നവരാത്രി ആശംസകൾ...!
ബൊമ്മക്കൊലു...എന്ന് കേട്ടിട്ടുണ്ടോ?
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. നവരാത്രി കാലങ്ങളിൽ
ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ്
ബൊമ്മക്കൊലു.
നവരാത്രിയുടെ
ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ
സരസ്വതി,
പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി
നടത്തുന്നു.
അതിനു ശേഷം
മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു.
സാധാരണയായി 3, 5,7, 9, 11
എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്...
പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൾ അവയുടെ
വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.
ബൊമ്മക്കൊലു
എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം
വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ് എന്ന് മനസ്സിലായല്ലൊ.
കുടുംബക്കാരേയും അയൽ വാസികളേയും ഒക്കെ സന്ധ്യാ സമയത്ത് പൂജക്ക് ക്ഷണിച്ച് ചില പ്രത്യേക സമ്മാനങ്ങളൊക്കെ കൊടുക്കുന്നത് പതിവാണ്. അതിൽ മുഖക്കണ്ണാടി, ചീർപ്പ് കുംകുമം, പുതുതുണി....അങ്ങിനെ പലതും ചെയ്തു വരാറുണ്ട്, തമിഴ് നാട്ടിൽ.
പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്. എങ്കിലും ഇന്ന് പല പുതു വിധ ബൊമ്മകളും കാണാം.
കൊറോണ മഹാമാരി എല്ലാത്തിനും ഒരു തടസ്സമുണ്ടാക്കിയിരിക്കുകയാണല്ലൊ!
മഹാകാളി പൂജ കഴിയുന്നതോടെ മഹാമാരിയും ശമിക്കുമെന്ന് വിശ്വസിക്കാം.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ