Keyman for Malayalam Typing

Chirakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chirakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശിവസ്തുതി (Sivasthuthi 37-48)

1 മുതല്‍‌  36 വരെയുള്ള ശ്ലോകങ്ങള്‍‌   ഇതിനു മുന്‍പുള്ള   പോസ്റ്റില്‍‌ ഉണ്ട്.

നിഗമാവലി പുകഴുന്തവ ചരണാംബുജ യുഗളം

നിയതം മമ മനകാമ്പിനു നിനവായ് ‌വരികിനിയും.  37

പെരുതാകിന ദുരിതാമയ പരിതാപഹമയി നിന്‍

ചരിതാമൃത-മുരചെയ് കയി രസനാ മമ രസികാ.  38

ധരണീധര കരുണാകര  ശരണാഗത ജനതാ

പരിപാലന നിരതാഖില ദുരിതാപഹ ജഗതാം.  39

കലിനാശന കബളീകൃത നവനീതക തൊഴുതേന്‍

വിലസീടുക നിയതം മയി നിരുണാതവ കരുണാ.  40

ജഡരൂപക ജഗതാത്മക ജയമാധവ ഭഗവന്‍

ജയദേവകി തനയാദിമ ജയകാരണ ജഗതാം.  41

ജയസുന്ദര ജയനന്ദജ ജയമംഗല വസതെ

വ്രജമന്ദിര മുനി വന്ദിത ചരണം ഭവ സതതം.  42

കലുഷാപഹ കമലാനന കലശോദധി മകള്‍‌ തന്‍   

കരവാരിജ പരിലാളിത ചരണാംബുജ സതതം.  43

കമലാസന വിമലാനന മുഖരീകൃത മഹിമന്‍

കലി നാശന കരി നാശന കനമേകുക കരുണാം.  44

മുരശാസന നരകാന്തക മുഖരീകൃത മുരളീ

വിവശീകൃത ജന മാനസ സരസീരുഹ വിതതേ.  45

ചരിതാമൃത വിവശീകൃത ഭുവനാകില വസതേ

നിരുപാതിക നിയതന്തവ തിരുമെയ് പരി കലയേ.  46

യദുനന്ദന മുഖ പങ്കജ പരിനിന്ദിത വിലസ-

ച്ഛശിമണ്ഡല മണിമണ്ഡിത വരമണ്ഡന ജഗതാം.  47

ഭുജമണ്ഡല പരിപണ്ഡിത രിപുമണ്ഡല സതതം

വ്രജമന്ദിര മുനിവന്ദിത ചരണാംബുജ ശരണം.  48

(സമാപ്തം)

Technorati Tags:

ശിവസ്തുതി (Sivasthuthi-13-24)

ഇതിനു  മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 12 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

നയമീടിന നയനാഞ്ചല-മലിവോടയി തഴുകുന്ന-

ണികാതിണ തുണയാകയി മന-കാമ്പിനു മമതേ. 13

തിലസൂന-മിതലിവോടയി പലപോതടി പണിയും

തിരുനാസിക തിറമോടിത തൊഴുതേനഹ മഹമേ.  14

ഉരുമണ്ഡന മണീകുണ്ഡല പരി മണ്ഡിത-മിത ഞാന്‍

മണീഗണ്ഡക യുഗളന്തവ ജനിഖണ്ഡന തൊഴുതേന്‍.  15 

മലര്‍ മാനിനി മനകാമ്പിനു മദനാമയമരുളും

മണീവായ്‌  മലര്‍ മനകാമ്പിനൊ-രണിയായ്  വരികനിശം.  16

പരിനിന്ദിത മൃദു കന്ദക മരു നന്ദിത രദനം

വര ദന്തവ വദനം മമ വിപദന്തക ഭവതാം.  17

അണി പുഞ്ചിരി തുണയായെഴു-മമലന്തവ വചസാം

നിചയമ്മമ ചെവികള്‍ക്കയി വശമായ് വരികിനിയും.  18

അഘസൂദന-മഘവന്മുഖ-മഖ ഭോജികള്‍‌ തൊഴുമീ-

മ്മുഖ പങ്കജ മഘ പങ്കജ വിപദം കളലകകലെ.  19

വളര്‍ കാമ്പുവോടളവേറിന കലഹമ്പര-മിയലും

ഗള കാന്തിയില്‍      വിളയാടുക ദലിതാപദി മനതാര്‍.    20

പരിചോടയി കടല്‍ മാനിനി തട മമ്മുല-മരുവും

തിരുമാറിട-മിത ഞാനയി പരി പാലക തൊഴുതേന്‍.  21

പരിതാപദ മസുരാവലി മനതാരതി ലനിശം

കരതാര്‍ തവ ദുരിതാപഹ-മിത ഞാനയി തൊഴുതേന്‍ .  22

മധുരാവലി പരിപൂരിത-മുദരന്തവ സുഭഗം

ദുരിതാവലി ഭിരുതമ്മമ വരവേണമിതനിശം. 23

തരുണാരുണ കിരണാവലി തരമീടിന വസനം

കരണേ മമ പരി ഖേലതു കരുണാകര-നിതരാം.  24

തുടരും...

Technorati Tags:

ചിറക്കൽ ചിറ

ചിറക്കൽ ചിറ. സ്വപ്നസുന്ദരമായ ഒരു ജലാശയം. സുഖശീതളസമീരനാൽ സമൃദ്ധിപെറ്റ ആ പൊയ്കയുടെ കരയിൽ ഏത്ര നേരം വേണമെങ്കിലും സമയം ചിലവഴിക്കാം. ജലതരംഗാവലികൾ നൃത്തം വെക്കുന്ന ജലപ്പരപ്പിൽ മീൻ കൂട്ടങ്ങളെ കാണാം!

കണ്ണൂര് ചിറക്കൽ കോലസ്വരൂപത്തിന്റെ ശേഷിപ്പുകൾ ബാക്കിനില്ക്കുന്നത് ഈ ജലാശയത്തിന് ചുറ്റുമാണ്. ഇപ്പോൾ വേണ്ടത്ര സംരക്ഷണം കിട്ടാത്തെ പഴുതടഞ്ഞു കൊണ്ടിരിക്കുന്ന ഈ ചിറക്ക് ചുറ്റുമാണ് കിഴക്കേക്കര മതിലകവും മറ്റ് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. കോവിലകത്തോട് ചേര്ന്നുളള ആറോളം കുളക്കടവുകളും നശിച്ചു പോയെന്ന് തന്നെ പറയാം. മഴക്കാലമായതോടെ സമീപത്തെ റോഡുകളില്നിന്നുള്ള മലിന ജലം പേറേണ്ട അവസ്ഥയിലാണ് ചിറ. കൂടാതെ പ്ലാസ്റ്റിക്മാലിന്യം കൊണ്ടുള്ള ശല്യവും. 

2016 ലെ മഴക്കാലത്ത് ഈ ചിറ എങ്ങിനെയുണ്ടെന്ന് ഷൈജുറാമെടുത്ത ഫോട്ടൊവിൽ നിന്നും മനസ്സിലാക്കാം! ചിത്രം 👇🏿 കീഴെ.

ചിറക്കല് കടലായി ശ്രീകൃഷ്ണക്ഷേത്രം, വളപട്ടണം കളരിവാതുക്കല് ഭഗവതിക്ഷേത്രം തുടങ്ങി അഞ്ചോളം ക്ഷേത്രങ്ങളുടെ ഉത്സവങ്ങളുടെ ഭാഗമായുള്ള ആറാട്ട് നടക്കുന്നതും ചിറക്കല് ചിറയിലാണ്. ക്ഷേത്രങ്ങളുടെ ആറാട്ട് മണ്ഡപങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

15 ഏക്കര് പരപ്പുള്ള ചിറക്കല് ചിറ കണ്ണൂരിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്. ചിറക്കല്ചിറ മാലിന്യം നിറഞ്ഞ് നശിക്കുന്നുചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകള് രംഗത്ത് വന്നിരുന്നു. ചിറയില് പായലും ചെളിയും നിറഞ്ഞത് സമീപവാസികള് പലപ്പോഴും വൃത്തിയാക്കാറുണ്ട്. റോഡരികിലെ ചെളിവെള്ളവും മണ്ണും ചിറയിലേക്ക് പതിക്കാതിരിക്കാന് മതില്കെട്ടി സംരക്ഷിച്ചിരുനെങ്കില് എന്ന് ആശിച്ചു പോകുന്നു.

കേരള ഫോക്ലോര് അക്കാദമി സ്ഥിതിചെയ്യുന്നതും ചിറക്കല് ചിറക്ക് സമീപത്ത് തന്നെ. ഫോക്ലോര് അക്കാദമി ഉദ്ഘാടന വേളയില് ചിറക്കല് ചിറ സംരക്ഷിക്കുമെന്ന് ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലന്ന് നാട്ടുകാര് പറയുന്നു. അഴീക്കൊട് ഗ്രാമത്തിന്റെ തൊട്ട് കിഴക്ക് ഭാഗത്തായാണ് ചിറക്കല്ചിറ.