2024 ൽ
ജനുവരി, ഫെബ്രുവരി, മാർച്ച് ഈ മാസങ്ങളിൽ പച്ചക്കറിയിനങ്ങൾ കൃഷി ചെയ്തുതുടങ്ങാം. പയറുകൾ, ചീര, വഴുതിന, തക്കാളി, മുളക്, പാവൽ, പടവലം, ചുരക്ക, കോവൽ, മധു
രക്കിഴങ്ങ്, തണ്ണിമത്തൻ എന്നിവയും വയ ലുകളിൽ മത്തൻ, കുമ്പളം ഇനങ്ങളും കൃഷിചെയ്യാം. മുണ്ടകൻ കൊയ്യാം, എള്ള് വിതയ്ക്കാം. ഇഞ്ചിയും മഞ്ഞളും വിളവെടുക്കാം. കണിവെള്ളരിയും മറ്റു വെള്ളരി വർഗത്തിൽപ്പെട്ട കൃഷികളും തുടങ്ങാം. പുഞ്ചയുടെ നടിൽ ഈമാസം ആദ്യം തീർക്കണം.
കുരുമുളക് വേരുപിടിപ്പിക്കാം. കാച്ചിൽ, മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പിനങ്ങൾ,കൂവ, ചെറുകിഴങ്ങ് എന്നിവ നടാൻ പറ്റിയ സമയമാണ്. വീട്ടിൽ നിന്നു ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കി കിഴങ്ങുവിളകൾക്കുള്ള ജൈവവളമാക്കാം. ഇലക്കറിയിനങ്ങളായ മുരിങ്ങ, ബഷള, ചിക്കൂർമാണീസ്. അഗത്തി എന്നിവയുടെയും തണ്ടുകൾ നട്ടുപിടിപ്പിക്കാവുന്നതും മാർച്ചിലാണ്.
ഇലക്കറിവേലികൾ :
നമ്മുടെ മുറ്റത്തിനും പൂന്തോട്ടത്തിനും മറ്റുസാമഗ്രികളുപ യോഗിച്ച് വേലികൾ കെട്ടുന്ന തിനുപകരം ഭക്ഷ്യയോഗ്യമായ ഇലകൾ പടർത്തിക്കൊണ്ടും കൊമ്പുകൾ നാട്ടിക്കൊണ്ടും ഇലക്ക
റികൾ വളർത്താം. കൊമ്പുകുത്തി വളർത്താവുന്ന മധുരച്ചീര (ചിക്കൂർമാ ണസ്), ചായാമൻസ്, ബഷള, മുരിങ്ങ, ഇംഗ്ലീഷ് ചീര, അഗത്തിച്ചീര എന്നിങ്ങനെ ഒട്ടേറെ ഇലക്കറി വേലികൾ നമ്മു
ടെ തോട്ടത്തിലും തൊടിയിലും ഒരുക്കാം. ഇവയിൽ പലതും ഭക്ഷ്യഗുണം മാത്രമല്ല. ഔഷധ ഗുണവും ഉള്ളതാണ്.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ