ഇതിനു മുന്‍പുള്ള പോസ്റ്റില്‍ ശിവസ്തുതിയുടെ ഒന്നാമത്തെ 12 ഈരടികളുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത് ആലപിക്കാന്‍.
നയമീടിന നയനാഞ്ചല-മലിവോടയി തഴുകുന്ന-
ണികാതിണ തുണയാകയി മന-കാമ്പിനു മമതേ. 13
തിലസൂന-മിതലിവോടയി പലപോതടി പണിയും
തിരുനാസിക തിറമോടിത തൊഴുതേനഹ മഹമേ. 14
ഉരുമണ്ഡന മണീകുണ്ഡല പരി മണ്ഡിത-മിത ഞാന്‍
മണീഗണ്ഡക യുഗളന്തവ ജനിഖണ്ഡന തൊഴുതേന്‍. 15
മലര്‍ മാനിനി മനകാമ്പിനു മദനാമയമരുളും
മണീവായ് മലര്‍ മനകാമ്പിനൊ-രണിയായ് വരികനിശം. 16
പരിനിന്ദിത മൃദു കന്ദക മരു നന്ദിത രദനം
വര ദന്തവ വദനം മമ വിപദന്തക ഭവതാം. 17
അണി പുഞ്ചിരി തുണയായെഴു-മമലന്തവ വചസാം
നിചയമ്മമ ചെവികള്‍ക്കയി വശമായ് വരികിനിയും. 18
അഘസൂദന-മഘവന്മുഖ-മഖ ഭോജികള്‍ തൊഴുമീ-
മ്മുഖ പങ്കജ മഘ പങ്കജ വിപദം കളലകകലെ. 19
വളര്‍ കാമ്പുവോടളവേറിന കലഹമ്പര-മിയലും
ഗള കാന്തിയില്‍ വിളയാടുക ദലിതാപദി മനതാര്‍. 20
പരിചോടയി കടല്‍ മാനിനി തട മമ്മുല-മരുവും
തിരുമാറിട-മിത ഞാനയി പരി പാലക തൊഴുതേന്‍. 21
പരിതാപദ മസുരാവലി മനതാരതി ലനിശം
കരതാര്‍ തവ ദുരിതാപഹ-മിത ഞാനയി തൊഴുതേന്‍ . 22
മധുരാവലി പരിപൂരിത-മുദരന്തവ സുഭഗം
ദുരിതാവലി ഭിരുതമ്മമ വരവേണമിതനിശം. 23
തരുണാരുണ കിരണാവലി തരമീടിന വസനം
കരണേ മമ പരി ഖേലതു കരുണാകര-നിതരാം. 24
തുടരും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ