Keyman for Malayalam Typing

Ganesabhujangam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ganesabhujangam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രാർത്ഥന ( A Ecstatic Prayer )

അഗജാനനപദ്മാർകം ഗജാനന മഹർനിശം
അനേകദം തം ഭക്താനാം ഏകദന്തമുപാസ്മ്യഹേ.

ജ്നാനാനന്ദമയം ദേവം നിർമ്മല സ്പടികാകൃതിം
ആധാരം സർവ വിദ്യാനാം ഹയഗ്രീവം ഉപാസ്മഹേ.

ചതുർമുഖേശ്വരമുഖൈഃ പുത്ര പൈത്രദിശാലിനേ
നമഃസീതാ സമേതായ രാമായ ഗൃഹമേധിനേ.

അണിമാദി ഗുണോമ്പേതം അസ്പൃഷ്ട പുരുഷാന്തരം
ശബ്ദം ഈശ്വർ ഇത്യുച്ചൈഃ സാർദ്ധചന്ദ്ര ബിഭാർതി യഃ

മയൂരാധിരൂഠം മഹാ വാക്യ ഗൂഠം
മനോഹാരി ദേഹം മഹച്ചിന്ത ഗേഹം.
മഹീ ദേവ ദേവം മഹാ ദേവ ഭാവം
മഹാദേവ ബാലം ഭജേ ലോകപാലം.

Technorati Tags:

ഗണേശ പഞ്ചരത്നം (Ganesa Pancharatnam)


മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം,
കലാധരാവതംശകം, വിലാസിലോക രക്ഷകം,
അനായകൈക നായകം വിനാശിതേഭ ദൈത്യകം,
നതാശുഭാശുനാശകം, നമാമിതം വിനായകം.  1

നതേതരാതിഭീകരം നവോധിതാര്ക ഭാസ്വരം,
നമത്സുരാരി നിര്ജ്ജരം  നതാധികാപദുര്ദ്ധരം.
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം,
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.  2

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം,
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.
കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം,
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.   3

അകിഞ്ചനാര്തിമാര്ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്വ    നന്ദനം സുരാരി ഗര്വചര്വണം.
പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം,
കപോലദാന വാരണം ഭജേ പുരാണവാരണം.  4

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം,
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം ,
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.  5
ഫലശ്രുതി
മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ`ന്വഹം,
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന് ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം,
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ`ചിരാതം.

Random Link for  hearing from YouTube: http://youtu.be/eaFIb48dPcA




വന്ദിക്കുക പിന്നെ നിന്ദിക്കുക!

പ്രധാനപ്പെട്ട  പരീക്ഷയോ മറ്റ് എന്തെങ്കിലും പ്രധാനപ്പെട്ട സംഗതി  എഴുതാന്‍ തുടങ്ങതിനു മുന്‍പ് നമ്മളില്‍   പലരും കടലാസിന്റെ എറ്റവും മേലെ നടുവിലായി   "ഊ" എന്നപോലെ ഒരക്ഷരം ചെറുതായി എഴുതി അത് വെട്ടിക്കളയുന്നതു പോലെ ഒരു  വരയിടാറുണ്ടല്ലോ.അതിനു ശേഷം മാത്രമേ  എഴുതുവാന്‍ തുടങ്ങാറുള്ളൂ. എന്താ കണ്ടിട്ടില്ലേ? ഇതിനാണ് ‘പിള്ളയാര്‍‌ ചുഴി’ എന്ന് പറയുന്നത്.  ഇതു തന്നെയാണ്  ‘ഗണപതിക്ക് കുറിക്കുക’ എന്നു പറയുന്നതും. ചിലര്‍‌  “ഹരിശ്രീഗണപതയേ നമഃ” എന്നെഴുതി വന്ദിക്കുകയും പിന്നീട് അത്  നിന്ദനാര്‍ത്ഥത്തില്‍‌   വെട്ടിക്കളയുകയും ചെയ്യുന്നു.

ആദ്യമായി എഴുത്ത് ആരംഭിച്ചത് വിനായഗരാണ്‌ എന്ന വിശ്വാസത്തില്‍ നിന്നും ഉടലെടുത്തതാണ്‌ ഈ വന്ദനം എന്നാണ് എന്റെ വിശ്വാസം. വ്യാസ മഹാ ഭാരതം രചിച്ചാണ്‌  ആ റെക്കാര്‍ഡ്  വിഘ്നേശ്വരന്‍   സൃഷ്ടിച്ചത്. വ്യാസ മഹര്‍‌ഷി ചൊല്ലിക്കൊടുക്കുകയും അതിന്റെ അര്‍ഥം മനസിലാക്കിയ ശേഷം ഗണപതി അതെഴുതുകയും  ചെയ്യുകയായിരുന്നു. ബ്രഹ്മാവായിരുന്നു ഗണപതിയെ ഈ ജോലിക്ക് റെക്കമെന്റ് ചെയ്തത്. എങ്കിലും ഗണപതിക്ക് വ്യാസരുടെ അസിസ്റ്റന്റായിരിക്കുന്നത് അത്ര സുഖകരമായി തോന്നിയില്ല. ഇടക്ക് എഴുത്താണി നിര്‍ത്താന്‍ ഇടയാക്കാതെ അനര്‍ഗ്ഗളമായി ചൊല്ലിക്കൊടുക്കുന്ന പക്ഷം എഴുതുവാന്‍ തയ്യാറാണെന്ന്  പിള്ളയാറും സമ്മതിച്ചു. വ്യാസര്‍ക്ക്  അത് അസാദ്ധ്യമായിരിക്കുമെന്നാണ്  ഗണേശന്‍ വിചാരിച്ചത്. എഴുതി എഴുതി താഴെക്കൊടുത്ത വരികളിലെത്തി.

“വാരണവീരന്‍ തലയറ്റു വില്ലറ്റു

വീരന്‍ ഭഗദത്ത കണ്ഠവും ചേദിച്ചു

നാലാമതാനതന്‍ വാലുമരിഞ്ഞിട്ടു

കോലാഹലത്തോടു പോയിതു ബാണവും”

ഈ വരികളിലെ ആനയുടെ വാല്‍ മുറിയുന്നതിനെക്കുറിച്ച് ഗജാനനന്  സംശയം വന്നു. കീഴോട്ട് കിടക്കുന്ന ആനയുടെ വാല്‍ മുറിയുകയോ? വ്യാസരോട് തന്റെ സംശയം ചോദിച്ചു. പഴയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെ നിങ്ങള്‍‌ ഇപ്പോള്‍‌ ഓര്‍ത്തു നോക്കുക!

അനന്തര ഫലം വ്യാസരുടെ ശാപമായിരുന്നു. “ഞാന്‍ പറഞ്ഞു തരുന്നതില്‍‌  നിനക്ക് സംശയമോ? എന്നാല്‍, ഇനി മുതല്‍ നിന്നെ ലോകം വന്ദിച്ച് നിന്ദിക്കട്ടേ!” ദൈനം ദിന ജീവിതത്തിലും ഇതു പോലെ വന്ദിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.

 

ഗണേശഭുജങ്കം (Ganesa Bhujankam)

രണത്‌ ക്ഷുദ്രഘണ്ടാനിനാദാഭിരാമം

ചലത്താണ്ടവോധ്യണ്ഡപത്പജ്നതാലം.

ലസത്തുന്ദിലാങ്കോപരി വ്യാളഹാരം

ഗണാധിശമീശാനസൂനും തമീഡേ. 1

ധ്വനിധ്വംസവീണാലയോല്ലാസി വക്ത്രം

സ്ഫുരച്ഛുണ്ഡ ദണ്ഡോല്ല സദ്ധിജ പൂരം.

ഗലദ്യര്‍പസൌഗന്ധ്യലോലാലിമാലം

ഗണാധിശാമീശാനസൂനും തമീഡേ. 2

പ്രകാശഞ്ചപാരത്കരത്നപ്രസൂന

പ്രവാലപ്രഭാതാരുണജ്യോതിരേകം.

പ്രലംബോദരം വക്രതുണ്ഡൈക ദന്തം

ഗണാധിശാമീശാനസൂനും തമീഡേ. 3

വിചിത്രസ്പുരദ്രന്തമാലാകിരീടം

കിരീടോല്ലസച്ചന്ദ്രരേഖാഭിഭൂഷം.

വിഭൂഷൈകഭൂഷം ഭവദ്വംസഹേതു

ഗണാധിശാമീശാനസൂനും തമീഡേ. 4

ഉദഞ്ചദ്ഭുജാവല്ലരീട്ടശ്യമൂലോ

ച്ചലാദ്ഭൂലതാവിഭ്രമഭ്രാജദക്ഷം.

മരുസ്തുന്ദരീചാമരൈഃ സേവ്യമാനം

ഗണാധിശാമീശാനസൂനും തമീഡേ. 5

സ്ഫുരന്നിഷ്ടുരാലോലപിങ്കാക്ഷതാരം

കൃപാകോമലോദാരലോലാവതാരം.

കലാബിന്ദുഗം ഗീയതേ  യോഗിവര്യൈഃ

ഗണാധിശാമീശാനസൂനും തമീഡേ. 6

യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്പം

ഗുണാതീതമാനന്ദമാകാരശൂന്യം.

പരം പാരമോംങ്കാരമാമ്നായഗര്‍ഭ

വദന്തി പ്രഗല്‍ഭം പുരാണം തമീഡേ. 7

ചിദാനന്ദസാന്ദ്രായ ശാന്തായ തുംഭം

നമോ വിശ്വകര്‍ത്രേ ച ഹര്‍ത്രേ ച തുഭ്യം.

നമോ`നന്തലീലായ കൈവല്യഭാസേ

നമോ വിശ്വബീജ പ്രസീദേശസൂനോ. 8

ഇമം സ്വുസ്തവം പ്രാതരൂത്ഥ്യായ ഭക്ത്യാ

പഠേദ്യസ്തു മര്‍ത്യോ ലഭേത്സര്‍വകാമാന്‍ . 

ഗണേശപ്രസാദേന സിദ്ധ്യന്തി വാചോ

ഗണേശേ വിഭൌ ദുര്‍ലഭം കിം പ്രസന്നേ. 9