Keyman for Malayalam Typing
ശ്രീ_വിഷ്ണുസഹസ്രനാമ_സ്തോത്രം_6
ശംഖുകള്‍ - Conch
വിഷുക്കണി - Vishukkani
15.04.2023 പുലർച്ചക്ക് ആണ് ഇത്തവണ വിഷുക്കണി കാണേണ്ടത്.
കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ ഏതൊക്കെ?
***ഏതൊക്കെ?
സന്ധ്യാ നാമം
സന്ധ്യാ നാമം
നാമജപം മനുഷ്യ മനസ്സിന് ഉന്മേഷവും ഊർജ്ജവും തരുന്ന ഒരു ഒറ്റമൂലികയാണ്.എല്ലാ വീടുകളിലും സന്ധ്യാസമയം ആയാൽ പതിവായി വിളക്ക് വെച്ച് തൊഴുത്
അരമണി നേരമെങ്കിലും നാമം ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. ഇതെല്ലാം
ചരിത്രമായിക്കൊണ്ടിരിക്കുന്ന ഈ
അവസരത്തിൽ വീടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് നല്ലതാണ്.
എറ്റവും എളിതും ദൈവീകമായതുമായ സന്ധ്യാ നാമം ഏതാണെന്ന് പ്രത്യേകം പറയെണ്ടതില്ലല്ലൊ!
"രാമ രാമ രാമ രാമ രാമ രാമ...."തന്നെ.കൂടാതെ
"നമഃ ശിവായ, നാരായണായ നമഃ,
അച്യുതായ നമഃ, അനന്തായ നമഃ,
ഗോവിന്ദായ നമഃ, ഗോപാലായ നമഃ,
ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ,
വിഷ്ണുവേ ഹരി."
എല്ലാാം ഒന്നു തന്നെ.
സന്ധ്യാനാമജപം കഴിഞ്ഞാൽ കൊച്ചു കുടികളാണെങ്കിൽ
നക്ഷത്രങ്ങൾ : 27 ഉരുവിടും.
അറിയാത്ത കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്ത് ആവർത്തിപ്പിക്കും.
"അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര,
പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര ,
ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം,
അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി"
അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്,
"പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15."
അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ:
"ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം."
പിന്നെ പഞ്ചഭൂതങ്ങൾ
"ഭൂമി, ജലം, വായു, അഗ്നി, ആകാശം"
പിന്നെ പഞ്ച മാതാക്കൾ , "അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി"
അടുത്തത് സപ്തർഷികൾ "മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു"
ചിരഞ്ജീവികൾ ആണ് പിന്നെ "അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ"
തുടർന്ന് നവഗ്രഹങ്ങൾ: "ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു"
പിന്നെ നവരസങ്ങൾ: *ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*
അത് കഴിഞ്ഞാൽ ദശാവതാരം: മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'"
ഇതിനൊക്കെ പുറമെ 1-16 വരെയുള്ള ഗുണകോഷ്ടം. നാമജപ ലാഘവത്തോടെ തന്നെ ഗുണകോഷ്ടവും പടിക്കാമെന്നത് ഇതു കൊണ്ട് കുട്ടികൾക്ക് സാധ്യമാകുന്നു. ചെറുകുട്ടികൾ എണ്ണാൻ പഠിക്കുന്നതും അങ്ങിനെ തന്നെ.
*നാമജപം കഴിഞ്ഞ ശേഷം ചോറുണ്ണാൻ വിളിക്കുന്നതുവരെ പഠിപ്പ് തന്നെ.
പിന്നെ കിടന്നുറങ്ങുമ്പോഴും കുടികൾക്ക് പുരാണ കഥകൾ പറഞ്ഞു കൊടുക്കുന്ന അമ്മമാരും മുത്തശിമാരും കുടികളുടെ ഭാവി ഭദ്രമാക്കുന്നു.
***
ശ്രീരാമ നവമി
ശ്രീരാമ നവമി ആശംസകൾ!
രാമായണത്തെ കുറിച്ച് നമുക്ക് അറിയാതതായി ഒന്നും ഉണ്ടാവില്ല. എങ്കിലും ചിലത് അതിൻ്റെ പ്രത്യേകത കൊണ്ട് നമ്മളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അങ്ങിനെയുള്ള ഒന്നാണു ചുവടെ കൊടുത്തിടുള്ള
"ഏകശ്ലോകി രാമായണം" എന്ന മഹാകാവ്യം.
ഓം നമോ നാരായണായഃ
"പൂർവ്വം രാമ തപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം
സമ്പൂർണ്ണ രാമായണം."
വാക്യാർത്ഥം:-
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ഇത് ആദ്ധ്യാത്മ രാമായണത്തിന്‍റെ സംഗ്രഹമാണ്.
ഈ രാമായണം പാരായണം ചെയ്താലുള്ള ഫലം എന്തൊക്കെ?
ആദ്ധ്യാത്മരാമായണത്തിൻ്റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താൽ നിത്യവും സമ്പൂർണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കും.
ഹരി ഓം
(കടപ്പാട്)
ചൈത്ര നവരാത്രി - ഒരു വിവരണം
ചൈത്ര നവരാത്രി
Subramanian prayer(സുബ്രഹ്മണ്യ മംഗളാഷ്ടകം)
വിഘ്‌നേശ്വരൻ്റെ ജന്മദിനം ഇന്നലെ
പൊതുവെ നമ്മൾ ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവനാണ് ശ്രീ ഗണപതി.പക്ഷെ ഇഷ്ടദേവൻ്റെ പിറന്നാൾ പൊതുവെ അറിയാത്തവരാണു നമ്മളിൽ പലരും.
അർപ്പണ-ബോധം വിജയ സാദ്ധ്യത കൂട്ടുന്നു
അർപ്പണ-ബോധം വിജയ സാദ്ധ്യത കൂട്ടുന്ന
അഹന്ത ഇല്ലാതെ കർമ്മം ചെയ്യുമ്പോൾ ദൈവ കൃപയ്ക്കു നമ്മൾ പാത്രമാകുന്നു. 'ഞാന്‍' എന്ന ബോധം എല്ലാ ജീവികളിലും ഉള്ളതാണ്.നമ്മുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അടിസ്ഥാനമായി നില്ക്കുന്നതും അതാണ്. നമ്മെ ബന്ധനത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നതും അതുതന്നെ. ഈശ്വരഭക്തികൊണ്ടും വിവേകംകൊണ്ടും തന്റെ പൂര്‍ണതയെ ബോധിക്കുമ്പോള്‍ അതു നമ്മെ മുക്തരാക്കുന്നു. എന്നാല്‍ സ്വാര്‍ഥചിന്തകളിലും സ്ഥാനമാനങ്ങളിലും ഭ്രമമുണ്ടാകുമ്പോള്‍, അത് ദുഃഖത്തിനും ബന്ധനത്തിനും കാരണമാകുന്നു. നമ്മുടെ ബുദ്ധിയെയും വിവേകശക്തിയെയും വഴിതെറ്റിക്കുന്ന ഈ ഭ്രമമാണ് അഹന്ത.ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം 4
ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം
വ്യാഖ്യാനം







