ശ്രീ_വിഷ്ണുസഹസ്രനാമ_സ്തോത്രം_6
ഓം നമോ നാരായണായ!
ശ്ലോകം_6
"അപ്രമേയോ ഹൃഷീകേശഃ
പത്മനാഭോ / മരപ്രഭുഃ
വിശ്വകർമ്മാ മനുസ്ത്വഷ്ടാ
സ്ഥവിഷ്ഠ:സ്ഥവിരോധ്രുവഃ"
അപ്രമേയ: = പ്രത്യക്ഷം, അനുമാനം, അർത്ഥാപത്തി,അഭാവരൂപമായ, ശാസ്ത്രം ഇത്യാദികളാലൊന്നിലും അറിയപ്പെടാത്തവൻ --(അരൂപി, മായ എന്നെല്ലാം അർത്ഥമാക്കാം )
ഹൃഷീകേശഃ = ഇന്ദ്രിയാദികളുടെ അധിപൻ (സൂര്യചന്ദ്ര പ്രകാശരശ്മികളാകുന്ന കേശത്തോടു കൂടിയവൻ എന്നും അർത്ഥo)
പദ്മനാഭഃ = നാഭിയിൽ താമരയോടു കൂടിയവൻ;
അമരപ്രഭുഃ = അമരന്മാരുടെ അതായത് ദേവൻമാരുടെയും നാഥനായവൻ;
വിശ്വകർമ = വിശ്വത്തെ സൃഷ്ടിച്ചവൻ, വിചിത്രമായ ശില്പ വൈദഗ്ദ്ധ്യമുള്ളൻ;
മനു: = മനനം ചെയ്യുന്ന
വൻ; ത്വഷ്ടാ = സംഹാരകാലകൻ, സകലതിനേയും ക്ഷയിപ്പിക്കുന്നവൻ;
സ്ഥവിഷ്ട := അതീവ സ്ഥൂലനായവൻ;
സ്ഥവിര: = പുരാതനൻ;
ധ്രുവഃ =പ്രത്യേക രൂപഭാവ വികാരാദികളില്ലെങ്കിലും സകലതിനേയും ഇന്ദ്രിയങ്ങളെപ്പോലും തന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ട് ദേവൻമാരുടേയും നാഥനായ ഭഗവാൻ പ്രപഞ്ചത്തെ സൃഷ്ടിച്ച അതിവിചിത്രമായ ശില്പി കൂടിയാണ്. യാതൊന്നിനേയും മനസ്സിലാക്കുവാനും സകലതിനേയും ക്ഷയിപ്പിക്കാൻ കഴിയുന്നവനുമാണ്. മാത്രവുമല്ല ആദി ചൈതന്യമായതിനാൽ അഥവാ സ്വയംഭൂവായി പ്രപഞ്ചസൃഷ്ടിക്കായി വ്യാപരിച്ചു നിൽക്കുന്നവനുമാണ്.
...
(എന്തെല്ലാം കഴിവുകൾ തനിക്കുണ്ടെങ്കിലും അതിൽ അഹങ്കരിക്കാതെ തന്റെ കർമ്മമെന്താണോ അതിൽ വ്യാപൃതനായി അത് നിറവേറ്റുന്നവൻ മറ്റുള്ളവരാൽ ആരാധിക്കപ്പടുന്നവൻ - ബഹുമാനിക്കപ്പെടുന്നവനാകും.)
ഓം നമോ ഭഗവതേ വാസുദേവായ🙏
ഹരി: ഓം !
കടപ്പാട്: AN
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ