Keyman for Malayalam Typing

നിലവിളക്കിന്റെ മഹത്വം

 

“ശിവം ഭവതു കല്യാണം

ആയുരാരോഗ്യ വർദ്ധനം

മമദു:ഖ വിനാശായ

ദീപജ്യോതിർ നമോ നമ:”


നിലവിളക്കിന്റെ മഹത്വം അറിയാനായി ചോദ്യങ്ങ്ങ്ങളും അതിനുള്ള ഉത്തരങ്ങളും 

താഴെ കൊടുത്തിരിക്കുന്നത് പൊതു അറിവിലേക്ക് വേണ്ടിയാണ് .


1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?

ബ്രഹ്മാവിനെ

2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?

വിഷ്ണു

3. നിലവിളക്കിന്റെ മുകല് ഭാഗം ഏത് ദേവനെ കുറിക്കുന്നു?

ശിവനെ

4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?

ലക്ഷ്മി

5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?

സരസ്വതി

6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?

പാര്‍വ്വതി

7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?

വിഷ്ണു

8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?

ശിവന്

9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?

ദുഃഖങ്ങള്‍ ഇല്ലാതാകുന്നു

10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?

കട ബാധ്യത തീരും

11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍  ഉണ്ടാകുന്ന ഗുണം എന്ത്?

സമ്പത്ത് വര്‍ദ്ധന

12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍  പാടുണ്ടോ?

ഇല്ല

13. നിലവിളക്കില്‍  ഇടുന്ന തിരിയില്‍  ഏറ്റവും ശ്രേഷ്ഠം എന്ത്?

പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി

14. ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാല്‍  ഉണ്ടാകുന്ന ഗുണം എന്ത്?

വിവാഹ തടസ്സം നീങ്ങല്‍ 

15. മഞ്ഞ തിരിയില്‍  നിലവിളക്ക് കത്തിച്ചാല്‍  ഉണ്ടാകുന്ന ഗുണം എന്ത്?

മാനസിക ദുഃഖനിവാരണം

16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?

മഹാവ്യാധി

17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?

ധനലാഭം

18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?

അജ്ഞത

19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?

ദാരിദ്രം

20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?

ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

 

നിലവിളക്ക് കത്തിക്കുമ്പോൾ   ചൊല്ലാവുന്ന പ്രാര്‍ഥന :


“അസതോമാ സത് ഗമയാ       (തെറ്റായ വഴിയിൽ നിന്നും നേർവഴിക്കു നയിച്ചീടണമെ )

തമസോമാ ജ്യോതിർഗമായാ:  (അറിവില്ലായ്മയിൽ നിന്നും അറിഞിവിയിലേക്കു നയിച്ചീടണമെ )

മൃത്യോർമാ അമൃതം ഗമയാ:     (ശരീരത്തിൽ നിന്നും ഈശ്വരനിലേക്കു നയിച്ചീടണമെ )

ഓം ശാന്തി! ശാന്തി! ശാന്തി ! “    (ശരീരത്തിനും മനസിനും ജീവനും ശാന്തി നൽകേണമേ )


കുറിപ്പ് :-

കുത്തുവിളക്കിനെ കുറിച്ചുള്ള  വിവരണം പൊതു അറിവാണെന്ന്  മനസ്സിലാക്കുക. 

സങ്കല്പം എളിതായാൽ അനുകരിക്കാൻ എളുപ്പം. കൂടുതൽ നിഷ്ക്കർഷണങ്ങൾ വിളക്ക്

കൊളുത്തുന്ന ശീലം തന്നെ പലരിലും ഇല്ലാതാക്കും. തിരികളുടെ എണ്ണം തന്നെ 

ശാസ്ത്രീയമായി നോക്കിയാൽ കിരണങ്ങളായി സങ്കല്പിക്കണം. കൂടുതൽ തിരികള്‍, 

കൂടുതൽ വെളിച്ചം . ഒരു തിരിയിൽ നിന്നും എത്ര തിരി വേണമെങ്കിലും ജ്വാല പകരാൻ 

കഴിയുമെന്ന് മനസ്സിലാക്കാം. അഗ്നിക്ക് ദിശ ഇല്ല. മനസ്സിലെ സങ്കല്പം ആണ്  ദിക്കുകൾ 

എന്നത്. സാമ്പത്തികമായി കഴിയാത്തവർ മനസ്സിൽ സങ്കല്പിച്ച് നാമം ജപിക്കുകയാണ് 

ഉത്തമം. 

***

അഭിപ്രായങ്ങളൊന്നുമില്ല: