Subhaashitham 8
"ചന്ദ്രഃ ശങ്കരശേഖരേ'പി നിവസൻ
പക്ഷക്ഷയേ ക്ഷീയതേ
പ്രായഃ സജ്ജനസംഗതോ'പി ലഭതേ
ദൈവാനുരുപം ഫലം."
ചന്ദ്രൻ ഭഗവാൻ ശ്രീശങ്കരന്റെ ജടാമകുടത്തിൽ വസിക്കുന്നുവെങ്കിലും പക്ഷക്ഷയത്തിൽ ക്ഷീണിതനായി കാണപ്പെടുന്നു അതുപോലെതന്നെ സജ്ജനസംഗതമെന്ന സൗഭാഗ്യമുണ്ടെങ്കിലും വിധിവശാലുള്ള. ഫലം അനുഭവിക്കുകതന്നെ വേണം. എത്ര സൗഭാഗ്യമുള്ള അവസ്ഥയിലാണ് ജീവിതമെങ്കയും വിധിക്ക് കീഴ്പെട്ടേ മതിയാകൂ. എന്ന് ഉദഹരണത്തിലൂടെ കാണിച്ച് തരികയാണ് സുഭാഷിതകാരൻ.
ത്രിമൂർത്തികളിൽ ഒരാളാണ് ശിവൻ. ഭഗവാന്റെ തിരുജടയിലാണ് ചന്ദ്രന്റെ സ്ഥാനം ശിവഭഗവാന്റെ കൂടെയാണ് മാസമെങ്കിലും ക്ഷയം എന്നൊരവസ്ഥ ചന്ദ്രനെയും പിടികൂടും. പൗർണ്ണമി മുതൽ അമാവാസിവരെ ചന്ദ്രന് ക്ഷയം ഉണ്ടാകുന്നുണ്ടല്ലോ. ദിവസംതോറും ചെറുതായിചെറുതായി വരുന്നു.അങ്ങിനെ ചന്ദ്രനുംക്ഷീണിതനായി കാണപ്പെടുന്നു. അതുപോലെതന്നെയാണ് മനുഷ്യരുടെ കാര്യവും. നല്ല ബന്ധുബലവും സാമ്പത്തിക സൗഭാഗ്യങ്ങളും സജ്ജനങ്ങളുമായി മാത്രം സമ്പർക്കവുമുണ്ടങ്കിലും വിധി എന്നത് തടുക്കാൻ പറ്റാത്ത ഒരു പ്രപഞ്ചസത്യമാണ്. ഇവിടെ ദൈവം എന്ന പദത്തിന് വിധി എന്നാണ് അർത്ഥം കൽപിക്കേണ്ടത്. "വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ" എന്ന് ആധ്യാത്മികാചാര്യന്മാർ പറയുന്നു. അപ്പോൾ എത്ര ഉന്നതിയിലെത്തുമ്പോഴും ഒരു കാര്യം ഓർക്കുക. നമ്മുടെ വിധി നിശ്ചയിക്കുന്നത് നമ്മളല്ല!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ