Keyman for Malayalam Typing

planets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
planets എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കണ്ടകശ്ശനി

ശാപം കൊടുക്കുന്നത് പല തരത്തിലുമുണ്ട്.  നമ്മുടെ കഷ്ടകാലത്തിന്ന്‍  ഉത്തരവാദി ആരാണോ  അവനെ നമ്മള്‍‌ ശപിച്ചെന്നു വരും. കഷ്ടപ്പാടിന്റെ  തീവ്രതയനുസരിച്ച്  ശാപത്തിന്റെ കാഠിന്യവും  കൂടും. അതുപോലെ ദ്രോഹിച്ചതിന്റെ   ക്രൂരതയനുസരിച്ച്  ദ്രോഹികളെ ശാപം ബാധിക്കുകയും ചെയ്യുന്നു. മര്യാദയോടെ പറയുന്ന പല ശാപവാക്കുകളും, ശൃംഗാരപദലഹരിയോടെ പറയുന്ന ചില ചീത്തവാക്കുകളും  ഒഴിച്ചുനിര്‍ത്തിയാല്‍‌ മറ്റൊരു തരം പ്രചുരപ്രചാരമുള്ള ശാപപ്രയോഗങ്ങള്‍‌ ഉപഗ്രഹങ്ങളുടെ പേരില്‍‌   വിളിക്കുന്നവയാണ്.  “ശനിയന്‍‌ വന്ന് തുലഞ്ഞു” ഇങ്ങനെ പറയുന്നത്‌  കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. സറ്റേണ്‍‌  എന്ന ഗ്രഹത്തിനെകൂട്ടുപിടിച്ചുള്ള ഈ ശാപം ഒരു 'misnomer (മിസ്നോമര്‍‌‌)’ ആണെന്നുതന്നെ പറയാം. ജ്യോതിഷ വിശ്വാസികള്‍‌ പലരും  ശനിയുടെ ദശാകാലം വളരെ മോശമാണ് എന്ന്‌  തെറ്റായി   ധരിച്ചുവെച്ചതുകൊണ്ടാണങ്ങിനെ  ഒരു അപവാദം ഉണ്ടാകുന്നത്.
“കണ്ടകശ്ശനി കാട് കയറ്റും” എന്നാണ് പൊതുവെ പറയാറ്.  ശുക്രദശ എന്നാല്‍ നല്ല കാലത്തിന്റേയും ശനിദശയെന്നാല്‍ മോശമായ കാലത്തിന്റേയും പര്യായമായി മാറിയിരിക്കുകയാണിപ്പോള്‍. ജ്യോതിഷത്തില്‍‌  ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യമാണ്‌ ഇത്തരം ശൈലികള്‍ രൂപപ്പെടുന്നതിനു കാരണം. യഥാര്‍ഥത്തില്‍ എല്ലാദശയിലും നല്ല കാലവും മോശം കാലവും ഉണ്ട്‌. അതുപോലെ ശനിദശ എല്ലാവര്‍ക്കും ദോഷകാലമായിരിക്കണം എന്നുമില്ല. ചിലര്‍ക്കു ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലമായിരിക്കാം. ശനിദശയില്‍  തന്നെ സൌഭാഗ്യങ്ങള്‍ അനുഭവിച്ചവരുമുണ്ടാകാം. ഓരോരുത്തര്‍ക്കും ഓരോ ദശാകാലത്തിനനുസരിച്ചാണു വിവിധ ഫലങ്ങള്‍ അനുഭവപ്പെടുന്നതെന്നു മാത്രം.
ജ്യോതിഷപ്രകാരം 120  കൊല്ലമാണ്‌ ഒരു മനുഷ്യായുസ്‌ ആയി കണക്കാക്കുന്നത്‌. ഈ കാലയളവിനെ 9 ഗ്രഹങ്ങള്‍ക്കുമായി വിഭജിച്ചുനല്‍കിയിരിക്കുകയാണ്‌. ഇതില്‍ ഓരോ ഗ്രഹത്തിന്റേയും കാലയളവിനെ ആ ഗ്രഹത്തിന്റെ ദശാകാലം എന്നു പറയുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും തുല്യമായിട്ടല്ല ദശയുടെ  ദൈര്‍ഘ്യം. ശനിദശയുടെ  ദൈര്‍ഘ്യം 19 വര്‍ഷമാണ്. അവരവരുടെ ജനന സമയമനുസരിച്ച്  അത്  പൂര്‍ണ്ണമായോ ഭാഗീഗമായൊ  അനുഭവപ്പെടുന്നു.
ശനിശ്വരന്‍   സൂര്യന്റെ പുത്രനാണ്. ഛായയാണ് അമ്മ. മന്ദന്‍‌  എന്നൊരു പേരും ഉണ്ട്.  തേജസ്വിയും തീഷ്ണ സ്വരൂപനുമാണ്  ശനിയന്‍‌.  ശനിഗ്രഹം രോഹിണി നക്ഷത്രത്തെ പീഡിപ്പിക്കുമ്പോള്‍  ലോകത്തില്‍‌ പല വിപത്തുകള്‍‌ ഉണ്ടാകുമെന്ന്‌ പുരാണങ്ങളില്‍  കാണുന്നു.  

Technorati Tags: ,

പഞ്ചഗ്രഹങ്ങള്‍‌ ഒറ്റ നോട്ടത്തില്‍‌

ചക്രവാളത്തില്‍ അഞ്ചുഗ്രഹങ്ങള്‍ ഒറ്റനോട്ടത്തില്‍ ദൃശ്യമാകാന്‍ പോകുന്നു.സൗരയൂഥത്തിലെ അഞ്ചുഗ്രഹങ്ങളെ  അതായത് ശുക്രന്‍, ചൊവ്വ, വ്യാഴം, യൂറാനസ്‌, നെപ്‌ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ ഏപ്രില്‍ 29 മുതല്‍ ആകാശത്തിന്റെ കിഴക്കന്‍ ചക്രവാളത്തിനുമുകളില്‍ കാണാന്‍കഴിയുക. പലര്‍ച്ചെ നാലുമണിമുതല്‍ അഞ്ചുമണിവരെ ഇവയെ വ്യക്തമായി കാണാന്‍കഴിയുമെന്ന്‌  വാന നിരീക്ഷകന്‍ അറിയിച്ചു.

ശുക്രനെയും ചൊവ്വയേയും വ്യാഴത്തെയും നഗ്നനേത്രംകൊണ്ട്‌ കാണാന്‍ കഴിയുമെങ്കിലും യൂറാനസ്സിനെയും നെപ്‌ട്യൂണിനേയും കാണണമെങ്കില്‍ ടെലിസ്‌കോപ്പോ ബൈനോക്കുലറോ വേണം. വ്യാഴവും നെപ്‌ട്യൂണും രണ്ടുമണിയോടെ കിഴക്കുദിക്കുമെങ്കിലും ശുക്രനും ചൊവ്വയും ഉദിക്കാന്‍ നാലുമണിയാകും. ചെറിയ സ്ഥാനവ്യത്യാസത്തോടുകൂടി മെയ്‌ അവസാനം വരെ ഗ്രഹങ്ങള്‍ ദൃശ്യമാകും.