അഴീക്കോട് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് വന്‍കുളം. ഈ കുളത്തിന്റെ ചുറ്റുമുള്ള മനോഹരങ്ങളായ കല്‍പ്പടവുകള്‍ ആരേയും അതിശയിപ്പിക്കും. അത്രയും വിഷമമുള്ള ജ്യോമട്രിക്കല്‍ ഷെയ്പ്പുകളേക്കൊണ്ട് സമൃദ്ധമാണ് വന്‍കുളം. പേരു പോലെ തന്നെ ഈ ഗ്രാമത്തിലെ എറ്റവും വലിയ കുളമാണ് വന്‍കുളം. ഒന്നിലധികം ഏക്ര വിസ്ഥാരമുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ പറയാം. . ഏകദേശം 410 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിറക്കല്‍ കോലത്തിരി രാജാവിന്റെ യോദ്ധാവായിരുന്ന മുരിക്കഞ്ചേരി വീട്ടില്‍ കേളുനായര്‍ നിര്‍മ്മിച്ച ഈ ജല സ്രോതസ്സിന് വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല.
കുളത്തിനു ചുറ്റുമുള്ള വയല്‍പ്പരപ്പുകളേയാണ് വന്‍കുളത്തുവയല്‍ എന്നറിയപ്പെടുന്നത്. ഗതാഗതക്കുരുക്കില്‍ വന്‍കുളത്തുവയല്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനെക്കുറിച്ച് ഇന്നും പത്രത്തിലൊരു വാര്‍ത്ത കണ്ടു. “ഗതാഗതക്കുരുക്ക് രൂക്ഷം” എന്ന തലക്കെട്ടില്‍.
“റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ടാക്‌സി, ടെമ്പോ, ഓട്ടോ എന്നിവ പാര്‍ക്ക് ചെയ്യാനായി പ്രത്യേക സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് നടപടി ആരംഭിച്ചിരുന്നു. പക്ഷെ എങ്ങുമെത്തിയില്ല. കാല്‍നടയാത്രക്കാര്‍ക്കുള്ള ദുരിതവും കുറച്ചൊന്നുമല്ല. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ പലരും യാത്ര ചെയ്യുകയാണ്. ഇത് അപകടം വരുത്തിവെക്കുന്നുണ്ട്. റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ തിരക്ക് കുറഞ്ഞ സ്ഥലത്തേക്ക് മാറ്റിയാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാവും.” വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാം.