Keyman for Malayalam Typing

ബാങ്ക് വിളി

ഇത്  റംസാന്‍ മാസമാണല്ലോ. അഴീക്കോടുള്ള മുസ്‌ലിം പള്ളികളില്‍നിന്നുയരുന്ന ബാങ്ക്‌ - വിളികള്‍ കേട്ടാണ് പലപ്പോഴും നമ്മളുടെ കുട്ടിക്കാലത്ത്  സമയം കണക്കാക്കിയിരുന്നത്. ഒരു ദിവസത്തില്‍    അഞ്ച് നേരങ്ങളിലായി ഭക്തിസാന്ദ്രമായ ആ ശബ്ദം സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണമെന്ന പോലെ കേള്‍ക്കാമായിരുന്നു. ഒരു പ്രത്യ്യേക ശൈലിയിലുള്ള  ബാങ്ക് വിളി വിശ്വാസികളെ മാത്രമല്ല  സഹൃദയരായുള്ള മനുഷ്യാത്മക്കള്‍‌ ഏവരൂടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ പോരുന്നതായിരുന്നു. നിറഞ്ഞ ഭക്തിയുടെയും മനംകവരുന്ന ഈണത്തിന്റെയും അപൂര്‍വ്വസങ്കലനമാണ് ബാങ്ക് വിളി. കാലാന്തരത്തില്‍ ബാങ്ക്‌  വിളിക്കും മാറ്റങ്ങളുണ്ടായിത്തുടങ്ങി. ദൂരസ്ഥലങ്ങളില്‍ കേള്‍ക്കാന്‍ ചില പള്ളികളില്‍   ഇലക്‌ട്രോണിക് ഉപകരണങ്ങള്‍‌  ഉപയുക്തമാക്കാന്‍ തുടങ്ങി. ഈ ശബ്ദം  നമസ്കാര സമയം അറിയിക്കുന്നതോടൊപ്പം അള്ളാഹുവിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും മുഹമ്മദ്  നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.

അഭിപ്രായങ്ങളൊന്നുമില്ല: