Keyman for Malayalam Typing

കാശിയിൽ പാതി കല്പാത്തി - 2

കല്‍പ്പാത്തിയിലെ ദേവരഥങ്ങൾ 

കല്‍പ്പാത്തിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന രഥോല്‍സവ വിശേഷങ്ങളിലേക്ക്...

ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന അഗ്രഹാരം. മുറ്റത്ത് അരിമാവ്‌കൊണ്ടെഴുതിയ കോലങ്ങള്‍. കാറ്റിന് ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കല്‍പ്പാത്തി അഗ്രഹാരം.  

വര്‍ഷങ്ങള്‍ക്കുമുമ്പ് തഞ്ചാവൂരില്‍ നിന്നും കുടിയേറിപാര്‍ത്ത തമിഴ് ബ്രാഹ്മണരാണ് കല്‍പ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും, ഭഗവതിയും, ഗണപതിയും അവര്‍ക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങള്‍ക്കായി അമ്പലങ്ങള്‍ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങള്‍ക്ക് സവാരി ചെയ്യാന്‍ അവര്‍ രഥങ്ങള്‍ ഉണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. 

വര്‍ഷത്തിലൊരിക്കല്‍ കല്‍പ്പാത്തിയിലെ ഭക്തരെ കാണാന്‍ ദേവന്‍മാര്‍ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയില്‍ പാതി കല്‍പ്പാത്തി എന്ന ചൊല്ല് അന്വര്‍ഥമാകുകയാണ് ഇവിടെ.  

കല്‍പ്പാത്തി രഥോത്സവം എല്ലാവര്‍ഷവും പതിവു തെറ്റാതെ നവംബര്‍ മാസത്തിലാണ് പ്രധാന ആഘോഷം. 
***
(കടപ്പാട്: സിജ പി.എസ്.)

അഭിപ്രായങ്ങളൊന്നുമില്ല: