Keyman for Malayalam Typing

സുഭാഷിതം 11

 സുഭാഷിതം


"തത്ര സ്നാത്വാ ച പീത്വാ ച

യമുനാ യത്ര നിഃസൃതാ , 

സര്‍വ്വപാപവിനിര്‍മുക്താ 

പുനാത്യാസപ്തമം കുലം . "

 

(സപ്തനദികളിലൊന്നായ യമുനയുടെ ഉത്ഭവസ്ഥാനമാണു് യമുനോത്തരി. ഇവിടെ സ്നാനം ചെയ്യുകയും ഇവിടത്തെ തീര്‍ത്ഥജലം കുടിക്കുകയും ചെയ്താല്‍ സകല പാപങ്ങളില്‍ നിന്നും മുക്തനായിത്തീരുന്നു. മാത്രമല്ല അവന്‍െറ വംശത്തിലെ ഏഴു തലമുറ വരെയുള്ളവര്‍ പാപമുക്തരാകുന്നു.)

***


Subramanian prayer - ഷണ്മുഖപ്പത്ത്


 ഷണ്മുഖപ്പത്ത്



ഓം ഗണനാഥ പാഹി,!
ഓം സരസ്വതൈ പാഹി,!
ചിന്മയഗുരവേ പാഹി !
ഷണ്മുഖാ പാഹി പാഹി! (1)

ശ്രീവചൽഭുവേ പാഹി!
ശ്രീകാര്യബ്രഹ്മണേ പാഹി!
ശ്രീസുബ്രഹ്മണ്യ പാഹി!
ഷണ്‍മുഖാപാഹി പഹി! (2)

ശരവണഭവനെ പാഹി!
സുരസൈന്യനാഥാ പാഹി!
ശൂരസംഹാര പാഹി
ഷണ്മുഖാ പാഹി പാഹി! (3)

ശ്രീകുമാരകാ പാഹി!
ശക്തിപാണിനേ പാഹി!
ശിഖിവാഹനാ പാഹി!
ഷണ്മുഖാ പാഹി പാഹി! (4)

കാർത്തികേയനേ പാഹി!
കീർത്തിധാമനെ പാഹി!
ആർത്തിനാശനാ പാഹി!
ഷണ്മുഖാ പാഹി പാഹി! (5)

ഭൂതിഭൂഷണാ പാഹി!
ഭൂതിദായകാ പാഹി!
ഭൂതനായകാ പാഹി!
ഷണ്മുഖാ പാഹി പാഹി! (6)

സർവ്വസാക്ഷിണേ പാഹി!
സർവ്വരൂപിണേ പാഹി!
സർവ്വകാരണാ പാഹി!
ഷണ്മുഖാപാഹി പാഹി! (7)

ചിദ്ഘനാത്മകാ പാഹി!
മൽകുലനാഥാ പാഹി!
നൽകണമഭയം പാഹി!
ഷണ്മുഖാപാഹി പാഹി! ( 8 )

മുക്കണ്ണൻമകനെ പാഹി!
തൃക്കഴൽതൊഴുതേൻ പാഹി!
നീക്കണേ ദുരിതം പാഹി!
ഷണ്മുഖാപാഹി പാഹി! (9)

വളളീവല്ലഭാപാഹി!
ഉളളത്തിൽതെളിയൂ പാഹി!
തളളരുതെന്നെ പാഹി!
ഷണ്മുഖാപാഹി പാഹി!(10)
 
ഓം ശ്രീഷണ്മുഖായ നമഃ
ഓം ശരവണഭവായ നമഃ

 
🦚🕉️🦚

അല്പം കേരള ചരിത്രം 1

അല്പം കേരള ചരിത്രം.
യൂറോപ്യന്മാരുടെ ആഗമനം ആരൊക്കെ എപ്പോൾ വന്നു, അവരുടെ പ്രവർത്തനങ്ങൾ എല്ലാം ചുരുക്കിയുള്ള വിവരണം വിദ്യാർഥികൾക്ക്  പ്രയോജനപ്പെടും.
(Picture from Wikkipewdia)

ആദ്യം വന്ന യൂറോപ്യന്മാർ - പോർച്ചുഗീസുകാർ ആയിരുന്നു.

* 1498 മെയ് 20ന് ആണ് ആദ്യമായി വാസ്കോഡഗാമ കോഴിക്കോടിനടുത്ത് കാപ്പാട് വന്നത്.
* കോഴിക്കോട് ഭരണാധികാരി സാമൂതിരിയായിരുന്നു.
* കണ്ണൂർ ഭരണാധികാരി - കോലത്തിരിയും (ചിറക്കൽ രാജാവ്)
* 1500 കബ്രാൾ കോഴിക്കോട്ടെത്തി.
* കബ്രാൾ പോർച്ചുഗീസുകാരുടെ കേന്ദ്രം കൊച്ചിയിലാക്കി.
*1502 - വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവ്.
*1503 - കൊച്ചി-കോഴിക്കോട് യുദ്ധം.
*1503 - മാനുവൽ കോട്ട കൊച്ചിയിൽ നിർമിച്ചു.
* 1505 - ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി അൽമേഡയെത്തി.
*1505-ൽ അൽമേഡ കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട നിർമിച്ചു.
*1509 - അൽബുക്കർക്ക്  വൈസ്രോയിയായി ഇന്ത്യ യിൽ എത്തി.
* ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ പിതാവ്  അൽബുക്കർക്ക് ആയിരുന്നു.
*1510-ന് അൽബുക്കർക്ക് ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തു.
*1530-നിനോഡാക്ടൻഹ ഗോവയെ ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനമാക്കി. അതുവരെയും കൊച്ചിയായിരുന്നു ഇന്ത്യയിലെ പോർച്ചുഗീസ് കേന്ദ്രം.
*മിശ്രവിവാഹ സമ്പ്രദായം അൽബുക്കർക്ക് നടപ്പിലാക്കി.
*1524 - ഗാമയുടെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനം.
*1524 ഡിസംബർ 24 - ഗാമ കൊച്ചിയിൽ വെച്ച് അന്തരിച്ചു. വാസ്കോഡഗാമയുടെ
മൃതശരീരം കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്തു.
* 1539-ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പോർച്ചുഗലിൽ കൊണ്ടുപോയി ജെറോനിമസ് കത്തീഡ്രൽ പള്ളിയിൽ അടക്കം ചെയ്തു.
* 1663-ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചെടുത്തു.
* 1599-ഉദയംപേരൂർ സുനഹദോസ്.
* 1653-കൂനൻ കുരിശ് പ്രതിജ്ഞ
* കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമിച്ചത് പോർച്ചുഗീ സുകാരും പുതുക്കിപ്പണിതത് ഡച്ചുകാരുമാണ്.
*പോർച്ചുഗീസുകാർ ചവിട്ടുനാടകം കൊണ്ടുവന്നു.
* സെൻറ് ഫ്രാൻസിസ് സേവ്യർ ബൈബിൾ വേദോപദേശം എന്ന പേരിൽ തർജമ ചെയ്തു.
*ഈ കാലഘട്ടത്തെക്കുറിച്ച് വിവരം നൽകുന്ന ഗ്രന്ഥമാണ് ഷെയ്ക്ക് സൈനുദ്ദീൻ രചിച്ച 'തുഹ്ഫത്തുൽ മുജാഹിദ്ദീൻ.'
* യൂറോപ്യൻ ബംഗ്ലാവ് കെട്ടിടനിർമാണരീതി നടപ്പിലാക്കി.
* കശുവണ്ടി, പുകയില, പൈനാപ്പിൾ, പപ്പായ, പേരയ്ക്ക തുടങ്ങിയ കാർഷികോത്പന്നങ്ങൾ പോർച്ചുഗീസു കാരാണ് കൊണ്ടുവന്നത്.
*മേശ, കസേര, വരാന്ത, കുശിനി, വാതിൽ, കപ്പിത്താൻ, പറങ്കി തുടങ്ങിയ വാക്കുകൾ മലയാളത്തിന്സം ഭാവന ചെയ്തു.

അടുത്ത പോസ്റ്റിൽ രണ്ടമത് വന്ന വിദേശീയരെക്കുറിച്ച് ആവാം.
ആരാണ് ? അറിയാമോ?
***

യഹോവ സാക്ഷികൾ - ഒരു വിവരണം

 യഹോവ സാക്ഷികൾ : ഒരു വിവരണം

പൊതു ആറിവിലേക്കായി മാത്രമാണ് ഈ ലേഖനം (കടപ്പാട് :വെബ് - നെറ്റ്) 

29 ഒക്ടോബർ 2023 ഞായറാഴ്ച ഉണ്ടായ സ്‌ഫോഡനത്തിന് ശേഷം മാത്രമാണു യഹോവ സാക്ഷികൾ എന്ന പേര് പലരും കേൾക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവരില്‍ നിന്നു വ്യത്യസ്തമായി വിശ്വാസങ്ങള്‍ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ സമൂഹമാണ് യഹോവ സാക്ഷികള്‍. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം നടത്തപ്പെടുന്നുണ്ടെന്നും രണ്ടു കോടിയിലധികം വിശ്വാസികള്‍ ഉള്ളതുമായാണ് ഏകദേശ കണക്ക്.

മനുഷ്യവര്‍ഗത്തിന് നിത്യജീവന്‍ പ്രാപിക്കാന്‍ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തില്‍ ആണ് ഇവര്‍ വിശ്വസിക്കുന്നത്. യഹോവാ സാക്ഷികളുടെ ആരാധനരീതി അവര്‍ക്ക് മോല്‍നോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്.

യഹോവയുടെ സാക്ഷികള്‍ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാള്‍ എന്നാണ് വിളിക്കുന്നത്. ലോകവ്യാപകമായി യഹോവയ സാക്ഷികള്‍ക്ക് ഒരുലക്ഷത്തില്‍ പരം രാജ്യഹാളുകള്‍ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിള്‍ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്. പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളോ, പ്രത്യേക സംസാരശൈലയോ, ഉപവാസമോ ഒന്നും അവര്‍ നടത്തുന്നില്ല.

യഹോവയുടെ സാക്ഷികള്‍ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് മാത്രം പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സര്‍വ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായുമാണ് ഇവര്‍ പഠിപ്പിക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകള്‍. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കുന്നില്ല. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. കൂടാതെ, ഇവര്‍ക്ക് വൈദീകരോ ശമ്ബളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സ്വമേധയാ സേവകര്‍ ആണ്. പുകവലി, മുറുക്കാന്‍, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങള്‍ ഇവര്‍ക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാല്‍ മദ്യം മിതമായ അളവില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.

വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനം ഇവരുടെ മുഖമുദ്ര ആണ്. ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ആണ്.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തനം, പ്രത്യേകിച്ചും നിര്‍ബന്ധിത സൈനിക സേവനം നിഷ്‌കര്‍ഷിക്കുന്ന രാജ്യങ്ങളില്‍ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.

നാസി ജര്‍മനിയിലും മുന്‍ സോവിയറ്റ് ഭരണത്തിന്‍ കീഴിലും ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ വധിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മതത്തിലെ പ്രവര്‍ത്തകര്‍ 1905-ലാണ് കേരളത്തില്‍ പ്രചാരണത്തിനായെത്തിയത്. എന്നാല്‍ 1950-കളിലാണ് ഇവര്‍ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികള്‍ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തില്‍ ഇവരെ 'യഹോവാ സാക്ഷികള്‍' എന്ന് പൊതുവെ വിളിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സല്‍ 1912ല്‍ പ്രസംഗിച്ച സ്ഥലം ഇപ്പോള്‍ റസ്സല്‍പുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഹാളില്‍ റസ്സലിനു പ്രസംഗം നടത്താന്‍ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

മല്ലപ്പള്ളി, മീനടം, പാമ്ബാടി, വാകത്താനം, കങ്ങഴ, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തനം നടന്നിരുന്നു. ഇപ്പോള്‍ കേരളമൊട്ടാകെ സജീവമാണ്. കേരളത്തില്‍ പതിനയ്യായിരത്തില്‍ അധികം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ഷത്തില്‍ മൂന്നു തവണ ഇവര്‍ കണ്‍വന്‍ഷന്‍ നടത്താറുണ്ട്.
.*** 

ഈശാവാസ്യമിദം സർവ്വം!

 ഈശാവാസ്യമിദം സർവ്വം

“ഈശാവാസ്യമിദം സർവ്വം

യത് കിഞ്ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാഃ

മാ ഗൃധ: കസ്യസ്വിദ്ധനം.”

സാരം :

ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത് എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.

ത്യാഗം, ദാനം, കരുണ ജീവിത്തിൽ പാലിക്കേണ്ട മൂന്ന് പ്രധാന ഗുണങ്ങളാണ്. ഭൂമിയിൽ ഒന്നും ശാശ്വതമല്ല. ഇന്ന് കണ്ടതിനെ നാളെ കാണണം എന്നില്ല. ഇന്നുള്ള സുഖം നാളെ കിട്ടിയെന്ന് വരില്ല.  അങ്ങനെയുള്ള ഈ ഭൂമിയിൽ ഈ മൂന്ന് ഗുണങ്ങളാൽ ജീവിതം ധന്യമാക്കണം.

***



കാളിദാസന്‍ കുമാരസംഭവത്തില്‍

 കാളിദാസന്‍ കുമാരസംഭവത്തില്‍  

ക്ളേശഃ ഫലേന ഹി പുനര്‍നവതാം വിധത്തേ."

(क्ळेशः फलेन हि पुनर्नवतां विधत्ते ।।)

ഒരുപാടു കാലം അധ്വാനിച്ച്  വിജയം നേടുമ്പോള്‍ ആ വിജയം ഒരാളെ പുതിയ മനുഷ്യനാക്കുന്നു.. വീണ്ടും വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം പകരുന്നു.


***

ചാണക്യ നീതി

 ചാണക്യ നീതി



"വിദ്യാര്ത്ഥി സേവക: പാന്ഥ:

ക്ഷുധാ//ര്‍തോ ഭയകാതര:

ഭാ‍ണ്‌ഡാരി പ്രതിഹാരി ച

സപ്ത സുപ്താന്‍ പ്രബോധയേല്‍."

👉  വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

...

കാശിയിൽ പാതി കല്പാത്തി - 1





തഞ്ചാവൂര്‍ തനിമ

പാലക്കാട്ടിലെ കല്‍പ്പാത്തിയെക്കുറിച്ച് കേട്ടിട്ടില്ലേ?
തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത
ബ്രാഹ്മണസമൂഹം ആണ് ഇവർ.   തമിഴ് രീതികള്‍ ഒന്നൊന്നായി പ്രചരിപ്പിച്ചു  ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ അവര്‍ ശ്രമിച്ചു വന്നു. അതിലേറ്റവും പ്രസിദ്ധം കല്‍പ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങള്‍ നീളുന്ന ഉത്സവമാണ്,  പാലക്കാടിന്റെ പെരുമ വിളിച്ചോതുന്ന രഥോത്സവം. 

ഇവിടുത്തെ രഥങ്ങള്‍ക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേല്‍ക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്‍പ്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂര്‍ണരൂപത്തില്‍ തയ്യാറാകുന്നതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളില്‍ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീക്ഷേത്രം, പുതിയ കല്‍പ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വര്‍ണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാന്‍ മുപ്പത്തിമുക്കോടി ദേവകള്‍ എത്തുമെന്നാണ് വിശ്വാസം.  

ദേവരഥസംഗമം

വേദമന്ത്രജപത്താല്‍ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വന്‍ തിരക്കാണ്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരന്നിരിക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കല്‍പ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങള്‍ സാക്ഷിയാകുന്നു. 

കടപ്പാട്: സിജ പി.എസ്.

സുഭാഷിതം 10

സുഭാഷിതം

"മൂലൻ ഭുജംഗയിഃ ശിഖരൻ വിഹൻഗയ്ഃ

ശാഖാൻ പ്ലവൻഗയ്ഃ കുസുമാനി ഭൃൻഗയ്ഃ

ആശ്ചര്യമേതതം ഖലുചന്ദനസ്യ

പരോപകാരായ സതാൻ വിഭൂതയഃ"

ചന്ദനമരത്തിന്റെ വേരുകൾ പാമ്പിന് മാളമൊരുക്കുന്നു, അതിന്റെ ഉച്ഛിയിൽ കിളികൾക്ക് വിശ്രമം ഒരുക്കുന്നു, ചില്ലകളിൽ കുരങ്ങുകൾ കളിക്കുന്നു, പൂക്കളിൽ വണ്ടുകളെ കാണാം. സത്യത്തിൽ സജ്ജനങ്ങളുടെ ലക്ഷ്യം മറ്റുള്ളവർക്ക് സഹായ ഹസ്ത നീട്ടുക എന്നതാണ്.

ചന്ദനമരത്തിന്റെ ശോഭയാണ് സജ്ജനങ്ങൾക്കും. ചന്ദനമരം മറ്റുള്ള ജീവജാലങ്ങൾക്ക് സഹായമേകുന്നതോടൊപ്പം സുഗന്ധവും പരത്തുന്നു. സജ്ജനങ്ങൾ സാധുക്കളെ സഹായിക്കുന്നതിലൂടെ സമൂഹത്തിൽ ശ്രേഷ്ഠമായ ഒരു സന്ദേശമാണ് പരത്തുന്നത്!

***

…


Subhashitam 8

Subhaashitham 8

 "ചന്ദ്രഃ ശങ്കരശേഖരേ'പി നിവസൻ

പക്ഷക്ഷയേ ക്ഷീയതേ

പ്രായഃ സജ്ജനസംഗതോ'പി ലഭതേ

ദൈവാനുരുപം ഫലം."


ചന്ദ്രൻ ഭഗവാൻ ശ്രീശങ്കരന്റെ ജടാമകുടത്തിൽ വസിക്കുന്നുവെങ്കിലും പക്ഷക്ഷയത്തിൽ ക്ഷീണിതനായി കാണപ്പെടുന്നു അതുപോലെതന്നെ സജ്ജനസംഗതമെന്ന സൗഭാഗ്യമുണ്ടെങ്കിലും വിധിവശാലുള്ള. ഫലം അനുഭവിക്കുകതന്നെ വേണം. എത്ര സൗഭാഗ്യമുള്ള അവസ്ഥയിലാണ് ജീവിതമെങ്കയും വിധിക്ക് കീഴ്പെട്ടേ മതിയാകൂ. എന്ന് ഉദഹരണത്തിലൂടെ കാണിച്ച് തരികയാണ് സുഭാഷിതകാരൻ.

       ത്രിമൂർത്തികളിൽ ഒരാളാണ് ശിവൻ. ഭഗവാന്റെ തിരുജടയിലാണ് ചന്ദ്രന്റെ സ്ഥാനം ശിവഭഗവാന്റെ കൂടെയാണ് മാസമെങ്കിലും ക്ഷയം എന്നൊരവസ്ഥ ചന്ദ്രനെയും പിടികൂടും. പൗർണ്ണമി മുതൽ അമാവാസിവരെ ചന്ദ്രന് ക്ഷയം ഉണ്ടാകുന്നുണ്ടല്ലോ. ദിവസംതോറും ചെറുതായിചെറുതായി വരുന്നു.അങ്ങിനെ ചന്ദ്രനുംക്ഷീണിതനായി കാണപ്പെടുന്നു. അതുപോലെതന്നെയാണ് മനുഷ്യരുടെ കാര്യവും. നല്ല ബന്ധുബലവും സാമ്പത്തിക സൗഭാഗ്യങ്ങളും സജ്ജനങ്ങളുമായി മാത്രം സമ്പർക്കവുമുണ്ടങ്കിലും വിധി എന്നത് തടുക്കാൻ പറ്റാത്ത ഒരു പ്രപഞ്ചസത്യമാണ്. ഇവിടെ ദൈവം എന്ന പദത്തിന് വിധി എന്നാണ് അർത്ഥം കൽപിക്കേണ്ടത്. "വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ" എന്ന് ആധ്യാത്മികാചാര്യന്മാർ പറയുന്നു. അപ്പോൾ എത്ര ഉന്നതിയിലെത്തുമ്പോഴും ഒരു കാര്യം ഓർക്കുക. നമ്മുടെ വിധി നിശ്ചയിക്കുന്നത് നമ്മളല്ല!

***