ഈശാവാസ്യമിദം സർവ്വം
“ഈശാവാസ്യമിദം സർവ്വം
യത് കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധ: കസ്യസ്വിദ്ധനം.”
സാരം :
ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത് എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.
ത്യാഗം, ദാനം, കരുണ ജീവിത്തിൽ പാലിക്കേണ്ട മൂന്ന് പ്രധാന ഗുണങ്ങളാണ്. ഭൂമിയിൽ ഒന്നും ശാശ്വതമല്ല. ഇന്ന് കണ്ടതിനെ നാളെ കാണണം എന്നില്ല. ഇന്നുള്ള സുഖം നാളെ കിട്ടിയെന്ന് വരില്ല. അങ്ങനെയുള്ള ഈ ഭൂമിയിൽ ഈ മൂന്ന് ഗുണങ്ങളാൽ ജീവിതം ധന്യമാക്കണം.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ