ചക്രവാളത്തില്‍ അഞ്ചുഗ്രഹങ്ങള്‍ ഒറ്റനോട്ടത്തില്‍ ദൃശ്യമാകാന്‍ പോകുന്നു.സൗരയൂഥത്തിലെ അഞ്ചുഗ്രഹങ്ങളെ അതായത് ശുക്രന്‍, ചൊവ്വ, വ്യാഴം, യൂറാനസ്, നെപ്‌ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ ഏപ്രില്‍ 29 മുതല്‍ ആകാശത്തിന്റെ കിഴക്കന്‍ ചക്രവാളത്തിനുമുകളില്‍ കാണാന്‍കഴിയുക. പലര്‍ച്ചെ നാലുമണിമുതല്‍ അഞ്ചുമണിവരെ ഇവയെ വ്യക്തമായി കാണാന്‍കഴിയുമെന്ന് വാന നിരീക്ഷകന്‍ അറിയിച്ചു.
ശുക്രനെയും ചൊവ്വയേയും വ്യാഴത്തെയും നഗ്നനേത്രംകൊണ്ട് കാണാന്‍ കഴിയുമെങ്കിലും യൂറാനസ്സിനെയും നെപ്‌ട്യൂണിനേയും കാണണമെങ്കില്‍ ടെലിസ്‌കോപ്പോ ബൈനോക്കുലറോ വേണം. വ്യാഴവും നെപ്‌ട്യൂണും രണ്ടുമണിയോടെ കിഴക്കുദിക്കുമെങ്കിലും ശുക്രനും ചൊവ്വയും ഉദിക്കാന്‍ നാലുമണിയാകും. ചെറിയ സ്ഥാനവ്യത്യാസത്തോടുകൂടി മെയ് അവസാനം വരെ ഗ്രഹങ്ങള്‍ ദൃശ്യമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ