Keyman for Malayalam Typing

ഉത്സവം_ഒരു വിവരണം.

ഉത്സവം - ഒരു വിവരണം.

Picture Courtesy :Wikki Commons
ഉത്സവം എന്ന പദത്തിന്റെ അർത്ഥം എന്താണ് ?  
മേൽപ്പോട്ട് , ഊർദ്ധഭാഗത്തേക്കുള്ള ഒഴുക്ക് അഥവാ പ്രവാഹം എന്നാണ്.

ശരിയായ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കുകയും നിത്യപൂജകൾ കൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ഒരു ക്ഷേത്രത്തിൽ മന്ത്രചൈതന്യം നിറഞ്ഞിരിക്കുo. എങ്കിലും പൂജാരിയുടെ അശ്രദ്ധകൊണ്ടും ആരാധകർ അറിയാതെ ചെയ്തുപോകുന്ന പാകപ്പിഴകൾ കൊണ്ടും ചൈതന്യലോപം വന്നുചേരാൻ ഇടയുണ്ട്. നമ്മുടെ പൂർവ്വസൂരികൾ ഇക്കാര്യം കണക്കിലെടുത്ത്. ഈ കുറവുകൾ നികത്തുവാനായിട്ടാണ് ഉത്സവമെന്ന ചടങ്ങു  ഏർപ്പെടുത്തിയിട്ടുള്ളത്. 

ക്ഷേത്രമെന്നത് ഒരു കലശ പാത്രമാണെന്ന് വിചാരിക്കുക. അത് സംഭരിച്ചു വെച്ച ജലം ഏതെങ്കിലും കാരണവശാൽ ചോർന്നു പോവുകയാണെങ്കിൽ രണ്ടാമതും നിറക്കുന്നതു പോലെയൊരു പ്രക്രീയയാണ് ഉത്സവം. 

ക്ഷേത്രം കലശപാത്രം തന്നെയാണെന്ന് മഹാക്ഷേത്രങ്ങളുടെ പുറംമതിൽ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്. ഭൂമിയിൽ നിന്നും ലംബമായിട്ടല്ല ചതുരമായ ആ മതിൽ പണിഞ്ഞിരിക്കുന്നത്. ക്ഷേത്രശില്പത്തിൽ തന്നെ ക്ഷേത്രഗാത്രം ഒരു കലശക്കുടം തന്നെയാണെന്ന സങ്കൽപ്പത്തിന് ഇത്തരത്തിൽ അടിസ്ഥാനം കാണാവുന്നതാണ്. ഒരുപാത്രത്തിൽ ജലം കുറവായാൽ അതിൽ വെള്ളം നിറക്കുന്നത് ജലാശയത്തിൽ നിന്ന് കോരിയൊഴിച്ചാണല്ലോ. ആദ്യത്തെ ഒന്നുരണ്ടു  തൊട്ടി    വെള്ളം കൊണ്ടൊന്നും നിറഞ്ഞെന്ന് വരില്ല.

ഒരു പക്ഷെ അടുത്ത തൊട്ടി മുഴുവനായി ഒഴിക്കുന്നതിനു മുൻപുതന്നെ പാത്രം നിറഞ്ഞു കഴിയും. സാധാരണ ആ തൊട്ടിയിലുള്ള ജലം മുഴുവൻ പാത്രത്തിലൊഴിച്ചു പാത്രം നിറഞ്ഞു കവിഞ്ഞു പുറത്തേക്കു പോകുന്ന രീതിയിലാണ് സാധാരണ നമ്മുടെ വീടുകളിൽ പാത്രം നിറക്കാറുള്ളത്. അധികമുള്ള ജലം പാത്രത്തിന്റെ സ്ഥാനമായ തലത്തിലേക്ക് ഒഴുകുകയാണ് പതിവ്. 

പള്ളിവേട്ട എഴുന്നള്ളിപ്പ് എന്തിനാണ്?

ചൈതന്യ ചോർച്ച വന്നിരിക്കാനിടയുള്ള ക്ഷേത്രമാകുന്ന പാത്രത്തിൽ ചൈതന്യ ജലം താന്ത്രിക ക്രീയകളാൽ കവിഞ്ഞൊഴുകുന്നത്ര നിറക്കുകയാണിവിടെ ചെയ്യുന്നത്. 

ഉത്സവാവസാനത്തിൽ പള്ളിവേട്ടയുടെ ചടങ്ങിനോടനുബന്ധിച്ചു ആ ചൈതന്യം മുഴുവൻ ഗ്രാമത്തിലേക്കൊഴുകി ഗ്രാമത്തെ മുഴുവൻ ആമഗ്നമാക്കും. അങ്ങനെ സാധാരണ രീതിയിൽ ക്ഷേത്രമതിൽക്കകത്ത് ഒതുങ്ങി   നിൽക്കുന്ന മൂലമന്ത്രചൈതന്യം അന്ന് ദേവൻ പുറതെഴുന്നെള്ളുന്നതോടെ ഗ്രാമത്തിലേക്കൊഴുകുന്നു. അങ്ങനെ ഗ്രാമത്തിൽ തങ്ങിനിൽക്കുന്ന നീചവും നിന്ദ്യവുമായ മൃഗീയവാസനകൾ മരണമടയുകയായി. അതാണ് പള്ളിവേട്ട.
***

സന്ധ്യാവന്ദനം

🪔

സന്ധ്യാവന്ദനം 🙏

പങ്കജവിലോചനൻ പദതളിർ തൊഴുന്നേൻ 
പാലാഴിമക്കൾ കാന്തൻ തിരുമേനി തൊഴുന്നേൻ 
പിച്ചകം തുളസി പൊന്മണിമാല തൊഴുന്നേൻ 
പീലിമാലകൾ ചാർത്തും തിരുമുടി തൊഴുന്നേൻ 
പുഞ്ചിരി തടവിടും തിരുമുഖം തൊഴുന്നേൻ 
പൂമലർ മകൾ ചേരും തിരുമാറു തൊഴുന്നേൻ 
പേശിപോൽ തൈർവെണ്ണ ഭുജിച്ചോനെ തൊഴുന്നേൻ 
പൈതലായി വളർന്ന ഗോകുലനാഥാ തൊഴുന്നേൻ 
പൊന്നിൻ കങ്കണം നല്ലൊരുടഞ്ഞാണും തൊഴുന്നേൻ 
പാരിൽ മല്ലരെത്തല്ലി വധിച്ചോനെ തൊഴുന്നേൻ 
കൗരവരുടെധാർഷ്ട്യം മുടിച്ചോനെ തൊഴുന്നേൻ 
പണ്ടു പാർത്ഥനു തേരുതെളിച്ചോനെ തൊഴുന്നേൻ
പാലാഴിയിൽ വാഴും ഭഗവാനെ തൊഴുന്നേൻ 
വന്നൊരു ദുരിതങ്ങൾ പോവാനായ് തൊഴുന്നേൻ 
അടിയന്നു മുടിയോളമുടൽ കണ്ടുതൊഴുന്നേൻ  

🌷ഹരേ കൃഷ്ണാ 🙏
🌷ഹരേ കൃഷ്ണാ 🙏
🌷ഹരേ കൃഷ്ണാ 🙏
...
 

അല്പം കേരള ചരിത്രം..2

 അല്പം കേരള ചരിത്രം..2

യൂറോപ്യന്മാരുടെ ആഗമനം ആരൊക്കെ എപ്പോൾ വന്നു, അവരുടെ പ്രവർത്തനങ്ങൾ എല്ലാം ചുരുക്കിയുള്ള വിവരണം വിദ്യാർഥികൾക്ക്  പ്രയോജനപ്പെടും.

ആദ്യം വന്ന യൂറോപ്യന്മാർ - പോർച്ചുഗീസുകാർ ആയിരുന്നുവെന്ന് ആദ്യത്തെ പോസ്റ്റിൽ വിവരിച്ചുവല്ലൊ. അടുത്ത വിദേശീയർ ആരായിരുന്നു? ഡച്ചുകാർ ! 

ഡച്ചുകാർ എന്തൊക്കെ ചെയ്തു?

* 1602 - ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചു.
*1603 - സ്റ്റീവൻ വാൻഡർ ഹേഗൻ നേതൃത്വത്തിൽ ആദ്വത്തെ ഇന്ത്യൻ പര്യടനം.
* 1604 - ഡച്ചുകാരും സാമൂതിരിയും തമ്മിൽ ഉടമ്പടി.
* 1658 - ഡച്ചുകാർ കൊല്ലം പിടിച്ചെടുത്തു.
* 1663 - ഡച്ചുകാർ കൊച്ചി പിടിച്ചെടുത്തു.
* 1691- വെട്ടം പിന്തുടർച്ചാവകാശയുദ്ധം നടന്നു.
* 1741 ആഗസ്ത് 10ന് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ രാജാവ് ഡച്ചുകാരെ പരാജയപ്പെടുത്തി.
* 1753- മാർത്താണ്ഡവർമയും ഡച്ചുകാരും മാവേലിക്കര -ഉടമ്പടി ഒപ്പിട്ടു.
* 1673-ൽ കേരളത്തിലെ ആദ്യത്തെ കാർമലൈറ്റ് പള്ളി  ഡച്ചുകാർ എറണാകുളത്തെ ചാത്തിയത്ത് സ്ഥാപിച്ചു.
*1744-ൽ ഡച്ചുകാർ ബോൾഗാട്ടി കൊട്ടാരം സ്ഥാപിച്ചു.

മൂന്നമതായി ഭാരതത്തിലെത്തിയ വിദേശീയർ അറിയണ്ടേ? അടുത്ത പോസ്റ്റിലാവട്ടെ!
***

Cochlear implanted Doctor

World Hearing Day poster 2023

Rizwana, an MBBS student, underwent cochlear implantation as a child; her case proves that early screening can prevent permanent disability

(Report by C. Maya)

Rizwana P.A. was six years old when she first heard the music of rain and the joyous twitter of birds in the morning. She did not know till then that her anklets could produce such a melodious jingle or that hearing her mother's voice for the first time can bring her such joy.

The world that the cochlear implant opened up for Ms. Rizwana, who was born with hearing impairment, was nothing short of magic. It saved her from what would have been a lifetime of disability, helped her attend normal school and pursue her dreams with so much confidence.

A final-year MBBS student at the Government Medical College Hospital, Kottayam, Ms. Rizwana is a living example that early newborn screening and consistent interventions can save many hearing impaired children from being disabled for life. 

It is Ms. Rizwana's story that World Health Organisation (WHO) India has chosen to put on its poster on World Hearing Day (March 3) to send out this powerful message to millions.

Guiding force

It was the determination and grit of her parents - Abdul Rasheed and Sabitha of Mannanchery, Alappuzha - that made it possible for Ms. Rizwana to hear and speak normally, despite she being a late candidate for CM cochlear implantation. Rizwana  aspires to be an ENT surgeon.

Her hearing impairment was identified when she was a year old. Her parents had no idea about cochlear implantation at the time but she was put on rigorous speech therapy and was home-schooled.

When the implantation was done at the age of six, her hearing was restored but doctors were not sure that she would speak.  "My parents put in so much hard work to consistently train me with speech therapy. It is because they never gave up on me that despite the late cochlear implantation, I could speak and hear normally," she says.

Cochlear implant is an electronic hearing device designed to produce useful hearing sensations to a person with severe to profound nerve deafness by electrically stimulating nerves in the inner ear, when implanted.

The implantation is recommended as early as possible, before 18 months of age, to expose children to sounds during the critical period of language

World Health Organization India acquisition. After implantation, intense speech and language therapy is required to get the best results. WHO estimates that 63 million people in India have hearing impairment and at least 60% of children with congenital hearing disorders can be saved from this disability through newborn universal hearing screening and early interventions. Since 2018, all infants born in government hospitals in Kerala undergo hearing screening at birth.

Under the Union Ministry of Social Justice's Assistance to Disabled Persons for Purchase / Fitting of Aids and Appliances (ADIP) scheme, a financial assistance of up to 7 lakh is given to economically backward families for cochlear implantation and rehabilitation.

For Ms. Rizwana, the ENT surgeon who introduced her to the world of sounds is her hero. And she hopes to be an ENT surgeon one day.

***

സുഭാഷിതം 12

സുഭാഷിതം

हरेः पदाहतिः श्लाघ्या न श्लाघ्यं खररोहणम्।

स्पर्धापि विदुषा युक्ता न युक्ता मूर्खमित्रता॥

(सुभाषितरत्नभण्डागारे॥)

"ഹരേഃ പദാഹതിഃ ശ്ലാഘ്യാ ന ശ്ലാഘ്യം ഖരരോഹണം,

സ്പർധാപി വിദുഷാ യുക്താ ന യുക്താ മൂര്‍ഖമിത്രതാ !"

( ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്ന് പെട്ട് അതിന്റെ ശക്തിയേറിയ ഒരു തൊഴി ഏറ്റുവാങ്ങുന്നതാണ് ഒരു കഴുതയുടെ പുറത്തു കയറി ആഘോഷപൂര്‍വ്വം സവാരി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രശംസനീയം.)

ഒരു വിദ്വാനുമായി തര്‍ക്കത്തിലും വിമര്‍ശനപരമായ വാഗ്വാദങ്ങളിലും കൂടെയെങ്കിലും സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒരു വിഡ്ഢിയുമായി ചങ്ങാത്തം കൊണ്ടു നടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ്.
***

ശ്രീവിഷ്ണു സഹസ്രനാമ സ്തോത്രo

 ശ്രീവിഷ്ണുസഹസ്രനാമ സ്തോത്രo

ഓം നമോ നാരായണായ🙏 

മഹേഷ്വാസോ മഹീഭർത്താ 

ശ്രീനിവാസ സ്സതാംഗതിഃ

അനിരുദ്ധസ്സുരാനന്ദോ 

ഗോവിന്ദോ ഗോവിദാംപതിഃ

(ശ്ലോകം_20)

മഹേഷ്വാസഃ = മഹത്തായ വില്ലോടു കൂടിയവൻ; 

മഹീഭർത്താ = ഭൂമിദേവിയുടെ ഭർതൃപദമലങ്കരിക്കുന്നവൻ;

ശ്രീനിവാസഃ = ശ്രീയോടുകൂടി ലക്ഷ്മീദേവിയോടു കൂടി വസിക്കുന്നവൻ; 

സതാംഗതിഃ = സജ്ജനങ്ങൾക്ക് അഭയമേകുന്നവൻ;

അനിരുദ്ധഃ = ആരാലുംതടയപ്പെടാൻ കഴിയാത്തവൻ;

സുരാനന്ദഃ = ദേവൻമാരെ ആനന്ദിപ്പിക്കുന്നവൻ; 

ഗോവിന്ദഃ =പശുപാലകൻ; 

ഗോവിദാംപതിഃ = ജ്ഞാനികൾക്ക്പ്രിയപ്പെട്ടവൻ.

ഭൂമിദേവിയുടെ ഭർത്താവെന്നും ലക്ഷ്മീദേവിയുടെ ഭർത്താവെന്നും കല്പിക്കുന്നതു കൊണ്ട് സൃഷ്ടിയുടേയും ധനസമൃദ്ധിയുടേയും കാരകനായി വർത്തിക്കുന്നു എന്നു ചുരുക്കം. ഭൂമിയിലെ സൃഷ്ടിക്കും സകലമാനതിന്റെയും പോഷണത്തിനും കാരണമാകുന്നു ഭഗവാൻ എന്നും പറയാം.

വ്യാഖ്യാനം

സജ്ജനങ്ങൾക്ക് എന്നും അനുഗ്രഹം വർഷിക്കുന്ന ഭഗവാൻ ദേവമാർക്കും പ്രിയപ്പെട്ടവനാണ്.ഭൂമി താഴ്ന്നുപോയ അവസരത്തിൽ അത് പൊക്കിയെടുത്ത് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുകയും അതിശക്തമായ കാറ്റിലും പേമാരിയിലും വൃന്ദാവനത്തെ സംരക്ഷിക്കാൻ ഗോവർദ്ധനഗിരി കുടയായി പിടിച്ചതും ദേവന്മാർക്കു പ്രിയപ്പെട്ടവനും സജ്ജനങ്ങൾക്ക് അഭയം നൽകുന്നവനുമെന്നന്റെ ഉദാഹരണമാണ്. ഭൂമിയിലെ സകല ജീവജാലങ്ങൾക്കുമെന്ന പോലെ യാതൊരു സൃഷ്ടിക്കും അതിന്റെ പാലകനായി ഭഗവാൻ സദാശ്രദ്ധിക്കുന്നു.

(സഹവർത്തികൾക്കോ സഹജീവികൾ ക്കോ സഹായം ചെയ്യുന്നവന് അല്ലെങ്കിൽ സംരക്ഷിക്കുന്നവന് എന്നും നന്മയും ഐശ്വര്യവുമുണ്ടാകും. വിവേകികളായ മനുഷ്യർ മറ്റുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞ് അവരെ സഹായിക്കണം. അങ്ങനെയുള്ളവന് ഭഗവദ് അനുഗ്രഹം ജീവിതവിജയം ഉണ്ടാകും.)

ഓം നമോ ഭഗവതേ വാസുദേവായ🙏 

കടപ്പാട് :Aravind Nair

...

സുഭാഷിതം 15

🕉സുഭാഷിതം🕉

യഥാ യഥാ ഹി പുരുഷഃ
കല്യാണേ കുരുതേ മനഃ
തഥാ തഥാസ്യ സര്‍വ്വാര്‍ഥാഃ
സിദ്ധ്യന്തേ നാത്ര സംശയഃ

ഒരു മനുഷ്യന്‍െറ മനസ്സ് എത്രയ്ക്കു ശുഭകാര്യങ്ങള്‍ ചെയ്യുന്നുവോ - നല്ല കാര്യങ്ങളെ ചിന്തിക്കുന്നുവോ - അത്രയ്ക്കു അതനുസരിച്ച് അവനു് സര്‍വ്വകാര്യങ്ങളും സാധിക്കുന്നു. ഇതില്‍ സംശയമില്ല.
...

അയ്യപ്പ പ്രാർത്ഥന

സ്വാമിയേ ശരണം!

പരമേഷ്ഠീ പശുപതി: പങ്കജാസനപൂജിത: 
 പുരഹന്താ: പുരത്രാതാ പരമൈശ്വര്യദായക: 
 പവനാദിസുരൈ: സേവ്യ: 
പഞ്ച ബ്രഹ്മപരായണ: 
പാർവ്വതീതനയോ ബ്രഹ്മ 
പരാനന്ദ: പരാത്പര:
🌷
നാമജപം
എല്ലാം എല്ലാം അയ്യപ്പൻ,
എല്ലാർക്കും പൊരുൾ .
എല്ലാം എല്ലാം അയ്യപ്പൻ,
എല്ലാർക്കും പൊരുൾ അയ്യപ്പൻ .

കല്യാണാംഗൻ കാരുണ്യാംഗൻ
അല്ലലൊഴിപ്പോൻ അയ്യപ്പൻ

കല്ലും മലയും കാറ്റും നദിയും
പുല്ലും പുലിയും പൂങ്കാവനവും

ലക്ഷം ഭക്തരും അവരുടെ
ലക്ഷ്യം ശബരിഗിരീശരനയ്യൻ

അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുക.:
ഹരിഹരസുതനേ ശരണമയ്യപ്പാ🙏

                    🌷🌷🌷

സന്ധ്യാവന്ദനം 2

🪔സന്ധ്യാവാന്ദനം🔔 

ജപിച്ചിടാം തവ തിരുനാമ മെന്നുമെൻ
തളർച്ചയിൽ ബലമരുളേണമംബികേ!

കിതച്ചിടും സമയമെനിക്കു രക്ഷയായ്
ശിവ പ്രിയേ! 
കരുണയൊടോടി യെത്തണേ!

മഹേശ്വരപ്രിയതമയായ നിന്റെ തൃപ്പദം
സദാ തെളിയണമെന്റെ മാനസേ!
വരം തരാനിനിയരുതൊട്ടുതാമസം വസിച്ചിടൂ
ഹൃദി, ശിവപാർവ്വതീ! തൊഴാം!

തെളിച്ചിടാം നവമണിദീപകം, ശിവേ!
ചൊരിഞ്ഞിടാം നറുമലരപ്പദങ്ങളിൽ.
ഒരിക്കലാ മൃദുകരപല്ലവങ്ങളെൻ
ശിരസ്സിലായ് തഴുകണമെന്നൊരാഗ്രഹം..!!

    🔥അമ്മേ ശരണം🙏🏽


ശിവ പ്രാർത്ഥന

🪔 സന്ധ്യാവന്ദനം 🙏

ജയ ജയ ചന്ദ്രകലാധര! ദൈവമേ!
ജയ ജയ ജന്മവിനാശന! ശങ്കര!
ജയ ജയ ശൈലനിവാസ! സതാം പതേ!
ജയ ജയ പാലയ മാമഖിലേശ്വര!

ജയ ജിതകാമ  ജനാർദ്ദനസേവിത!
ജയ ശിവ ശങ്കര ശർവ്വ സനാതന!
ജയ ജയ മാരകളേബരകോമള!
ജയ ജയ സാംബസദാശിവ പാഹിമാം !

        ഓം ശിവായ നമഃ

             

പട്ടത്താനം - ഒരു വിവരണം

പട്ടത്താനം

പട്ടത്താനം എന്നൊരു ചടങ്ങ് കേരളത്തിൽ ഉണ്ട്. എന്താണെന്ന് അന്വേഷിക്കാം.

കേരളോല്പത്തിയെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച്, കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമാണ് കോഴിക്കോട് തളിക്ഷേത്രത്തിൽവെച്ച് 101 സ്മാർത്തന്മാർക്ക് 101 പണത്തിന്റെ കിഴി നൽകുന്ന സമ്പ്രദായം ആരംഭിച്ചത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

15-ാം നൂറ്റാണ്ടിൽ സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഉന്നതിയിലായിരുന്നു. ബ്രഹ്മഹത്യാപാപത്തിനു പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും ഐതിഹ്യമുണ്ട്. അതിനുപിന്നിൽ ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കഥയാണ്.

ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ സാമൂതിരി കോവിലകത്ത് കടന്നുകൂടിയ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു
തമ്പുരാൻ കോവിലകത്തെ തമ്പുരാട്ടിയുമായി ഒളിച്ചോടി. ഇതറിഞ്ഞ സാമൂതിരി ആ
തമ്പുരാട്ടിയെ വംശത്തിൽനിന്ന്  പുറന്തള്ളി. കോലത്തുനാട് ആക്രമിക്കാൻ സാമൂതിരിപ്പാട് 
സൈന്യത്തെ അയച്ചപ്പോൾ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായി.

പന്തലായിനി ഉൾപ്പെട്ട നാടും  തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മസ്ഥാനവും സാമൂതിരിക്ക്
വിട്ടുകൊടുത്തു. സാമൂതിരി മൂസ്സതുമാരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തുനിന്ന് ഒഴിവാക്കി.
അവർ നിരാഹാരമനുഷ്ഠിച്ചു മരിച്ചു. ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാർ വിധിച്ചുവെന്നാണ് പറയപ്പെടുന്നത്. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്നാണ് മറ്റൊരു വിശ്വാസം.

തിരുനാവായ യോഗക്കാരുടെ നിർദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്നും കഥയുണ്ട്.

***

അയ്യപ്പധർമ്മങ്ങൾ

🕉 18 അയ്യപ്പ ധർമ്മങ്ങൾ 🕉
         
സ്വാമിയേ ശരണം അയ്യപ്പാ 🙏

⚜ശ്രീ അയ്യപ്പൻ പല സന്ദർഭങ്ങളിലായി തന്റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ഭക്തജനങ്ങൾക്ക് ഉപദേശിച്ച സൂക്തങ്ങളാണ് അയ്യപ്പ ധർമ്മം. പ്രസക്തമായ 18 അയ്യപ്പ ധർമ്മങ്ങൾ ശ്രദ്ധിക്കുക:-

🪔1 . ഹൃദയശുദ്ദിയാണ് ഈശ്വരലാഭത്തിനുള്ള വഴി. അതിനായി ജനങ്ങളിൽ ധർമ്മബോധവും സേവനതല്പരതയും ത്യാഗബുദ്ധിയും വളരണം.

🌹2 . നമ്മുടെ ഉള്ളിലുള്ള ആത്മാവ് സൽക്ഷാൽ ഈശാരംഗമാണെന്നുള്ള തത്ത്വം മനസ്സിലാക്കി, സാക്ഷാൽ ബ്രഹ്മത്തിൽ ശുദ്ധതത്ത്വവിലയം പ്രാപിക്കുകയാണ് മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം.

🌷3 . മനുഷ്യജന്മം പോലെ ഉത്കൃഷ്ടമായി മറ്റൊന്നില്ലാത്തതിനാൽ എല്ലാ മനുഷ്യരും ആത്മാവിന്റെ പോഷണത്തിനായി ശ്രമിക്കണം.

🪔4 . ഇക്കാണുന്ന സകല ഭൂതജാലങ്ങളും ഈശ്വരചൈതന്യത്തിന്റെ പ്രതിഭാസമായതിനാൽ സർവ്വവും അയ്യപ്പൻ തന്നെയാണ്. അയ്യപ്പനല്ലാതെ ഒന്നും തന്നെയില്ല. അയ്യപ്പനില്ലാത്തതായും ഒന്നും ഇല്ല. അതിനാൽ ലോകത്തുള്ള ഒരു ജീവിയ്ക്കും പരസ്പര വ്യത്യാസമില്ല.  

🌹5 . അയ്യപ്പൻറെ ലോകത്തിൽ ജാതി-ചിന്തകൾ അനുവദനീയമല്ല. സാമുദായികവും സാമ്പത്തികമായ ഉച്ചനീചത്വവും അയ്യപ്പനില്ല.

🌷6 . എങ്ങും സമാധാനവും സംതൃപ്തിയും കളിയാടാൻ മനുഷ്യരുടെ ഇടയിലുള്ള ജാതിപരമായ ഉച്ചനീചത്വങ്ങൾ നീങ്ങണം. എല്ലാവരും സഹോദര്യത്തോടെ നിർഭയം ജീവിക്കണം. 

🪔7 . മതവും ജാതിയും ഏതായിരുന്നാലും പരസ്പരം ആദരിക്കുന്ന മനോഭാവം എല്ലാവരിലും വളരണം. 

🌹8 . ജനങ്ങൾ പല ജാതികളിലും വർഗ്ഗങ്ങളിലും പെട്ടവരായിരുന്നാലും, അവരെല്ലാം ഈശ്വരന്റെ സ്വന്തം സന്താനങ്ങളാണ്. സന്തങ്ങൾ പരസ്പരം കലഹിക്കുന്നത് ഒരു പിതാവിനും ഹിതകരമാകാത്തതുപോലെ മനുഷ്യർ പരസ്പരം ശണ്ഠകൂടുന്നത് ഈശ്വര പ്രീതിക്ക് ഉതകുന്നതല്ല.

🌷9 . രാജ്യക്ഷേമവും സർവ്വസമുദായങ്ങളുടെയും അഭിവൃദ്ധിയുമായിരിക്കണം എല്ലാവരുടെയും പ്രയത്നലക്ഷ്യം. സ്വരാജ്യത്തിന്റെ സ്വാതന്ത്യാഭിമാനങ്ങളെ സംരക്ഷിക്കുവാൻ എന്തു ത്യാഗവും അനുഷ്ഠിക്കേണ്ടതാണ്. 

🪔10 . ഒരു ജീവിയേയും ഹിംസിക്കരുത്. ഏതെങ്കിലും ഒരു ജീവിയെ ഹിംസിച്ചാൽ അത് അയ്യപ്പനെ ദ്രോഹിക്കുന്നതിനു തുല്യമാണ്.

🌷11 .അധർമ്മം എവിടെ കണ്ടാലും നിഷ്കാമബുദ്ധ്യാ അതിനെ നേരിട്ട് നശിപ്പിക്കുന്നത് ഒരിക്കലും ഹിംസകരമല്ല.

🌹12 . ധർമ്മത്തിന്റെ വിജയത്തിനു വേണ്ടിയും അധർമ്മത്തിന്റെ പരാജയത്തിനും വേണ്ടി ആയിരിക്കണം എല്ലാ കർമ്മങ്ങളും.

🪔13. പാപമെന്നു തോന്നുന്ന യാതൊന്നും ആരും അനുഷ്ഠിക്കരുത്.

🌹14 . പ്രകൃതിയുടെ നിയമങ്ങൾക്ക് വിധേയമായേ ഏതൊരു ജീവിക്കും ഈ ലോകത്തിൽ കഴിയാൻ സാധിക്കൂ. 

🌷15 . വിചാരത്തിലും കർമ്മത്തിലും പരിശുദ്ധിയോടുകൂടി ഒരു മണ്ഡലക്കാലവൃതം ആചരിക്കുന്നവർക്കു മാത്രമേ പമ്പയിലും ശബരിമലയിലും പ്രവേശിക്കാൻ അർഹതയുള്ളൂ. 

🌹🪔16 . മണ്ഡലവ്രതക്കാലത്തു 'മനസ്സാ വാചാ കർമ്മണാ' ബ്രഹ്മചര്യം അനുഷ്ഠിക്കണം. സത്യം, ശാന്തി, സാഹോദര്യം എന്നിവ പാലിക്കണം.ശുചിയായ ആഹാരമേ കഴിക്കാവൂ.

🌷17 . നിഷ്ഠയോടുകൂടിയുളള മണ്ഡലവ്രതാനുഷ്ഠാനത്താൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കും.

🪔18 . സത്യം,ധർമ്മം, ശാന്തി, അഹിംസ എന്നിവ എല്ലാവരും ജീവിതവൃതമാക്കുക. 

ശ്രീ അയ്യപ്പൻറെ ഈ പതിനെട്ടു നിർദ്ദേശങ്ങൾ ഓരോരുത്തരും ദൈനംദിനം ജീവിതത്തിൽ പകർത്തി അവയ്ക്ക് പ്രചുരപ്രചാരം നൽകുന്നതായിരിക്കും ശരിയായ അയ്യപ്പ സേവ.

"അഞ്ചിനുമച്ഛനെന്നുള്ള നാമത്തിനാൽ 
പഞ്ചഭൂതങ്ങൾക്കും അച്ഛനാകുന്നവൻ 
അഞ്ചപ്പനെന്നുള്ള അയ്യപ്പൻ നീയെടോ !"

സ്വാമിയേ ശരണം അയ്യപ്പാ 🙏

By : അരവിന്ദ് നായർ

***

സന്ധ്യാവന്ദനo

🪔 സന്ധ്യാവന്ദനം 🙏

അൻപോടു മീനായി വേദങ്ങള്‍ വീണ്ടിടും 
അംബുജനാഭനെ കൈതൊഴുന്നേന്‍ 
ആമയായ് മന്ദരം താങ്ങി നിന്നീടുന്ന 
താമരക്കണ്ണനെ കൈതൊഴുന്നേന്‍ 
  
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും 
ലക്ഷ്മീവരനാഥാ കൈതൊഴുന്നേന്‍ 
ഈടെഴും മാനുഷ കേസരിയായിടും 
കോടക്കാര്‍വര്‍ണനെ കൈതൊഴുന്നേന്‍   
ഉത്തമാനാകിയ വാമന മൂര്‍ത്തിയെ 
ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ 
ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത 
ഭാര്‍ഗവരാമനെ കൈതൊഴുന്നേന്‍   

എത്രയും വീരനായ് വാഴും ദശരഥ-
പുത്രനെ സന്തതം കൈതൊഴുന്നേന്‍ 
ഏറെ ബലമുള്ള ശ്രീബലഭദ്രരെ 
സർവകാലത്തിലും കൈതൊഴുന്നേന്‍   

ഒക്കെയൊടുക്കുവാൻ മേലില്‍ പിറക്കുന്ന 
ഖഡ്ഗിയെ തന്നെയും കൈതൊഴുന്നേന്‍ 
ഓരാതെ ഞാന്‍ ചെയ്ത പാപങ്ങള്‍ നീങ്ങുവാന്‍ 
നാരായണാ നിന്മെയ്‌ കൈതൊഴുന്നേന്‍
   
ഔവഴി നിന്‍ കുഴല്‍ക്കമ്പോടു ചേരുവാന്‍ 
ദേവകീനന്ദന കൈതൊഴുന്നേന്‍ 
അമ്പാടി തന്നില്‍ വളരുന്ന പൈതലേ 
കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേന്‍   

അക്കനമേറും ദുരിതങ്ങള്‍ പോക്കുവാന്‍ 
പുഷ്കരലോചന കൈതൊഴുന്നേന്‍ 
നാരായണാ ഗുരുവായൂര്‍ മരുവിടും 
കാരുണ്യവാരിധേ കൈതൊഴുന്നേന്‍. 
🪔 🪔 

പഞ്ചമുഖ ഹനുമാൻ

പഞ്ചമുഖ ഹനുമാൻ

5 മുഖങ്ങളുള്ള ഹനുമാൻ സ്വാമിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും  നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. അതെന്താണെന്ന് അറിയേണ്ടേ ?

✨ പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

✨ കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും

✨ തെക്ക് ദിക്കില്‍ കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും

✨ പടിഞ്ഞാറ് ദിക്കില്‍ ഗരുഡമുഖം സകല സൌഭാഗ്യവും

✨ വടക്ക് ദിക്കില്‍ വരാഹമുഖം ധനപ്രാപ്തിയും

✨ ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം.

✨ പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ്.

✨ പഞ്ചമുഖ ഹനുമാൻ്റെ രൂപം നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. പക്ഷെ എങ്ങിനെയാണ് ആ രൂപം ഹനുമാന്‌ കിട്ടിയതെന്ന കഥ പലർക്കും അറിയില്ല.

✨ രാമരാവണയുദ്ധം നടക്കുന്ന സമയം. ഒരിക്കൽ പാതാള വാസികളായ അഹി രാവണനും, മഹിരാവണനും ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്ഥരാക്കി പാതാളത്തിലേക്ക്‌ കൊണ്ടുപോയി.

✨ മായാജാലങ്ങൾ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാർ. രാമലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാൻ, അവർ പാതാളത്തിലുണ്ടെന്ന് എന്ന് മനസ്സിലാക്കി പാതാളത്തിലേക്ക്‌ ചെന്നു. ഹനുമാൻ അവരുടെ കോട്ട വാതിലിൻ്റെ കാവൽക്കാരനായ മകരധ്വജനെ കണ്ടുമുട്ടി. പാതി വാനരനും, പാതി ഉരഗരൂപവും ആയിരുന്നു മകരധ്വജന്. യഥാർത്ഥത്തിൽ അദ്ദേഹം ഹനുമാൻ്റെ പുത്രൻ തന്നെ ആയിരുന്നു.

✨ ദ്രോണഗിരി പർവ്വതം എടുത്തു ഹനുമാൻ പറക്കുന്നതിനിടയിൽ കടലിൽ വീണ ഒരുതുള്ളി വിയർപ്പിൽ നിന്നാണ് പോലും മകരധ്വജൻ ജനിക്കുന്നത്. എന്നാൽ ആ ബന്ധത്തിൻ്റെ പേരിൽ മകരധ്വജൻ തൻ്റെ കർത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. മകരധ്വജനെ കാരാഗ്രഹത്തിൽ അടച്ചശേഷം ഹനുമാൻ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു. എന്നാൽ അവരുടെ മായാജാലങ്ങൾക്ക് മുൻപിൽ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല.
ആ അസുരന്മാരുടെ വർദ്ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന 5 വിളക്കുകളാണെന്ന് ഹനുമാന് മനസ്സിലായി. ഒരേസമയത്ത് ആ 5 വിളക്കുകളും കെടുത്തിയാൽ മാത്രമേ അവരെ വധിക്കാൻ കഴിയൂ. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹനുമാൻ പഢ്ചമുഖം സ്വീകരിച്ചത്.

✨ വരാഹമൂർത്തി വടക്കും
നരസിംഹ മൂർത്തി തെക്കും ഗരുഡൻ പശ്ചിമദിക്കും ഹയഗ്രീവൻ ആകാശത്തേക്കും സ്വന്തം മുഖം പൂർവ്വദിക്കിലേക്കും ദർശിച്ചുകൊണ്ടുള്ള പഞ്ചമുഖം ആയിരുന്നു അത്. ഒരേസമയം 5 മുഖങ്ങളും കൂടി 5 വിളക്കുകളും ഊതിക്കെടുത്തി. തുടർന്ന് അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും ഹനുമാൻ മോചിപ്പിച്ചു. മകരധ്വജനെയും കാരാഗ്രഹത്തിൽ നിന്നു മോചിതനാക്കി പാതാളത്തിൻറെ അധിപനായി വാഴിക്കുകയും ചെയ്തു.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രമാണ്‌ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. 1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ്‌ ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക്‌ കൊണ്ടുവന്നത്‌. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ആത്മാക്കള്‍ ഈ വിഗ്രഹങ്ങളില്‍ ഉണ്ടെന്നാണ്‌ വിശ്വാസം. ഇക്കാരണത്താലാണ്‌ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിശ്വാസികള്‍ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
(Curtesy: Saji Abhiramam/Aravindan Nair)
***

മാളികപ്പുറത്തമ്മ

മാളികപ്പുറത്തമ്മ

🕉️

ശബരിമലയില്‍ അയ്യപ്പസ്വാമിക്കുള്ള പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.

ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രി മഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായ ദത്താത്രേയനായും ത്രിദേവിമാരുടെ (വാണീ ലക്ഷ്മീ പാര്‍വതിമാരുടെ) അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവ മഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.

ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം "ഭൂതനാഥോപാഖ്യാ"നത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

അഹങ്കാരമെല്ലാമൊഴിഞ്ഞു തന്നെ സമാശ്രയിച്ച മഹിഷിയുടെ ശരീരത്തില്‍ കരുണാമയനായ ഭൂതനാഥന്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ ശോഭിച്ചു. ദേവവൃന്ദങ്ങളാല്‍ പോലും വന്ദിക്കപ്പെട്ടവളായ ആ ദേവി മണികണ്ഠസ്വാമിയോടു പറഞ്ഞു: ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദം ദേവിയോടു പറഞ്ഞു: "നിര്‍മ്മലയായ ഭവതി എന്റെ ശക്തിതന്നെയാണ്.

എന്നിരിക്കിലും ഈ ജnmam എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി (സഹോദരിയായി) മഞ്ജമാതാവെന്ന ധന്യമായ നാമത്തോടെ, ദേവപൂജിതയായി, ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പം ദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ജമാതാവ് അപ്രത്യക്ഷയായി എന്ന് ഭൂതനാഥോപാഖ്യാനം ആറാം അദ്ധ്യായത്തില്‍ പറയുന്നു. ശബരിമലക്ഷേത്രം നിര്‍മ്മിക്കേണ്ടവിധം മണികണ്ഠന്‍ പന്തളരാജാവിനു പറഞ്ഞു കൊടുക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു: ‘ലീലാസ്വരൂപിണിയായ മഞ്ജാംബികയ്ക്ക് ഒരുമാളിക എന്റെ വാമഭാഗത്തായി നിര്‍മ്മിക്കണം (ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായം). സ്വാമി നിര്‍ദ്ദേശമനുസരിച്ച് ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. ശബരിമലയില്‍ ഭൂതനാഥ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്.

 അഗസ്ത്യമഹര്‍ഷിയും പന്തളരാജാവും സാലപുരസ്ഥിതനായ ആചാര്യനും (താഴമണ്‍) അതിനു സാക്ഷികളായി. തുടര്‍ന്ന് മഞ്ജാംബികയുടെ വിഗ്രഹം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യഭാര്‍ഗ്ഗവരാമാദികള്‍ അതിനു സാക്ഷ്യം വഹിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധ്യായത്തില്‍ പറയുന്നു.

ഭൂതനാഥൻ്റെ സഹജ എന്ന സ്ഥാനമാണു മാളികപ്പുറത്തമ്മയ്ക്ക്.(ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു). തൻ്റെ ചിഛക്തിയാണ് മഞ്ജാംബിക എന്ന് ഭൂതനാഥന്‍ സൂചിപ്പിക്കുന്നുമുണ്ട്.

മറ്റൊരു വിശ്വാസം

 അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഇച്ഛിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മയ്ക്ക് ഇന്നുള്ള സ്ഥാനം. ഒരു കന്നി അയ്യപ്പന്‍ പോലും തന്നെ കാണാനായി ശബരിമലയില്‍ വരാത്ത ഒരുവര്‍ഷം ഉണ്ടായാല്‍ അന്നു ദേവിയെ വിവാഹം ചെയ്തുകൊള്ളാം എന്നാണു അയ്യപ്പന്റെ വാഗ്ദാനം എന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും.
അയ്യപ്പനെ പ്രണയിച്ച കന്യകയാണു മാളികപ്പുറത്തമ്മ എന്നുസൂചിപ്പിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.അയ്യപ്പനെ ആയുധവിദ്യ അഭ്യസിപ്പിച്ച ചീരപ്പന്‍ ചിറയിലെ ഗുരുനാഥന്റെ പുത്രിയായ ലീലയാണു മാളികപ്പുറത്തമ്മ എന്ന് ഒരു കഥ. 

അയ്യപ്പനില്‍ അനുരക്തയായ ലീലയെ തൻ്റെ ബ്രഹ്മചര്യനിഷ്ഠയേക്കുറിച്ച് അയ്യപ്പന്‍ അറിയിച്ചു. എന്നാല്‍ തന്റെ ആഗ്രഹം നിറവേറുന്നതുവരെ തപസ്വിനിയായി കഴിഞ്ഞു കൊള്ളാം എന്ന് ലീലതീരുമാനിച്ചുവെന്നും പില്‍ക്കാലത്ത് ശബരിമലയില്‍ അയ്യപ്പനു സമീപം ഒരുമാളിക തീര്‍ത്ത് അവിടെ തപസ്സുചെയ്തുവെന്നും പറയപ്പെടുന്നു. മാളികപ്പുറത്തമ്മ യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ ലളിതാ ത്രിപുരസുന്ദരി തന്നെയാണ് എന്നുകരുതാം. ഭൂതനാഥോപാഖ്യാനത്തില്‍ മഞ്ജമാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവിയെ മഞ്ജാംബിക എന്നും മഞ്ചാംബിക എന്നും വിളിക്കുന്നു. മഞ്ജാംബിക എന്നാല്‍ മഞ്ജാ (പൂങ്കുല) ധരിച്ച അംബികയെന്നും മഞ്ചാംബിക എന്നാല്‍ മഞ്ചത്തില്‍ (മേടയില്‍, മാളികയില്‍) ഇരിക്കുന്ന അംബികയെന്നും അര്‍ത്ഥം. 

പൂങ്കുല ധരിക്കുന്നവളും മഞ്ചത്തില്‍ ഇരിക്കുന്നവളുമായ ദേവി ലളിതാംബികയാണ്. മഞ്ചത്തിന് കട്ടില്‍, മേട, മാടം, തട്ട്, മെത്ത, സിംഹാസനം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്. മുളകൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ഏറുമാടങ്ങള്‍ മഞ്ചമണ്ഡപം എന്നറിയപ്പെടുന്നു. ലളിതാദേവിയുടെ പഞ്ചബ്രഹ്മാസനമാണ് മാളികകൊണ്ട് പ്രതീകവത്കരിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നീ നാലുകാലുകളോടും സദാശിവന്‍ എന്ന മെത്തയോടും കൂടിയതാണു ദേവിയുടെ മഞ്ചം. ചലിക്കാത്ത നാലുകാലുകളായി ദേവകളെ ചിത്രീകരിക്കുന്നു. ചലനാത്മികയും പ്രകൃതിയുമായ ദേവിയെ വഹിക്കാന്‍ നിശ്ചലരായി ദേവകള്‍ ഇളകിയാടാത്ത കാലുകളായി വര്‍ത്തിക്കുന്നു.

ലളിതാപുത്രനാണു ശാസ്താവ് എന്ന സങ്കല്‍പ്പവും ശ്രീവിദ്യാ ഉപാസനാക്രമങ്ങളില്‍ ശാസ്താവിന്റെ സാന്നിധ്യവും ശബരിമലയിലെ മാളികപ്പുറത്തമ്മ ലളിതാദേവിയാകാനുള്ള സാധ്യതകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. പാണ്ഡ്യ പാരമ്പര്യമുള്ള പന്തള രാജാവിന്റെ കുലപരദേവതയായ മധുര മീനാക്ഷീദേവിയാണു മാളികപ്പുറത്തമ്മ എന്നും കരുതപ്പെടുന്നു.

അയ്യപ്പഭക്തന്‍മാരുടെ ദൃഢഭക്തിക്ക് ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നവളാണു മാളികപ്പുറത്തമ്മ. ശംഖ്, ചക്രം, അഭയവരദമുദ്രകള്‍ എന്നിവ ധരിച്ചവളായി മാളികപ്പുറത്തമ്മ ഭക്തര്‍ക്ക് ദര്‍ശനമരുളുന്നു. അഗ്നിബാധയ്ക്കുശേഷം ശബരിമലക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ബ്രഹ്മശ്രീ കണ്‍ഠരരു മഹേശ്വരരു തന്ത്രികളാണു മാളികപ്പുറത്തമ്മയുടെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചത്. മാളികപ്പുറത്തമ്മയ്ക്കുള്ള മുഖ്യവഴിപാട് ഭഗവതിസേവയാണ്. 

മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിലുള്ള മറ്റു ദേവതാ സ്ഥാനങ്ങൾ കൊച്ചു കടുത്ത സ്വാമി ക്ഷേത്രം, നാഗ ദേവതമാർ, മണി മണ്ഡപം, നവഗ്രഹ ക്ഷേത്രം എന്നിവയാണ്. 

കൊച്ചു കടുത്ത സ്വാമിയ്ക്ക് മലർ നിവേദ്യമാണ് പ്രധാനം. മകരം ആറിന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ മാളികപ്പുറം സമുച്ചയത്തിൽ വച്ച് മല ദൈവങ്ങൾക്ക് ഗുരുതി കൊടുക്കും. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പൊതു ജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന അവസാനത്തെ ചടങ്ങാണത്. 

മാളികപ്പുറം സമുച്ചയത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് പറ കൊട്ടി പാട്ട്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണുവിന് ശനി ബാധിച്ചു. ശിവൻ വേലനായും പാര്‍വ്വതി വേലത്തിയായും വന്ന് പാടി വിഷ്ണുവിന്റെ ശനി ദോഷം അകറ്റിയത്രേ. ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയിൽ മാളികപ്പുറത്തമ്മയുടെ മുന്നിൽ ഭക്തരുടെ ശനി ദോഷമകറ്റാനാണ് പറ കൊട്ടി പാടുന്നത്. മണ്ഡപത്തിന് മുന്നിലായി പതിനഞ്ച് വേലന്‍മാർ നിന്ന് കേശാദിപാദം കഥ പാടിയാണ് ശനി ദോഷം അകറ്റുന്നത്.

സന്നിധാനത്ത് കന്നി മൂലയിൽ (തെക്ക് പടിഞ്ഞാറ്) ഗണപതി ക്ഷേത്രം, സന്നിധാനത്ത് തന്നെ നാഗരാജ ക്ഷേത്രവുമുണ്ട്. പതിനെട്ടാം പടിയുടെ വലതുവശത്തെ ഉപ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയും കറുപ്പായി അമ്മയും മരുവുന്നു. പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയ കടുത്ത സ്വാമിയും. പടിയുടെ താഴെ വാപുരന്റെ സ്ഥാനവും ഉണ്ട്.
🌷🌷🌷
(കടപ്പാട് - അരവിന്ദ് നായർ)

അയ്യപ്പ നാമജപം



നാമജപം 

ശരണം ശരണം ഹരിഹരസൂനോ  
ശരണം ശബരീശൈലപതേ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്
ശരണം പന്തളനൃപസൂനോ
കരുണാംകുരുമേ കരിഗിരിവാസിന്
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

സ്വാമിയേ ശരണമയ്യപ്പാ !

വേദചിന്തകൾ-1

വേദചിന്തകൾ


നാസദീയസൂക്തം:

ദാര്‍ശനികമായ വൈശിഷ്ട്യം ഉള്‍ക്കൊള്ളുന്ന പല സൂക്തങ്ങളും ദശമ മണ്ഡലത്തിലുണ്ട്. നാസദീയ സൂക്തം, ഹിരണ്യഗര്‍ഭസൂക്തം, പുരുഷസൂക്തം, വാക്‌സൂക്തം എന്നിവയെല്ലാം അര്‍ത്ഥമേദുരങ്ങളായ ദാര്‍ശനിക സൂക്തങ്ങളാണ്. ‘നാസാദാസീത്’ എന്ന് ആരംഭിക്കുന്ന നാസദീയസൂക്തം, ഋഷികളുടെ ദാര്‍ശനീയ ഗംഭീരതയ്‌ക്കും ആഴത്തിലുള്ള ആന്തരാനുഭൂതികള്‍ക്കും ഉര്‍വരമായ കല്പനകള്‍ക്കും ഉദ്ഭാവനകള്‍ക്കും ഉത്തമനിദര്‍ശനമായി വര്‍ത്തിക്കുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ സത്തും അസത്തും ദിവസവും രാത്രിയും ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം ഉണ്ടായത് കാമമാണ്. അത് സൃഷ്ടിയുടെ വിവിധ തലങ്ങളില്‍ പ്രകടമായി. ആ സമയം ഒരു തത്ത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

‘ആനീദവാതം സ്വധയാതദേകം
തസ്മാദ്ധാന്യന്ന പരഃ കിംച നാസ”

അത് വായുവില്ലാതെ തന്നെ ശ്വസിക്കുകയും തന്റെ സ്വാഭാവിക ശക്തികൊണ്ടു തന്നെ നിലനില്ക്കുകയും ചെയ്തു. പ്രാതിഭമായ വിചിന്തനത്തിലും അനുഭൂതിയിലും കൂടി ഹൃദയത്തില്‍ അദൈ്വതതത്ത്വം വികസ്വരമാക്കുന്നതാണ് നാസദീയ സൂക്തത്തില്‍ വര്‍ണിച്ചിരിക്കുന്നത്.

ഹിരണ്യഗര്‍ഭസൂക്തം:

ആദിയില്‍ ഉത്പന്നനായ ഹിരണ്യഗര്‍ഭന്‍ സമസ്തഭൂതജാതത്തിന്റേയും പാതിയായി, രക്ഷകനായി, ഭൂമിയേയും അന്തരീക്ഷത്തേയും ആകാശത്തേയും സമസ്തവിശ്വത്തേയും ധരിച്ചുകൊണ്ടു നില്ക്കുന്നു. ജാഗ്രത്തായതിന്റേയും സ്വപ്‌നാവസ്ഥയിലുള്ളതിന്റേയും സമഗ്രഭൂതജാതത്തിന്റേയും അധിപതിയും ശാസകനും ആ ഏകനായ ദേവാധിദേവന്‍ തന്നെയായിരുന്നു. മൃത്യുവിന്റേയും അമൃതത്ത്വത്തിന്റേയും ദ്യാവാപൃഥിവികള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ ഉറച്ചു നില്ക്കുന്നു. ആ പ്രജാപതിക്ക് (‘കഃ’ എന്ന ദേവന്) അല്ലാതെ മറ്റാര്‍ക്കാണ് നാം ഹവിസ്സ് നല്‌കേണ്ടത്? (‘കഃ’ശബ്ദത്തിന്റെ നിരുക്തിയനുസരിച്ച് പ്രജാപതി, ബ്രഹ്മാവ്, അനിര്‍വചനീയ തത്ത്വം എന്നൊക്കെ വിവിധാര്‍ഥങ്ങള്‍ പറയാം. അങ്ങനെ സമഗ്രസൂക്തത്തിനും വിവിധാര്‍ഥങ്ങള്‍ പറയാവുന്നതുമാണ്). എന്നാല്‍ ‘ആര്‍ക്ക്, ഏതു ദേവനാണ് നാം ഹവിസ്സ് അര്‍പ്പിക്കേണ്ടത്?’ എന്ന ചോദ്യരൂപത്തിലും ഇതിന് അര്‍ത്ഥം പറയാവുന്നതാണ്. ചുരുക്കത്തില്‍, ആവര്‍ത്തിച്ചുള്ള ‘കസ്‌മൈ ദേവായ ഹവിഷാ വിധേമ’ എന്ന മന്ത്രാവസാനം ഒട്ടേറെ വിഭിന്നാര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്നു എന്നു മനസ്സിലാക്കാം.

പുരുഷസൂക്തം:

പുരുഷസൂക്തത്തിലാകട്ടെ, പുരുഷനെപ്പറ്റിയുള്ള (പരംപുരുഷനായ ഈശ്വരനെപ്പറ്റിയുള്ള) ആധ്യാത്മിക കല്പനയുടെ ഭവ്യരൂപം പ്രകടമായിരിക്കുന്നു. പുരുഷന് ആയിരം (അസംഖ്യം) ശിരസ്സുകളും ആയിരം (അസംഖ്യം) നേത്രങ്ങളും ആയിരം (അസംഖ്യം) പാദങ്ങളുമുണ്ട്. അവന്‍ ദൃശ്യവിശ്വത്തേക്കാള്‍ വലുതാണ്. ജഗത്തിനെ നാലുവശത്തു നിന്നും വലയം ചെയ്ത് പുരുഷന്‍ അതിനു മുകളില്‍ പത്ത് അംഗുലം കൂടി ഉയര്‍ന്നു നില്ക്കുന്നു. (പത്ത് അംഗുലം എന്നത് പരിമാണാധിക്യം സൂചിപ്പിക്കുന്നതിനുള്ള ഉപലക്ഷകം ആണ്). ജനിച്ചിട്ടുള്ളവയും ജനിക്കാനുള്ളവയും ആയ സകലതും ആ പുരുഷന്‍ മാത്രമാകുന്നു. അമൃതത്ത്വത്തിന്റെ ഈശനും നിയന്താവും അവന്‍ തന്നെ. മരണധര്‍മാക്കളായ പ്രാണികള്‍ക്ക് അന്നം നല്കുന്നവനും അവന്‍ തന്നെ. വിശ്വം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്ന ഭൂതജാതങ്ങളെല്ലാം പുരുഷന്റെ കാല്‍ ഭാഗമേ ആകുന്നുള്ളൂ. മറ്റു മൂന്നു ഭാഗങ്ങള്‍ അമൃതലോകങ്ങളിലും ദ്യോവിലും നിറഞ്ഞു നില്ക്കുന്നു. ആ പുരുഷന്‍ അസ്പൃഷ്ടനായി എല്ലാത്തില്‍ നിന്നും മീതേ സ്ഥിതി ചെയ്യുന്നു. അവന്റെ മഹിമാവ് അനന്ത വിപുലമാകുന്നു. അവന്റെ അല്പം മാത്രമായ അംശം (സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കായി) വീണ്ടും വീണ്ടും ഭവിക്കുന്നു. അങ്ങനെ ഭോജനാദി വ്യവഹാരങ്ങളുള്ള ചേതനങ്ങളും അതുകളിലാത്ത അചേതനങ്ങളും ആയി അഭിവ്യാപിച്ചിരിക്കുന്നു. ആ സര്‍വവ്യാപ്തമായ ആദി പുരുഷനില്‍ നിന്ന് വിരാട് പുരുഷന്‍ ഉത്പന്നനായി. മറ്റ് ദ്രവ്യങ്ങള്‍ ഒന്നുമില്ലാത്ത ആ അവസ്ഥയില്‍ വിരാഡ്‌രൂപിയെ ഹവിസ്സാക്കി ദേവന്മാര്‍ മാനസയജ്ഞം നടത്തി. പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളും സൂര്യചന്ദ്രന്മാരും പഞ്ചഭൂതങ്ങളും ആ യജ്ഞപുരുഷന്റെ നാനാ അവയവങ്ങളില്‍ നിന്ന് ആവിര്‍ഭവിച്ചു.

യജ്ഞപരവും പ്രതിരൂപാത്മകവും ദാര്‍ശനികവുമായ പുരുഷസൂക്തം വളരെ ആഴത്തില്‍ അനുശീലനം ചെയ്യപ്പെടേണ്ടതാണ്. അതില്‍ കൂടിയാണ് ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ മുഖ്യമായ സര്‍വേശ്വരവാദം ഉയിര്‍ക്കൊള്ളുന്നത്.

‘പുരുഷ ഏവേദം സര്‍വം
യദ്ഭൂതം യച്ച ഭവ്യം’

ഈ സിദ്ധാന്തം തന്നെയാണ് ‘സര്‍വം ഖല്വിദം ബ്രഹ്മ’ എന്ന വേദാന്ത മഹാവാക്യത്തിലും യജുര്‍വേദീയമായ ശ്വേതാശ്വതരോപനിഷത്തിലെ

‘യസ്മാത് പരം നാ
പരമസ്തി കിംചി
ദൃസ്മാന്നാണീയോ ന
ജ്യായോസ്തി കശ്ചിദ്
വൃക്ഷ ഇവ സ്തബ്‌ധോ
ദിവി തിഷ്ഠത്യേക
സ്‌തേനേദം പൂര്‍ണം
പുരുഷേണ സര്‍വം’
(ശ്വേ. ഉ. 3.9)

എന്ന മന്ത്രത്തിലും പുരാണോക്തങ്ങളായ ‘സത്യം പരം ധീമഹി’, ‘സര്‍വം വിഷ്ണുമയം ജഗത്’ ഇത്യാദി നിരവധി വാക്യങ്ങളിലും കൂടി പ്രഖ്യാപനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭഗവാന്റെ തിരുവായ്‌മൊഴിയായ ശ്രീമദ് ഭഗവദ്ഗീതയിലെ 13ാം അധ്യായം 12 മുതല്‍ 17 വരെയുള്ള ശ്ലോകങ്ങളില്‍ ഈ സര്‍വേശ്വരവാദം വളരെ മനോഹരമായി പ്രപഞ്ചനം ചെയ്തിരിക്കുന്നതു കാണാം.

ജീവോത്പത്തിയെയും പ്രപഞ്ചോത്പത്തിയെയും പറ്റിയുള്ള ആധുനികശാസ്ത്രത്തിന്റെ പല സങ്കല്പനങ്ങളും ഈ സൂക്തത്തില്‍ അന്തര്‍ഭൂതമായിരിക്കുന്നു.

(കടപ്പാട്: പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി and ഹൈന്ദവ വിശ്വാസങ്ങളൗടെ ശാസ്ത്രീയ വശങ്ങൾ)
***

വിവേകചൂഡാമണി

ഓം നമഃ ശിവായ:

വിവേകചൂഡാമണി (61)

"അവിജ്ഞാതേ പരേ തത്ത്വേ
ശാസ്ത്രാധീതിസ്തു നിഷ്ഫല
വിജ്ഞാതേ/പി പരേ തത്ത്വേ
ശാസ്ത്രാധീതിസ്തു നിഷ്ഫലാ".
                   
(പരമതത്ത്വം സാക്ഷാത്കരിക്കാതിരിക്കുന്നിടത്തോളം കാലം ശാസ്ത്രാധ്യായനം നിഷ്ഫലമാകുന്നു;
പരമതത്ത്വം അറിഞ്ഞുകഴിഞ്ഞാലും ശാസ്ത്രാദ്ധ്യായനം നിഷ്ഫലംതന്നെ.0

ശസ്ത്രാദ്ധ്യായനത്തിൻ്റെ ഫലം ആത്മസാക്ഷാത്കാരമാകുന്നു. അതു സാധിക്കാത്തിടത്തോളം  കാലംഅധ്യായനം നിഷ്ഫലമാണ് .

ജന്മാന്തരകൃതമായ സാധനയുടെ ഫലമായിട്ട് ഗർഭസ്ഥനായ വാമദേവൻ ആത്മജ്ഞനായിത്തീർന്നു.
അങ്ങനെയുള്ള ജ്ഞാതജ്ഞേയന്മാരെ സംബന്ധിച്ചും ശാസ്ത്രധ്യയനം നിഷ്ഫലമാകുമെന്നറിയുക.

***

കാശിയിൽ പാതി കല്പാത്തി - 2

കല്‍പ്പാത്തിയിലെ ദേവരഥങ്ങൾ 

കല്‍പ്പാത്തിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന രഥോല്‍സവ വിശേഷങ്ങളിലേക്ക്...

ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന അഗ്രഹാരം. മുറ്റത്ത് അരിമാവ്‌കൊണ്ടെഴുതിയ കോലങ്ങള്‍. കാറ്റിന് ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കല്‍പ്പാത്തി അഗ്രഹാരം.  

വര്‍ഷങ്ങള്‍ക്കുമുമ്പ് തഞ്ചാവൂരില്‍ നിന്നും കുടിയേറിപാര്‍ത്ത തമിഴ് ബ്രാഹ്മണരാണ് കല്‍പ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും, ഭഗവതിയും, ഗണപതിയും അവര്‍ക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങള്‍ക്കായി അമ്പലങ്ങള്‍ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങള്‍ക്ക് സവാരി ചെയ്യാന്‍ അവര്‍ രഥങ്ങള്‍ ഉണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. 

വര്‍ഷത്തിലൊരിക്കല്‍ കല്‍പ്പാത്തിയിലെ ഭക്തരെ കാണാന്‍ ദേവന്‍മാര്‍ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയില്‍ പാതി കല്‍പ്പാത്തി എന്ന ചൊല്ല് അന്വര്‍ഥമാകുകയാണ് ഇവിടെ.  

കല്‍പ്പാത്തി രഥോത്സവം എല്ലാവര്‍ഷവും പതിവു തെറ്റാതെ നവംബര്‍ മാസത്തിലാണ് പ്രധാന ആഘോഷം. 
***
(കടപ്പാട്: സിജ പി.എസ്.)

കൃഷിവകുപ്പ് നൽകുന്ന ആശയങ്ങൾ

വിള,  കൃഷി എന്നതിനെപ്പറ്റി കൃഷിവകുപ്പ് നൽകുന്ന ആശയങ്ങൾ:

2024 ൽ

ജനുവരി, ഫെബ്രുവരി, മാർച്ച് ഈ മാസങ്ങളിൽ പച്ചക്കറിയിനങ്ങൾ കൃഷി ചെയ്തുതുടങ്ങാം. പയറുകൾ, ചീര, വഴുതിന, തക്കാളി, മുളക്, പാവൽ, പടവലം, ചുരക്ക, കോവൽ, മധു
രക്കിഴങ്ങ്, തണ്ണിമത്തൻ എന്നിവയും വയ ലുകളിൽ മത്തൻ, കുമ്പളം ഇനങ്ങളും കൃഷിചെയ്യാം. മുണ്ടകൻ കൊയ്യാം, എള്ള് വിതയ്ക്കാം. ഇഞ്ചിയും മഞ്ഞളും വിളവെടുക്കാം. കണിവെള്ളരിയും മറ്റു വെള്ളരി വർഗത്തിൽപ്പെട്ട കൃഷികളും തുടങ്ങാം. പുഞ്ചയുടെ നടിൽ ഈമാസം ആദ്യം തീർക്കണം.

കുരുമുളക് വേരുപിടിപ്പിക്കാം. കാച്ചിൽ, മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പിനങ്ങൾ,കൂവ, ചെറുകിഴങ്ങ് എന്നിവ നടാൻ പറ്റിയ സമയമാണ്. വീട്ടിൽ നിന്നു ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കി കിഴങ്ങുവിളകൾക്കുള്ള ജൈവവളമാക്കാം. ഇലക്കറിയിനങ്ങളായ മുരിങ്ങ, ബഷള, ചിക്കൂർമാണീസ്. അഗത്തി എന്നിവയുടെയും തണ്ടുകൾ നട്ടുപിടിപ്പിക്കാവുന്നതും മാർച്ചിലാണ്.

ഇലക്കറിവേലികൾ :

നമ്മുടെ മുറ്റത്തിനും പൂന്തോട്ടത്തിനും മറ്റുസാമഗ്രികളുപ യോഗിച്ച് വേലികൾ കെട്ടുന്ന തിനുപകരം ഭക്ഷ്യയോഗ്യമായ ഇലകൾ പടർത്തിക്കൊണ്ടും കൊമ്പുകൾ നാട്ടിക്കൊണ്ടും ഇലക്ക
റികൾ വളർത്താം. കൊമ്പുകുത്തി വളർത്താവുന്ന മധുരച്ചീര (ചിക്കൂർമാ ണസ്), ചായാമൻസ്, ബഷള, മുരിങ്ങ, ഇംഗ്ലീഷ് ചീര, അഗത്തിച്ചീര എന്നിങ്ങനെ ഒട്ടേറെ ഇലക്കറി വേലികൾ നമ്മു
ടെ തോട്ടത്തിലും തൊടിയിലും ഒരുക്കാം. ഇവയിൽ പലതും ഭക്ഷ്യഗുണം മാത്രമല്ല. ഔഷധ ഗുണവും ഉള്ളതാണ്.
***

നീതിസാരം

 "അവശ്യമനുഭോക്തവ്യം

ക്യതം കർമ്മ ശുഭാശുഭം

ന ഭുക്തം ക്ഷീയാതെ

കർമ്മ കല്പകോടിശതൈരപി."

 (അവനവൻ ചെയ്തിട്ടുള്ള സകല പാപ - പുണ്യ ഫലങ്ങളും തീർച്ചയായും അനുഭവിക്കേണ്ടതാകുന്നു. നൂറു കോടി കല്പങ്ങൾ കഴിഞ്ഞാലും ഈ കർമ്മ ഫലങ്ങൾ അനുഭവിച്ചേ മതിയാകൂ.)

***


സുഭാഷിതം 6

 സുഭാഷിതം

"മുക്തിമിച്ഛസി ചേത്താത

വിഷയാൻ വിഷവൽ ത്യജ

ക്ഷമാ/ർജ്ജവം ദയാ ശൌചം

സത്യം പീയുഷവദ് ഭജ!"


(നിങ്ങൾക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദുശീലങ്ങളെ

 കൂട്ടുപിടിക്കുകഉയർച്ചയാണ്  ആഗ്രഹിക്കുന്നതെങ്കിൽ

 ക്ഷമയുംസഹിഷ്ണുതയുംസത്യവുംസമഭാവനയും അമൃതമായി സ്വീകരിക്കുക.)

***