Keyman for Malayalam Typing

#devi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#devi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദേവിസ്തുതി

ദേവിസ്തുതി

രാഗം : രാഗമാളിക
താളം : അദിതാളം
പല്ലവി
ശ്രീ ചക്ര രാജ സിംഹാസനശ്വരി
ശ്രീ ലളിതാംബികയ ഭുവനശ്വരി
അനുപല്ലവി
ആഗമ വേദ കലാ മയ രൂപിണി
അഖില ചരാചര ജനനി നാരായണി
നാഗ കംഗം നടരാജ മേനാഹരി
ജാന വിജനേശ്വരി , രാജാ രോജശ്വരി
ചരണം
1. പല വിധമായി ഉന്ന പാടവും ആടവും
പാടി കൊണ്ടാടും അൻബർ പദ് മലർ ചൂടവും
ഉലഗം മുഴുതും എൻ അഗമുഴൽ കാണവും
ഒരു നില തരുവായ് , കാഞ്ചി കേമശ്വരി
2
ഉഴന്തു തിര എന്ന ഉത്തമനാക്കി വെയ്ത്തായി
ഉയരിയ പെരിയാരുടൻ ഒന്ദിട കൂട്ടി വെയ്ത്തായി
നിഴലിന് തൊടർ മൂന്നായി കൊടുമെയെ നീക്കാ ചെയ്തായി
നിത്യ കല്യാണി ഭവാനി പദ്മേശ്വരി
3.
തുംബ കുടത്തിൽ ഇട്ട് തൂയവനാക്കി വെയ്ത്തായി
തുടർന്ന് ഉൻ മായം നീക്കി പിറ പന തന്തായ്
അൻപ് പുകഴ്ത്തി ഉൻ ആല കാണ ചെയ്തായി
അടക്കലം നീയമ്മാ അഖിലാണ്ഡേശ്വരി .
***

ചൈത്ര നവരാത്രി - ഒരു വിവരണം

 ചൈത്ര നവരാത്രി 

"പ്രഥമം ശൈല പുത്രീതി
 ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ഡേതി
 കൂശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമാതേതി
ഷഷ്ഠം കാർത്യായനീതഥാ
സപ്തമം കാലരാത്രീതി 
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാത്രീച
 നവദുർഗാ പ്രകീർത്തിതാ"

ഭാരതത്തിൽ ത്രിലോകനാഥയും ആദിപരാശക്തിയുമായ ദേവിയെ നവരാത്രിയിൽ ഒൻപത് വ്യത്യസ്ത ഭാവങ്ങളിൽ പൂജിച്ച് ആരാധിച്ചു പോരുന്നു. സക്ഷാൽ പരാശക്തിയുടെ അനുഗ്രഹത്താൽ മാത്രമെ ത്രിമൂര്‍ത്തികള്‍ക്കുപോലും ചലിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് വിശ്വാസം .കാരണം സർവ്വഭൂതങ്ങളുടെയും ആത്മാവും ശക്തിസ്വരൂപിണിയുമാണ് ദേവി .അമാവാസി കഴിഞ്ഞുവരുന്ന തൊട്ടടുത്ത ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി കണക്കാക്കുന്നത്. (2023 ൽ മാർച്ച് 22 മുതൽ 30 വരെ)

രണ്ടുഋതുക്കൾ(കാലങ്ങൾ) കൂടിച്ചേരുന്ന സമയമാണ് നവരാത്രി. ഈ സമയത്ത് പ്രപഞ്ചത്തിൽ നിന്നുള്ള അപരിമിതമായ ഒരു പ്രത്യേകശക്തി പ്രധാന ഊർജ്ജമായി നമ്മിലേക്ക് പ്രവഹിക്കുന്നു.വർഷത്തിൽ നാല് നവരാത്രികൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ട് നവരാത്രികളാണ് നമ്മൾ ഭാരതീയർ പൊതുവെ ആഘോഷിക്കാറുള്ളത്.ചൈത്ര നവരാത്രി, അശ്വിൻ നവരാത്രി എന്നിവ. ചൈത്ര നവരാത്രി ആരംഭിക്കുന്നത് മഞ്ഞുകാലം മാറി കടുത്ത വേനൽക്കാലം തുടങ്ങുമ്പോഴാണ്. നമ്മുടെ ഭൂമിയും പ്രകൃതിയും ഒരു പ്രധാന കാലാവസ്ഥാ മാറ്റത്തിലൂടെ കടന്നുപോകുന്ന സമയത്താണ് എല്ലാ നവരാത്രികളും തുടങ്ങുന്നത്.

ഈ വർഷത്തെ ചൈത്ര നവരാത്രി ശുക്ലപക്ഷം ആദ്യം (പ്രതിപദ) മുതൽ തുടങ്ങി നവമിയുടെ അന്ന് അവസാനിക്കുന്നു. ഈ വർഷം ചൈത്ര പ്രതിപദയുടെ അന്ന് നവരാത്രി മാർച്ച്22 ന് (മീനം 8)ആരംഭിച്ച് നവമി മാർച്ച് 30ന് (മീനം16) സമാപിക്കുകയും ചെയ്യുന്നു. 

ആത്മീയ ഊർജ്ജം ലഭിക്കുവാൻ നവരാത്രി കാലത്ത് ഉപവാസവും,ഒരിക്കലും അനുഷ്ടിച്ചു ദേവിനാമങ്ങൾ ഉരുവിട്ട് പ്രത്യേക പൂജകൾ വീടുകളിൽ ചെയ്യാറുണ്ട്. ഈ ചടങ്ങിൽ ദേവിയുടെ ഒൻപത് അവതാരങ്ങളടെയും രൂപങ്ങളും വെച്ച് പൂജകൾ ചെയ്തു വരുന്നു.

ഉപവാസം അനുഷ്ടിച്ചോ ഒരിക്കലെടുത്തോ ദേവീപൂജകൾ ചെയ്യുന്നത്.ഏവർക്കും ശക്തിസ്വരൂപിണിയായ ദേവിയുടെ അനുഗ്രമുണ്ടാകാൻ സഹായിക്കും.

"അമ്മേ നാരായണ,
ദേവീ നാരായണ,
ലക്ഷ്മീ നാരായണ,
ഭദ്രേ നാരായണ !"

ഹരി ഓം 

(കടപ്പാട് )

സന്ധ്യാവന്ദനം

 🪔 സന്ധ്യാവന്ദനം🙏


ഗൗരി ! ഗുണാശ്രയേ ! ദേവീ ഗുണമയേ !
നാരായണീ! മഹാമായേ നമോസ്തുതേ

ഭക്ത്യാ ശരണാഗതപരിപാലന
ശീലേ സമസ്താർത്തിഹാരിണീ! മംഗലേ

കാരുണ്യവരാനിധേ കമലാലയേ
നാരായണീ ! മഹാമായേ നമോസ്തുതേ

ഹംസസംയുക്തവിമാനസ്ഥിതേ പരേ
ചാരു കമണ്ഡലു ധാരിണീ ! ശാശ്വതേ !

ബ്രാഹ്മണീരൂപധരേ വരദായനീ
നാരായണീ മഹാമായേ നമോസ്തുതേ 

🪔അമ്മേ മഹാമായേ നമോസ്തുതേ 🙏

🪔ശുഭസന്ധ്യ🪔

പരാശക്തി (Parasakthi)

 


പരാശക്തി

ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

 ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ  എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

 "മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

 സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.

 മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

 ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.

 ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത  ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

 ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല

1.ശൈലപുത്രി

2.ബ്രഹ്മചാരിണി

3.ചന്ദ്രഖണ്ഡ

4.കൂശ്മാണ്ട

5.സ്കന്ദ മാതാ

6.കാത്യായനി

7.കാലരാത്രി

8.മഹാഗൗരി

9.സിദ്ധിധാത്രി

തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.

Courtesy:.👣🙏

🙏🙏🙏