ഒരു കുഞ്ഞ് കഥ പറഞ്ഞു തരട്ടെ...
നമ്മുടെ ഉള്ളിലെ സങ്കടങ്ങളും
ആകുലതകളും മാറ്റാൻ
പോകുന്ന ഒരു കഥ!
ഒരു മനോഹരമായ പൂന്തോട്ടം.
അവിടെ ഒരേ സമയം
രണ്ട് വ്യത്യസ്ത ജീവനുകൾ
തങ്ങളുടെ സമയത്തിനായി
കാത്തിരിക്കുന്നുണ്ടായിരുന്നു
ഒന്ന്, ഒരു കൊമ്പിൽ
തുങ്ങിക്കിടക്കുന്ന
ചിത്രശലഭത്തിന്റെ കൂട് Cocoon
രണ്ടാമത്തേത്, ആരും
കാണാതെ മണ്ണിനടിയിൽ
കിടക്കുന്ന ഒരു ചെറിയ
വിത്ത്
പുറമെ നിന്ന് നോക്കുമ്പോൾ
രണ്ടുപേരിലും യാതൊരു
മാറ്റവുമില്ലായിരുന്നു.ഒന്ന്
നിശ്ചലമായി തുങ്ങിക്കിടക്കുന്നു,
മറ്റൊന്ന് ഇരുട്ടിൽ
മറഞ്ഞുകിടക്കുന്നു.
..
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ
പൂന്തോട്ടത്തിൽ വലിയൊരു
മാറ്റമുണ്ടായി.കൂട് പൊട്ടിച്ച്,
വർണ്ണശബളമായ ചിറകുകളോടെ
ഒരു ചിത്രശലഭം പുറത്തേക്ക് വന്നു!
..
അത് ആകാശത്തേക്ക്
പറന്നുയർന്നപ്പോൾ
കണ്ടുനിന്നവരെല്ലാം
അതിന്റെ ഭംഗി കണ്ട്
അതിശയിച്ചു, കൈയടിച്ചു.
എന്നാൽ ആ സമയത്തും
ആ ചെറിയ വിത്ത്
മണ്ണിനടിയിലെ ഇരുട്ടിൽ
തന്നെയായിരുന്നു.
ആരും അതിന്റെ
സാന്നിധ്യം അറിഞ്ഞതേയില്ല.
ചിത്രശലഭത്തിന്റെ
ആ വലിയ വിജയം
കണ്ടപ്പോൾ വിത്തിന്
വലിയ നിരാശ തോന്നി.
ഞാൻ തോറ്റുപോയി,
എന്റെ കാത്തിരിപ്പ്
വെറുതെയായി
എന്ന് അത് വിചാരിച്ചു.
പക്ഷേ, പ്രകൃതിയുടെ
നിയമം മറ്റൊന്നായിരുന്നു.
ആ വിത്ത് ഒരു വലിയ
സത്യം മനസ്സിലാക്കാൻ
വൈകിപ്പോയിരുന്നു.
കുറച്ചുകൂടി നാളുകൾ
കഴിഞ്ഞപ്പോൾ, ആ മണ്ണിൽ
നിന്ന് ഒരു ചെറിയ മുള
തലയുയർത്തി. അത് പതുക്കെ
സൂര്യപ്രകാശത്തിലേക്ക് വളർന്നു.
കാലങ്ങൾ കടന്നുപോയപ്പോൾ
ആ ചെറിയ വിത്ത്,
ആകാശത്തേക്ക് പടർന്നു
പന്തലിച്ച ഒരു വലിയ
തണൽമരമായി മാറി!
ആ ചിത്രശലഭം ഏതാനും
ദിവസത്തെ ഭംഗി മാത്രം നൽകി
ഇല്ലാതായിക്കഴിഞ്ഞിരുന്നു.
എന്നാൽ ഈ മരം
നൂറ്റാണ്ടുകളോളം
തലമുറകൾക്ക് തണലായി
അവിടെത്തന്നെ നിന്നു.
നമ്മുടെ ജീവിതത്തിലും
പലപ്പോഴും സംഭവിക്കുന്നത്
ഇതുതന്നെയാണ്...
കൂടെയുള്ളവരുടെ വിജയം
പെട്ടെന്നാണെന്ന് കണ്ട് നിങ്ങൾ
ഒരിക്കലും സ്വയം ചെറുതായി
കാണുകയോ നിരാശപ്പെടുകയോ
ചെയ്യരുത്.
ഈ ലോകത്ത്
ഓരോരുത്തരുടെയും
വളർച്ചയും വിജയവും
വ്യത്യസ്തമായ സമയങ്ങളിലാണ്
സംഭവിക്കുന്നത്.
മറ്റൊരാളുടെ വേഗതയല്ല
നിങ്ങളുടെ അളവുകോൽ
അതുകൊണ്ട് മറ്റുള്ളവരുടെ
വേഗത കണ്ട് സ്വയം
കുറച്ചുകാണരുത്. ചില
യാത്രകൾ പതുക്കെയാണെങ്കിലും,
അവ ചെന്നെത്തുന്നത്
ചരിത്രങ്ങൾ കുറിക്കുന്ന വലിയ
വിജയങ്ങളിലേക്കായിരിക്കും
സ്വന്തം സമയത്തിനായി
ക്ഷമയോടെ പരിശ്രമിച്ച്
കൊണ്ടിരിക്കുന്ന നിങ്ങളുടെ
മനോഹരമായ ആ
തണൽമരക്കാലത്തിനായി
ഹൃദയം നിറഞ്ഞ ആശംസകൾ!
***
(കടപ്പാട് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ