Keyman for Malayalam Typing

ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ

RIP  എന്താണെന്ന്  മനസ്സിലാക്കാം. 

ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ ചാടിക്കേറി RIP എന്നെഴുതുന്ന  ഹിന്ദുക്കളായ സഹോദരി സഹോദരന്മാരോടാണ്, ഈ അഭ്യർത്ഥന :

RIP (Requiescat in pace) എന്നാണ്  ലാറ്റിൻ - May he or she rest in peace .

ഇംഗ്ലീഷിൽ Rest In Peace.

സമാധാനത്തിൽ കല്ലറയ്ക്കകത്തെ ഉറക്കമാണ് ലാറ്റിൻ ഭാഷയിൽനിന്നു വന്ന RIP (Requiescat in pace) കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തുവിൽ ചേർന്നുറങ്ങുന്നു എന്നാണ് RIP എന്നതുകൊണ്ട് അവർ വിശ്വസിക്കുന്നത്. 

നമുക്ക് പൊതുവെ കല്ലറയില്ല, 

വിഭൂതിയായി പഞ്ചഭൂതങ്ങളിൽ ലയിച്ചു ചേരൽ ആണ്  ഹിന്ദുക്കളുടെ രീതി. 

നമ്മുടെ വിശ്വാസപ്രകാരം മോക്ഷമാണ് ഉത്തമം, അല്ലെങ്കിൽ ആത്മാവിന്റെ ശാന്തി.

അത് കൊണ്ട്, ഹിന്ദു വിശ്വാസിയാണ്  ഇഹലോകവാസം വെടിഞ്ഞ ആളെങ്കിൽ ഒന്നുകിൽ  ആദരാഞ്ജലികൾ, അല്ലെങ്കിൽ പ്രണാമം, അതുമല്ലെങ്കിൽ ഓം നമശ്ശിവായ എന്ന്  എഴുതാനും പറയാനും ശീലിക്കൂ. അർത്ഥമറിയാതെ അന്യഭാഷകളിലെ വാചകം കടംകൊള്ളുന്നത് ഒഴിവാക്കാമല്ലൊ!.

( ജെ. കെ അംബിക)

***

അഭിപ്രായങ്ങളൊന്നുമില്ല: