“നാളെനാളേതി നീളേതി
നീളനീളെ പുനഃ പുനഃ”
മേല്‍പ്പറഞ്ഞതുപോലെ പിള്ളയാറുടെ വിവാഹവും നാളെ നാളെ എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയതായി പുരാണങ്ങളില്‍ കാണുന്നു. അതുകൊണ്ടായിരിക്കണം ‘ഗണപതീ വിവാഹന്യായം’ എന്നൊരു ന്യായം ഉടലെടുത്തത്.
പണം കടം വാങ്ങുന്നത് വളരെ നാണക്കേട് ആയിരുന്നു ഒരു കാലത്ത്. അങ്ങിനെ ആരെങ്കിലും കടം കൊടുത്താല്‍ തിരിച്ചു കിട്ടാനുള്ള വിഷമം വളരെയേറെ. ഇതിനൊരു പരിഹാരമായിട്ടാവണം “ ഇന്ന് റൊക്കം, നാളെ കടം” എന്ന് ചില കടകളിലൊക്കെ എഴുതി വെക്കുന്നത്. ഇന്നത്തെ മുതലാളിത്ത വ്യവസ്തയില്‍ ഇതിന് “കേഷ് ആന്റ് കേറി ” എന്നൊക്കെയാണ് പേര്. കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല് “കാശ് കൈയ്യില്, ദോശ വായില് ”. ഇന്നത്തെ വന്‍കിട മുതലാളിമാരെ സമ്പന്ധിച്ചിടത്തോളം ലോണെടുക്കുന്ന പണമാണ് അവരെ മുതലാളിമാരാക്കുന്നത്. കടം വാങ്ങി സ്വയം നന്നാവുക, കമ്പനി നഷ്ടത്തിലാക്കുക എന്നതാണ് ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ നിര്‍വാഹം ( മേനേജ്‌മെന്റ് ) എന്നത്. ഉദാഹരണമാണ് സത്യം കമ്പ്യൂട്ടേര്‍സ് എന്ന പേരുള്ള കമ്പനിയുടെ മുതലാളി രാജു എന്ന ആള്‍.
നമ്മുടെ നാട്ടിലെ കോടതികളില്‍ കേസ് നടത്തുന്ന വിധവും മേല്‍പ്പറഞ്ഞ ന്യായത്തിന് മറ്റൊര് നല്ല ഉദാഹരണമാണ്.
ഒന്ന് രണ്ട് സിറ്റിങ്ങില്‍ തീരേണ്ട കേസുകള്‍ ഗണപതീ വിവാഹന്യായേന നീട്ടി നീട്ടി വര്‍ഷക്കണക്കിന് നീട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ