ശിവപുരാണത്തിൽ നിന്ന്...
ശങ്കരധ്യാനപ്രകാരം ഗ്രഹിക്ക നീ
തിങ്കൾ കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും,നെറ്റിത്തടം തന്നി-
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും,
അർക്കചന്ദ്രന്മാർക്കിരിപ്പിടമാകിയ
തൃക്കണ്ണു രണ്ടും, തിരുനാസികാഭയും,
സ്വർണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
കർണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും,
ബിംബാധരോഷ്ഠവും,ദന്തരത്നങ്ങളും
ആനനാം ഭോജവും,കാളകൂട പ്രഭാ-
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും,
വക്ഷസ്ഥലോജ്ജ്വലം,സർപ്പഹാരം,ലോക-
രക്ഷാപരങ്ങളാം നാലു തൃക്കൈകളും
മാനും, മഴുവും, വരദഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം.
ആലിലക്കൊത്തോരുദരപ്രകാശവും
ചാലവേ രോമാളി കാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടിതടം,ഭോഗികാഞ്ചീയുതം
ഊരുദ്വയം ചാരു ജാനുയുഗങ്ങളും
ചേരും കണങ്കാലടിത്താർ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മൻസ്സിലോർത്തീടണം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ