Keyman for Malayalam Typing

Sivananda Lahari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sivananda Lahari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശിവലിംഗാഷ്ടകം

 

ബ്രഹ്മമുരാരി സുരാർച്ചിത ലിംഗം

നിർമ്മല ഭാഷിത ശോഭിത ലിംഗം

ജന്മജ ദുഖഃ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം. 1

 

ദേവമുനി പ്രവരർച്ചിതലിംഗം

കാമ ദഹന കരുണാകര ലിംഗം

രാവണ ദർപ്പ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  2

 

സർവ സുഗന്ധ സുലേപിത ലിംഗം

ബുദ്ധിവിവർദ്ധന കാരണ ലിംഗം

സിദ്ധ സുരാസുര വന്ദിത ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  3

 

കനക മഹാമണി ഭൂഷിത ലിംഗം

പണിപതി വേഷ്ടിത ശോഭിത ലിംഗം

ദക്ഷ സുയജന വിനാശന ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  4

 

കുങ്കുമ ചന്ദന ലേപിത ലിംഗം

പങ്കജ ഹാര സുശോഭിതലിംഗം

സഞ്ചിത പാപ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  5

 

ദേവഗണാർച്ചിത സേവിത ലിംഗം


ഭാവൈർ ഭക്തി ഭിരേവച ലിംഗം

ദിനകര കോടി പ്രഭാകര ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  6

 

അഷ്ടദളോപരി വേഷ്ടിത ലിംഗം

സർവ സമുദ്ഭവ കാരണ ലിംഗം

അഷ്ട ദരിദ്ര വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  7

 


സുരഗുരു സുരവര പൂജിത ലിംഗം

സുരവണ പുഷ്പ സദാർച്ചിത ലിംഗം

പരാത്പരം പരമാത്മക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  8


ഫലശ്രുതിഃ

ലിംഗാഷ്ടകമിദം പുണ്ണ്യം

യഹ് പഠേത് ശിവ സന്നിധൗ

ശിവലോക മഹാപ്നോതി

ശിവേന സഹമോദതേഹ്

ശിവലീലാർണ്ണവം 2 ( Shivaleelarnavam 2)

Sivaleela-fig2

മേൽക്കാണുന്ന ചിത്രത്തിൽ സംസ്കൃത ശ്ലോകത്തിന്റെ മലയാളീകരണമാണ്.

അക്ഷരത്തെറ്റുകൾക്ക് പഞ്ഞമുണ്ടാവില്ല. ക്ഷമിക്കണം.

ഈ ശ്ലോകത്തിൽ ഒരു ചോദ്യവും അതിനുള്ള ഉത്തരവും ഉൾക്കൊള്ളിച്ചിരിക്കുകയാണ്.

ഇത് ഒര് രഥത്തിന്റെ സങ്കല്പമാണ്. കീഴെ രണ്ടു  ചക്രങ്ങളൂം മേലെ ഒരു കൊടിയും സങ്കല്പിക്കുക.

ശിവരഥത്തിന്റെ  പടികൾ 1-3-5-7-9-7-5-3-1 എന്നിങ്ങനെ കയറി ഇറങ്ങുന്നു.  ഇതിലുള്ള 41 കട്ട

ങ്ങളിലായി 41 അക്ഷരങ്ങൾ കാണാം. എറ്റവും  മുകളിലുള്ളത്  ഒന്നാമത്തെ അക്ഷരം ,അടുത്ത

വരിയിൽ 2 3 4 എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നു. ശ്ലോകത്തിന്റെ ആദ്യവരിയിഉൽ  20 അ

ക്ഷരങ്ങളും  രണ്ടാമത്തേതിൽ 21 അക്ഷരങ്ങളും ഉണ്ട്.  ഇതിന്റെ കർത്താവ്  ശ്രീ ചക്ര കവി

ശിവലീലാർണവം

Question:

ശൈത്യലസദ്ദ്വിജരാദ്വുതി ശാലി ജടാശ്ചപ്രസ്പുരന്മൌലി:

സൂരനുതമഹിമാ ജേതാ സ്മരസ്യ കോ മോതപുശ്ച കായിനത:

(ഈ ശ്ലോകത്തിൽ വർണ്ണിക്കപ്പെട്ട ഗുണങ്ങൾ ആർക്കാണുള്ളത്?)

Answer:

ശൈല രാജസുതാധയിത:

എറ്റവും  മുകളിലുള്ള  ഒന്നാമത്തെ അക്ഷരം  തൊട്ട് എറ്റവും അടിയിലുള്ള 9 നടുക്കട്ടങ്ങളിൽ

ഉള്ള ഉത്തരമാണ് ഇത്.

സൌന്ദര്യലഹരി (Soundaryalahari 11-20)

(ഇതിനു മുൻപുള്ള 1മുതൽ 10 വരെയുള്ള ശ്ലോകങ്ങൾ മറ്റൊരു പോസ്റ്റിലുണ്ട്.)

ചതുർഭി ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പംചഭിരപി
പ്രഭിന്നാഭിഃ ശംഭോർനവഭിരപി മൂലപ്രകൃതിഭിഃ ,
ചതുശ്ചത്വാരിംശദ് വസുദല കലാശ്ര ത്രിവലയ
ത്രിരേഖാഭിഃ സാർധം തവ ശരണകോണാഃ പരിണതാഃ . 11

ത്വദീയം സൌന്ദര്യം തുഹിനഗിരി കന്യേ തുലയിതും
കവീംദ്രാഃ കല്പം തേ കഥമപി വിരിംചി പ്രഭൃതയഃ ,
യദാലോകൌത്സുക്യാദമരലലനാ യാംതി മനസാ
തപോഭിർദുഷ്പ്രാപാമപി ഗിരിശ സായുജ്യ പദവീം. 12

നരം വർഷീയാംസം നയനവിരസം നർമസു ജഡം
തവാപാംഗാലോകേ പതിതമനുധാവംതി ശതശഃ
ഗലദ്വേണീ ബംധാഃ കുചകലശ വിസ്രസ്ത സിചയാ
ഹഠാത് ത്രുടയത്കാംച്യോ വിഗലിത ദുകൂലാ യുവതയഃ . 13

ക്ഷിതൌ ഷട്പംചാശദ് ദ്വിസമധിക പംചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പംചാശദനിലേ ,
ദിവി ദ്വിഃഷട്ത്രിംശന്മനസി ച ചതുഃഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവപദാംബുജ യുഗം . 14

ശരജ്ജ്യോത്സ്നാ ശുദ്ധാം ശശിയുത ജടാജൂട മകുടാം
വര ത്രാസ ത്രാണ സ്പടിക ഘുടികാ പുസ്തക കരാം,
സകൃന്ന ത്വാ നത്വാ കഥമിവ സതാം സന്നിദധതേ
മധു ക്ഷീര ദ്രാക്ഷാ മധുരിമ ധുരിണാഃ ഫണിതയഃ . 15

കവീംദ്രാണാം ചേതഃ കമലവന ബാലാതപ രുചിം
ഭജംതേ യേ സംതഃ കതിചിദരുണാമേവ ഭവതീം,
വിരിംചി പ്രേയസ്യാസ്തരുണതര ശ്രൃംഗാര ലഹരീ
ഗഭീരാഭിര്വാഗ്ഭിര്വിദധതി സതാം രംജനമമീ . 16

സവിത്രീഭിര്വാചാം ശശിമണി ശിലാഭംഗ രുചിഭിഃ
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി സംചിംതയതി യഃ ,
സ കർത കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ
വചോഭിർ വാഗ്ദേവീ വദനകമലാമോദ മധുരൈഃ . 17

തനുച്ഛായാഭിസ്തേ തരുണ തരണി ശ്രീസരണിഭിഃ
-ർദിവം സർവാമുർവീമരുണിമനിമഗ്നാം സ്മരതി യഃ ,
ഭവംത്യസ്യ ത്രസ്യദ്വനഹരിണ ശാലീന നയനാഃ
സഹോര്വശ്യാ വശ്യാഃ കതി കതി ന ഗീർവാണ ഗണികാഃ . 18

മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാർധം ധ്യായേദ്യോ ഹരമഹിഷി തേ മന്മഥകലാം ,
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതി ലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദു സ്തനയുഗാം . 19.

കിരംതീമംഗേഭ്യഃ കിരണ നികുരുംബാമൃതരസം
ഹൃദി ത്വാമാധത്തേ ഹിമകരശിലാ മൂർതിമിവ യഃ ,
സ സർപാണാം ദർപം ശമയതി ശകുംതാധിപ ഇവ
ജ്വരപ്ലുഷ്ടാൻ ദൃഷ്ട്യാ സുഖയതി സുധാ ധാരസിരയാ . 20

തുടരും...

 

അന്നപൂർണേശ്വരി കീർത്തനം

Annapoornneswari

“ത്രിക്കൺ കിരീട മണിമാലകളിന്ദുബിംബം

തൃത്താലി തോൾവള കരങ്ങളിലംഗുലീയം

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുൽ‌പ്പന്നയാം ഭഗവതിക്കിഹ കൈ തൊഴുന്നേൻ.”

ശിവാനന്ദ ലഹരി 1

ഇക്കാ‍ലത്ത് ഏത് കാര്യമാണെങ്കിലും നമുക്ക് അത് വളരെ വേഗത്തില്‍‌ സാധിക്കണം. ഉദാഹരണത്തിന്ന്, ഒരു ഹോട്ടലില്‍‌ കയറി എന്നിരിക്കട്ടെ. ഇരുന്ന ഉടനെ വെയ്റ്റര്‍‌ ‌ വന്ന് ഓഢര്‍ എടുക്കണം. ബസ്റ്റാന്റില്‍ പോയി നിന്ന ഉടനെ ബസ് വരണം. അതു പോലെ പ്രാര്‍ഥനയുടെ കാര്യത്തിലും, പെട്ടെന്ന് ഫലം കിട്ടണം. ഇല്ലെങ്കില്‍‌ ദൈവമില്ലെന്നൊക്കെ വിചാരിച്ചുവെന്ന് വരും. നിരാശപ്പെടെണ്ട, അതിനൊരു വഴിയുണ്ട്. പരമേശ്വരനെ പ്രാര്‍ഥിക്കുക. ആ പ്രാര്‍ഥന ‘ശിവാനന്ദ ലഹരി’ യിലൂടെ ആകട്ടെ. ഭക്തിയും വിശ്വാസവും പഞ്ചാക്ഷരജപവുമുണ്ടെങ്കില്‍‌ ശിവന്‍‌ പ്രസാദിക്കുമെന്നാണ് വിശ്വാസം. ശിവാനന്ദ ലഹരിയിലെ ആദ്യത്തെ ശ്ലോകമാണ് ചുവടെ കൊടുത്തിട്ടുള്ളത്.

കലാഭ്യാം ചൂഡാലങ്കൃതശശി കലാഭ്യാം നിജ തപഃ-

ഫലാഭ്യാം ഭക്തേഷു പ്രകടിത-ഫലാഭ്യാം ഭവതു മേ

ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യാം ഹൃദി പുന-

ര്‍‌ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം നതിരിയം.”

തിരുമുടിയില്‍‌ തിങ്കള്‍‌ക്കീറണിയുന്നവരും ഭക്തന്മാരില്‍‌ അഭീഷ്ടം പൊഴിക്കുന്നവരും, ചന്ദ്രക്കലാരൂപികളും തങ്ങളുടെ തപ:ഫലമായിട്ടുള്ളവരും, ത്രിലോകത്തിനും മംഗളമരുളുന്നവരും ഹൃദയത്തില്‍‌ വീണ്ടും വീണ്ടും ആവിര്‍ഭവിക്കുന്നവരും ആനന്ദരൂപേണ അനുഭവപ്പെടുന്നവരുമായ ശ്രീ പാര്‍വതീപരമേശ്വരന്മാര്‍ക്ക് , ഇതാ എന്റെ നമസ്കാരം.

Technorati Tags: ,,