Keyman for Malayalam Typing

sivalingam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
sivalingam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം

വിശ്വേശ്വരായ നരകർണ്ണവതാരണായ

കർണ്ണാമൃതായ ശശി ശേഖര ധാരനായ

കർപ്പൂര കാന്തി ധവളായ ജടാധരായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ഗൗരിപ്രിയ രജനീശ കലാധരായ

കാലാന്തകായ ഭുജഗധീപ കങ്കനായ

ഗംഗാധരായ ഗജരാജ വിമർദ്ധനായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ഭക്തപ്രിയായ ഭവരോഗ ഭയാപഹായ

ഉഗ്രായ ദുർഗ്ഗഭവ സാഗരതാരനായ

ജ്യോതിർമയായ ഗുണനാമ നൃത്യകായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ചർമ്മംബരായ ശവ ഭസ്മ വിലേപനായ

ഫലേക്ഷണായ മണികുണ്ഡല മന്ദിതായ

മഞ്ചീര പാശ യുഗളായ ജടാധരായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

പഞ്ചാനനായ ഫണിരാജ വിഭൂഷണായ

ഹേമാം സുഖായ ഭുവനത്രയ മന്ദിതായ

ആനന്ദ ഭൂമി വരദായ തമോം മയായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ഗൗരീവിലാസ ഭുവനായ മഹേശ്വരായ

പഞ്ചാനനായ ശരണാഗത കല്പകായ

സർവ്വായ സർവ്വജഗതം അധിപായ തസ്മൈ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ഭാനുപ്രിയ ഭാവ സാഗര താരനായ

കാലാന്തകായ കമലാസന പുജ്യിതായ

നേത്രത്രയാ ശുഭ ലക്ഷണ ലക്ഷിതായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

രാമപ്രിയായ രഘുനാഥ വരപ്രദായ

നാനപ്രിയായ നര കാർണ്ണവ താരനായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

മുക്തീശ്വരായ ഫലദായ ഗണേശ്വരായ

ഗീതപ്രിയായ വൃഷഭേശ്വര വാഹനായ

മാതംഗ ചർമ്മ വസനായ മഹേശ്വരായ

ദാരിദ്ര്യ ദുഃഖ ദഹനായ നമഃശിവായ.

 

ഫൽശ്രുതിഃ

വസിഷ്ടേന കൃതം സ്തോത്രം

സർവ്വ സമ്പത്കരം പരം

ത്രിസന്ധ്യയാ പഠേം നിത്യം

സഹി സർവ്വമവപ്ന്യുത.

നിർവാണ ശതകം (Nirvana Shatkam)

“നമേ ദ്വേഷ രാഗൌ ന മേ ലോഭ  മോഹൌ നൈവ  മേ നൈവ മത്സര്യ ഭാവഹ

ന ധർമ്മൌ ന ചർതൊ ന കാമോ മോക്ഷഹ ചിദാനന്ദ രുപഹ ശിവോഹം ശിവോഹം!"

 

 

Meaning:-

I am neither hatred , nor attachment. I am neither greed nor delusion. I am neither arrogance nor jealousy. I am neither the sustainer nor wealth. I am neither desire nor liberation. I am awareness and bliss. I am Shiva. I am Shiva -

Source Nirvana Shatkam

Technorati Tags:

ശിവലീലാർണ്ണവം 2 ( Shivaleelarnavam 2)

Sivaleela-fig2

മേൽക്കാണുന്ന ചിത്രത്തിൽ സംസ്കൃത ശ്ലോകത്തിന്റെ മലയാളീകരണമാണ്.

അക്ഷരത്തെറ്റുകൾക്ക് പഞ്ഞമുണ്ടാവില്ല. ക്ഷമിക്കണം.

ഈ ശ്ലോകത്തിൽ ഒരു ചോദ്യവും അതിനുള്ള ഉത്തരവും ഉൾക്കൊള്ളിച്ചിരിക്കുകയാണ്.

ഇത് ഒര് രഥത്തിന്റെ സങ്കല്പമാണ്. കീഴെ രണ്ടു  ചക്രങ്ങളൂം മേലെ ഒരു കൊടിയും സങ്കല്പിക്കുക.

ശിവരഥത്തിന്റെ  പടികൾ 1-3-5-7-9-7-5-3-1 എന്നിങ്ങനെ കയറി ഇറങ്ങുന്നു.  ഇതിലുള്ള 41 കട്ട

ങ്ങളിലായി 41 അക്ഷരങ്ങൾ കാണാം. എറ്റവും  മുകളിലുള്ളത്  ഒന്നാമത്തെ അക്ഷരം ,അടുത്ത

വരിയിൽ 2 3 4 എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നു. ശ്ലോകത്തിന്റെ ആദ്യവരിയിഉൽ  20 അ

ക്ഷരങ്ങളും  രണ്ടാമത്തേതിൽ 21 അക്ഷരങ്ങളും ഉണ്ട്.  ഇതിന്റെ കർത്താവ്  ശ്രീ ചക്ര കവി

ശിവലീലാർണവം

Question:

ശൈത്യലസദ്ദ്വിജരാദ്വുതി ശാലി ജടാശ്ചപ്രസ്പുരന്മൌലി:

സൂരനുതമഹിമാ ജേതാ സ്മരസ്യ കോ മോതപുശ്ച കായിനത:

(ഈ ശ്ലോകത്തിൽ വർണ്ണിക്കപ്പെട്ട ഗുണങ്ങൾ ആർക്കാണുള്ളത്?)

Answer:

ശൈല രാജസുതാധയിത:

എറ്റവും  മുകളിലുള്ള  ഒന്നാമത്തെ അക്ഷരം  തൊട്ട് എറ്റവും അടിയിലുള്ള 9 നടുക്കട്ടങ്ങളിൽ

ഉള്ള ഉത്തരമാണ് ഇത്.

കേശാദിപാദ വർണ്ണന(Kesaadipaada varnnana)

ശിവപുരാണത്തിൽ നിന്ന്...

 

ശങ്കരധ്യാനപ്രകാരം ഗ്രഹിക്ക നീ

തിങ്കൾ കലാഞ്ചിതം കോടീര ബന്ധനം

ഗംഗാഭുജംഗവും,നെറ്റിത്തടം തന്നി-

ലംഗജന്മാവിനെച്ചുട്ടോരു നേത്രവും,

അർക്കചന്ദ്രന്മാർക്കിരിപ്പിടമാകിയ

തൃക്കണ്ണു രണ്ടും, തിരുനാസികാഭയും,

സ്വർണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം

കർണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും,

ബിംബാധരോഷ്ഠവും,ദന്തരത്നങ്ങളും

ആനനാം ഭോജവും,കാളകൂട പ്രഭാ-

മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും,

വക്ഷസ്ഥലോജ്ജ്വലം,സർപ്പഹാരം,ലോക-

രക്ഷാപരങ്ങളാം നാലു തൃക്കൈകളും

മാനും, മഴുവും, വരദഭയങ്ങളും

ധ്യാനിക്കിലാനന്ദമേകും സനാതനം.

ആലിലക്കൊത്തോരുദരപ്രകാശവും

ചാലവേ രോമാളി കാളികാ ഭംഗിയും

ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും

തുംഗം കടിതടം,ഭോഗികാഞ്ചീയുതം

ഊരുദ്വയം ചാരു ജാനുയുഗങ്ങളും

ചേരും കണങ്കാലടിത്താർ വിലാസവും

ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും

ലോപം വരാതെ മൻസ്സിലോർത്തീടണം...

Technorati Tags:

സ്‌മാരകങ്ങള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നു!

ബ്രിട്ടീഷുകാരെ വിറപ്പിച്ച വീരപഴശ്ശിയുടെ സ്‌മാരകങ്ങള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നതായി പത്രവാര്‍ത്ത. പുരളിമലയില്‍ പഴശ്ശി രാജ ഉപയോഗിച്ചിരുന്ന ശിവലിംഗം കഴിഞ്ഞദിവസം തകര്‍ത്തത്‌ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

കണ്ണൂര്‍, വയനാട്‌ ജില്ലകളിലായി അമ്പതിലധികം സ്ഥലങ്ങളിലാണ്‌ പഴശ്ശി സ്‌മാരകങ്ങളുള്ളത്‌. ഇതില്‍ സംരക്ഷിക്കപ്പെടുന്നത്‌ മാനന്തവാടിയിലെ പഴശ്ശി വീരകേരള വര്‍മ്മയുടെ ശവകുടീരം മാത്രം.
മുഴക്കുന്ന്‌, പുരളിമല, കണ്ണവം, മണത്തണ, ആറളം, പേരിയ, തലപ്പുഴ, മാനന്തവാടി, പനമരം, പുല്‍പ്പള്ളി, താമരശ്ശേരി, കമ്പളക്കാട്‌, തെണ്ടര്‍നാട്‌, കതിരൂര്‍ കുങ്കിച്ചിറ എന്നിവിടങ്ങളിലും പഴശ്ശി യുദ്ധ സ്‌മാരകങ്ങളുണ്ട്‌.

പഴശ്ശിയുടെ സ്‌മാരകം ആദ്യമായി നശിപ്പിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജന്മഭൂമിയായ പഴശ്ശിയില്‍ തന്നെയാണ്‌. ഇവിടെയുണ്ടായിരുന്ന പഴശ്ശിയുടെ ജന്മഗൃഹം ഇടിച്ചു നിരത്തിയാണ്‌ ബ്രിട്ടീഷ്‌ പട്ടാളം തലശ്ശേരി-കുടക്‌ പാത നിര്‍മ്മിച്ചത്‌. ഇവിടെ അവശേഷിച്ചിരുന്ന കിണറും കുളവുമായിരുന്നു പഴശ്ശിയുടെ മറ്റു സ്‌മാരകങ്ങള്‍. ഇവ മട്ടന്നൂര്‍ നഗരസഭയുടെ 'പഴശ്ശി സ്‌മാരക സംരക്ഷണ'ത്തിന്റെ പേരിലാണ്‌ ആദ്യമായി നശിപ്പിക്കപ്പെട്ടത്‌. കിണര്‍ മൂടിയാണ്‌ ഇവിടെ ഗ്രൗണ്ട്‌ നിര്‍മിച്ചത്‌. കുളത്തിന്‌ നടുവില്‍ തൂണ്‌ നിര്‍മിച്ചതോടെ അതും വികൃതമായി. ശേഷിക്കുന്ന യുദ്ധ സ്‌മാരകങ്ങളുള്ളത്‌ മുഴക്കുന്നിലാണ്‌. ഇവിടെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്‌ പിന്നിലെ കോവിലകത്തിന്റെ അവശിഷ്ടങ്ങള്‍ പലതും കടത്തിക്കൊണ്ടുപോയി. ഇവ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പുരാവസ്‌തു വകുപ്പ്‌ ഒരു നടപടിയും എടുത്തില്ല.

പുരളിമലയിലും ഹരിശ്‌ചന്ദ്ര കോട്ടയിലുമായാണ്‌ കൂടുതല്‍ അവശിഷ്ടങ്ങളുള്ളത്‌. ഇവയില്‍ ഹരിശ്‌ചന്ദ്ര കോട്ട പൂര്‍ണമായും നശിച്ചുകഴിഞ്ഞു. ഇവയുടെ കല്ലുകള്‍ വ്യാജവാറ്റുകാര്‍ അടുപ്പ്‌ നിര്‍മിക്കാന്‍ കൊണ്ടുപോയി. ശിവലിംഗം സമൂഹവിരുദ്ധര്‍ തകര്‍ത്തു.
എന്നാല്‍ പഴശ്ശി ഉപയോഗിച്ചിരുന്ന കൈയില്‍ കൊണ്ടു നടക്കാവുന്ന ശിവലിംഗം കതിരൂര്‍ ഇല്ലക്കാരും എടത്തന കേളപ്പന്റെ പ്രതിമ വാളാട്‌ കുറിച്യ തറവാടും സംരക്ഷിച്ചുവരുന്നുണ്ട്‌ എന്നാണ്  പറയപ്പെടുന്നത്.

Technorati Tags: