അഴീക്കോടുള്ള കെ.പി.കുമാര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്, ഡാന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ അഞ്ചാം വാര്‍ഷികം ഇന്നലെ ആഘോഷിച്ചു. ടി.കെ.ദാമോദരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ എം.പ്രകാശന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കെ.ജയദേവന്‍, പ്രൊഫ. കെ.മഹമൂദ്. കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കെ.ഗോപിനാഥ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, ശാസ്‌ത്രീയ സംഗീതം, പഴയ സിനിമാഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
അന്ധവിദ്യാലയം പ്രവേശനം
അബ്‌ട്രൈബിന്റെ കീഴിലുള്ള മാങ്ങാട്ടുപറമ്പിലെ മാതൃകാ അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5നും 10നും ഇടയില്‍ പ്രായമുള്ള കാഴ്‌ചവൈകല്യമുള്ള കുട്ടികളുടെ രക്ഷതാക്കളാണ് അപേക്ഷിക്കേണ്ടത്. കാഴ്‌ചവൈകല്യം മൂലം സാധാരണ സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാനും അവസരം ഉണ്ട്. സൗജന്യ താമസവും സ്‌കോളര്‍ഷിപ്പും ലഭിക്കും. അന്ധര്‍ക്കായുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനത്തിനും സൗകര്യമുണ്ട്. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും സമീപിക്കേണ്ട വിലാസം ചോടെ കൊടുക്കുന്നു.
ഹെഡ്‌മാസ്റ്റര്‍, മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്, ധര്‍മശാല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് പി.ഒ, കണ്ണൂര്‍ (ജില്ല), പിന്‍: 670567 ഫോണ്‍: 0497 2780626, 9446068446.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ