Keyman for Malayalam Typing

Kottiyur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kottiyur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊട്ടിയൂര്‍ രേവതി ആരാധന

കൊട്ടിയൂരില്‍‌  വൈശാഖോത്സവത്തില്‍ നടക്കുന്ന ആരാധനകളില്‍ മൂന്നാമത്തേതാണ്  രേവതി ആരാധന. അത്  നാളെ വ്യാഴാഴ്‌ച നടക്കും. രേവതി ആരാധന ദിവസം പഞ്ചഗവ്യവും കളഭവും അഭിഷേകമാണ്‌ മുഖ്യ  ചടങ്ങ്‌. ഇതിനാവശ്യമായ വിഭവങ്ങള്‍ പേരാവൂര്‍ കരോത്ത്‌ കുടുംബത്തില്‍നിന്നും കോട്ടയം കോവിലകത്തുനിന്നും എത്തിക്കും.

 

അഭിഷേകവസ്‌തുക്കളുമായി എത്തുന്ന സംഘത്തെ തേടന്‍ വാര്യര്‍ കുത്ത്‌ വിളക്കുമായി ബാവലിപുഴക്കരയില്‍നിന്ന്‌ അക്കരെ ക്ഷേത്ര സന്നിധിയിലേക്ക്‌ ആനയിക്കും. അഭിഷേകവസ്‌തുക്കളും കളഭാട്ടസാധനങ്ങളും ''മച്ചന്‍'' സ്ഥാനികന്‍ ഏറ്റുവാങ്ങി സൂക്ഷിക്കും. പൂജയ്‌ക്ക്‌ ആവശ്യമായ സാധനങ്ങള്‍ എത്തിച്ച്‌ നല്‍കന്നതും ഇദ്ദേഹമാണ്‌.

 

ആരാധനയോടനുബന്ധിച്ച്‌ ഉച്ചയ്‌ക്ക്‌ നടക്കുന്ന ശിവേലി പൊന്നിന്‍ശീവേലി എന്നറിയപ്പെടും. ഭഗവാന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സ്വര്‍ണ-രജത കുംഭങ്ങളും വഹിച്ച്‌ മനുഷ്യങ്ങള്‍ ആറുതവണ തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ശീവേലിക്ക്‌ശേഷം പന്തീരടി നിവേദ്യത്തോടൊപ്പം ആരാധനപൂജയും നടക്കും. തന്ത്രി തിരുവത്താഴപൂജയ്‌ക്ക്‌ ശേഷമാണ്‌ പഞ്ചഗവ്യവും കളഭവും അഭിഷേകംചെയ്യുന്നത്‌. എഴുന്നള്ളത്തിന്‌ ഭഗവതിയുടെ തിടമ്പേറ്റി ധനഞ്‌ജയന്‍ എന്ന ആനയും ഭഗവാന്റെ തിടമ്പേറ്റി കൊട്ടിയൂര്‍ ചന്ദ്രശേഖരനും തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ഭഗവതി മുമ്പിലും ഭഗവാന്‍ പിന്നിലുമായാണ്‌ എഴുന്നള്ളിപ്പ്‌. മറ്റ്  ഉത്സവങ്ങളിലെന്ന പോലെ ആനകള്‍ക്ക്‌ നെറ്റിപ്പട്ടവും, അലങ്കാരവും ഉണ്ടാകില്ല.

 

പഞ്ചഗവ്യം: പശുവിന്റെ പാല്‍,  തൈര്‍,  നെയ്യ്, മൂത്രം, ചാണകം എന്നീ അഞ്ചും കൂടിയതാണ്  പഞ്ചഗവ്യം.

Technorati Tags: ,

കൊട്ടിയൂര്‍ ഉത്സവത്തിന്‌ - ഹൈക്കോടതി ഉത്തരവ്‌

ശ്രീ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ ഹൈക്കോടതി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിന്റെ ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസറാണ്‌ ഉത്സവം നടത്താന്‍ നടപടി സ്വീകരിക്കേണ്ടതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

ഉത്സവം നടത്തിപ്പിനെക്കുറിച്ച്‌ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ കോഴിക്കോട്‌ ഹിന്ദു ധര്‍മ സ്ഥാപന കമ്മീഷണറെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. ജസ്റ്റിസ്‌ പി.ആര്‍.രാമനും ജസ്റ്റിസ്‌ പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ്‌ ഉത്തരവ്‌. ജൂണ്‍ ഒമ്പതിന്‌ ആരംഭിക്കുന്ന ഉത്സവം 27 ദിവസം നീണ്ടുനില്‍ക്കും. ട്രസ്റ്റി കുഞ്ഞിരാമന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.