെ സംതൃപ്തി. 

പിന്നെ വര്‍ത്തമാന കാലത്തിൽ ജീവിക്കുക. 

അലക്‌സാണ്ടർ ചക്രവർത്തി അവസാനകാലത്ത്  തൻ്റെ  പരിചാരകരോട് പറഞ്ഞു; 
എൻ്റെ മരണശേഷം നിങ്ങൾ എന്റെ ഭൂത ഉടൽ ശവപ്പെട്ടിക്കുള്ളിൽ വെക്കുമ്പോൾ,  ഇരുകൈകളും ശവപ്പെട്ടിയുടെ പുറത്തേക്ക് നീണ്ടു കിടക്കണം. ഞാന്‍ ഇവിടെ നിന്ന്  എന്താണ് കൊണ്ടുപോകുന്നത് എന്ന് എൻ്റെ പ്രജകൾ അറിയട്ടെ! 

നമ്മളും  ഒന്നും കൊണ്ടു പോകില്ല എന്ന സത്യം മനസ്സിലാക്കി ജീവിക്കുക.

ശുഭം!