Keyman for Malayalam Typing

#navami എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#navami എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശ്രീരാമ നവമി

 ശ്രീരാമ നവമി ആശംസകൾ!


 രാമായണത്തെ കുറിച്ച് നമുക്ക് അറിയാതതായി ഒന്നും ഉണ്ടാവില്ല. എങ്കിലും ചിലത്  അതിൻ്റെ പ്രത്യേകത കൊണ്ട് നമ്മളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അങ്ങിനെയുള്ള ഒന്നാണു  ചുവടെ കൊടുത്തിടുള്ള

"ഏകശ്ലോകി രാമായണം" എന്ന മഹാകാവ്യം.
​
ഓം നമോ നാരായണായഃ

"പൂർവ്വം രാമ തപോവനാദി ഗമനം
ഹത്വാമ‍ൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മർദ്ദനം
ക‍ൃത്വാ രാവണകുംഭകർണ്ണനിധനം

സമ്പൂർണ്ണ രാമായണം."

വാക്യാർത്ഥം:-

ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ഇത് ആദ്ധ്യാത്മ രാമായണത്തിന്‍റെ സംഗ്രഹമാണ്.
 

ഈ രാമായണം പാരായണം ചെയ്താലുള്ള ഫലം എന്തൊക്കെ?

ആദ്ധ്യാത്മരാമായണത്തിൻ്റെ  സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താൽ നിത്യവും സമ്പൂർണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കും.

ഹരി ഓം

(കടപ്പാട്)

ബൊമ്മക്കൊലു (Navaratri idol display explained)

നവരാത്രി ആശംസകൾ...!

ബൊമ്മക്കൊലു...എന്ന് കേട്ടിട്ടുണ്ടോ?

നവരാത്രി ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ച് കഴിഞ്ഞു. നവരാത്രി കാലങ്ങളിൽ 
ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് 
ബൊമ്മക്കൊലു.

നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ 
സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു.

 അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. 
സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്...

പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൾ അവയുടെ 
വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.

ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ് എന്ന് മനസ്സിലായല്ലൊ.

കുടുംബക്കാരേയും അയൽ വാസികളേയും ഒക്കെ സന്ധ്യാ സമയത്ത് പൂജക്ക് ക്ഷണിച്ച് ചില പ്രത്യേക സമ്മാനങ്ങളൊക്കെ കൊടുക്കുന്നത് പതിവാണ്.  അതിൽ മുഖക്കണ്ണാടി, ചീർപ്പ് കുംകുമം, പുതുതുണി....അങ്ങിനെ പലതും ചെയ്തു വരാറുണ്ട്, തമിഴ് നാട്ടിൽ. 

പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്. എങ്കിലും ഇന്ന് പല പുതു വിധ ബൊമ്മകളും കാണാം.
 
 കൊറോണ മഹാമാരി എല്ലാത്തിനും ഒരു തടസ്സമുണ്ടാക്കിയിരിക്കുകയാണല്ലൊ!
 
മഹാകാളി പൂജ കഴിയുന്നതോടെ മഹാമാരിയും ശമിക്കുമെന്ന് വിശ്വസിക്കാം. 
 
***