ശംഖ്
ശംഖ് നമുക്ക് അറിയാത്ത് ഒന്നല്ല. എങ്കിലും പരിഷ്കാര ലോകം അതിനു വേണ്ടത്ര വില കല്പിക്കുന്നില്ല എന്നതാണ് വാസ്തവം. ശംഖ് എന്ന പദത്തിന്റെ അർത്ഥം "മംഗളകരമായ ധ്വനി" എന്നാണ്. ചില ക്ഷേത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റിയതായി പറയപ്പെടുന്നു. ഇതിനെക്കുറിച്ച് ചില പ്രതികരണങ്ങൾ ഉണ്ടായി. ഏതാണ്ട് അതിങ്ങനെയാണ്:
"ശംഖു തീര്‍ത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക് തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രക്രുതിയോട് ഇണങ്ങുന്നവ ആയിരിക്കും . മറിച്ചു് വാങ്ങുവാന്‍ പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്.അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട് സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി . അതൊക്കെ വിശ്വസിച്ചു നാല് പുത്തന്‍ കയ്യിലുള്ള ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു . അവര്‍ സ്വര്‍ണ്ണം കൊണ്ടുള്ള ശംഖ് നിര്‍മ്മിച്ച് ഷേക്ത്രത്തിന് സംഭാവന നല്കി. സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം കപട ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു. കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട് നിലവറക്കുള്ളിലെ ജയിലില്‍ സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു. "
ഔഷധ ഗുണങ്ങളെക്കുറിച്ചും പ്രസ്താവനകളുണ്ട്.
"ശംഖിൽ സൂക്ഷിക്കുന്ന ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട്. നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക, അത് കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക. ആവിശത്തിനു കോരി കുടിക്കുക. കാന്‍സര്‍ ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും.
ശംഖിൻ്റെ ശബ്ദത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
"പഞ്ചഭൂത നിർമ്മിതമായ വിശ്വത്തിന്റെ ശബ്ദം പുറപ്പെടുവിക്കുന്നത് ശംഖിൽ നിന്നാണ് . അതുകൊണ്ടു തന്നെ പ്രപഞ്ച ശബ്ദത്തെ ശംഖ് പ്രതിനിധീകരിക്കുന്നു .
പൂജാകർമ്മങ്ങൾ നടക്കുമ്പോൾ ശംഖിൽ ജലം നിറച്ചു, പൂജാദ്രവ്യങ്ങളിൽ തളിക്കുന്നത് കാണാറുണ്ട്. ഇങ്ങിനെ ശംഖിൽ ജലം നിറക്കുന്നതിനെയാണ് ശംഖപൂരണം എന്ന് പറയുന്നത്. ജലത്തെ ശുദ്ധീകരിക്കുന്നു എന്ന സങ്കല്പമാണ് ഈ പ്രക്രിയയിലൂടെ നിർവഹിക്കുന്നത് .
പാഞ്ചജന്യമാണ് വിഷ്‌ണുവിന്റെ ശംഖ്. ഇത് വെളുത്ത നിറത്തിലുള്ളതാണ്. ഈ ശംഖിന്റെ സ്‌പർശന ശക്‌തികൊണ്ടുതന്നെ മനുഷ്യൻ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഇതിനെക്കുറിച്ചുള്ള പുരാണ കഥ മറ്റൊരു പോസ്റ്റിൽ വായിക്കാം.
മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് . ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു. പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു. പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം.
ഓം നമോ നാരായണ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ